Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ബ്രേക്ക് അപ് ഫോട്ടോഷൂട്ട് !

Breakup ബ്രേക്ക് അപ്പും ഫോട്ടോയെടുത്ത് ആഘോഷിക്കാമെന്നു തെളിയിക്കുകയാണ് 24 കാരിയായ കാതറിൻ മെയ്സൻബെർഗ് എന്ന യുവതി.

വെറൈറ്റിയായി എന്തെങ്കിലും ചെയ്താലേ ഇന്നത്തെക്കാലത്തൊരു വെറൈറ്റിയുള്ളൂ അല്ലേ?... ഫോട്ടോ ഷൂട്ടുകൾ പലവിധമുണ്ട്. വിവാഹത്തിനും പിറന്നാൾ ദിനത്തിനും വിജയാഘോഷങ്ങൾക്കും എന്നില്ല എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോ ഷൂട്ട് ആണല്ലോ. അതൊന്നു സോഷ്യൽ മീഡിയയിൽ കൂടെ പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ പൂർണമായി. ബ്രേക്ക് അപ് ആണ് ഇപ്പോൾ ഫോട്ടോ ഷൂ‌ട്ട് രംഗത്തെ പുത്തൻതാരം. പ്രണയം മാത്രമല്ല ഗഡീസ് ബ്രേക്ക് അപ്പും നമുക്കു ഫോട്ടോയെടുത്ത് ആഘോഷിക്കാമെന്നു തെളിയിക്കുകയാണ് 24 കാരിയായ കാതറിൻ മെയ്സൻബെർഗ് എന്ന യുവതി.

Breakup പ്രാണനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് ഉപേക്ഷിച്ചു പോയെന്നു കരുതി കരഞ്ഞു പിഴിഞ്ഞിരിക്കാനൊന്നും കാതറിനെ കിട്ടിയില്ല, മധുരപ്രതികാരമായി അസൽ ഫോട്ടോഷൂട്ട് തന്നെ വച്ചുകാച്ചി കക്ഷി.

പ്രാണനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് ഉപേക്ഷിച്ചു പോയെന്നു കരുതി കരഞ്ഞു പിഴിഞ്ഞിരിക്കാനൊന്നും കാതറിനെ കിട്ടിയില്ല, മധുരപ്രതികാരമായി അസൽ ഫോട്ടോഷൂട്ട് തന്നെ വച്ചുകാച്ചി കക്ഷി. കാതറിന്റെ ബ്രേക്ക് അപ്പ് ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിലെ ചൂടൻ ചർച്ചയായിരിക്കുകയാണിപ്പോൾ. ജീവിതത്തിലെ പല പ്രധാന നിമിഷങ്ങളും എല്ലാവരും
പകർത്തിവയ്ക്കാറുണ്ട്, പിന്നെ എന്തുകൊണ്ട് ബ്രേക്ക് അപ് ഫോട്ടോ ഷൂട്ട് ചെയ്തുകൂട എന്ന് കാതറിന്റെ ചിന്തയിൽ നിന്നാണ് ഈ മനോഹരമായ ഫോട്ടോ ഷൂട്ട് പിറന്നത്. വിവാഹ ജീവിതം ദുരിതപൂർമായിരുന്നെങ്കിൽ അതിൽ നിന്നുള്ള വിടുതൽ ആഘോഷിക്കുന്നതിനെന്താണ് തെറ്റ്? ശരിക്കും കാതറിന് ഇതൊരു ആഘോഷം തന്നെയായിരുന്നു.

Breakup ജീവിതത്തിലെ പല പ്രധാന നിമിഷങ്ങളും എല്ലാവരും പകർത്തിവയ്ക്കാറുണ്ട്, പിന്നെ എന്തുകൊണ്ട് ബ്രേക്ക് അപ് ഫോട്ടോ ഷൂട്ട് ചെയ്തുകൂട എന്ന് കാതറിന്റെ ചിന്തയിൽ നിന്നാണ് ഈ മനോഹരമായ ഫോട്ടോ ഷൂട്ട് പിറന്നത്.

കാതറിനും ഭർത്താവും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പതിനാലാം വയസ് മുതൽ ഇവർ ഒരുമിച്ചാണ്. കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭർത്താവ് തന്നെ ചതിക്കുകയായിരുന്നെന്നും മിക്കവാറും അയാള്‍ കൂട്ടുകാർക്കൊപ്പമായിരുന്നുവെന്നും കാതറിൻ പറയുന്നു. പിരിയാനുള്ള തീരുമാനമെടുക്കാൻ തനിക്ക് മൂന്നു വർഷത്തോളം വേണ്ടിവന്നുവെന്നും കാതറിൻ.

Breakup ബ്രേക്ക് അപ്പിനുശേഷം തകർന്നിരിക്കുകയായിരുന്ന കാതറിനെ ഇത്ര പ്രസന്നവദനയാക്കി ഫോട്ടോ ഷൂട്ട് ചെയ്യാൻ ഏഞ്ചല ഏറെ പാടുപെടേണ്ടിവന്നു.

ഓൺലൈനിൽ ഇത്തരം ബ്രേക്ക് അപ്പ് ഫോട്ടോ ഷൂട്ടുകൾ കണ്ടപ്പോൾ അതുപോലൊന്ന് ചെയ്യാൻ തീരിമാനിക്കുകയായിരുന്നു. എല്ലാ സഹായവുമായി ഏഞ്ചല ജോസഫൈൻ എന്ന ഫൊട്ടോഗ്രാഫർ സുഹൃത്തും കൂടിയായപ്പോൾ സംഭവം കലക്കനായി. ഭർത്താവുമൊത്തുള്ള വിവാഹഫോട്ടോ കത്തിക്കുന്ന ഫോട്ടോയിൽ അയാളുടെ മുഖം മാസ്ക് ചെയ്തിരിക്കുകയാണ്, മരത്തിൽ തൂക്കിയിട്ട വിവാഹവസ്ത്രത്തിൽ നിന്നും ഇറങ്ങിവരുന്ന ചിത്രം സിംബോളിക്കായാണ് എടുത്തിരിക്കുന്നത്. അയാളുടെ പേരിന്റെ അവസാന അക്ഷരം കുറിച്ച വെഡ്ഡിങ് കേക്ക് ഉടച്ചുകളയുന്ന ചിത്രം ഹൃദയഭേദകമാണെന്നാണ് ഏഞ്ചല പറയുന്നത്.

Breakup ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് പേടിയോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൾ പോസ്റ്റ് ചെയ്തത്. എന്നാൽ 15,000 ത്തിലധികം ലൈക്കുകളാണ് ചിത്രങ്ങൾക്കു കിട്ടിയത്.

ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് പേടിയോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൾ പോസ്റ്റ് ചെയ്തത്. എന്നാൽ 15,000 ത്തിലധികം ലൈക്കുകളാണ് ചിത്രങ്ങൾക്കു കിട്ടിയത്. ബ്രേക്ക് അപ്പിനുശേഷം തകർന്നിരിക്കുകയായിരുന്ന കാതറിനെ ഇത്ര പ്രസന്നവദനയാക്കി ഫോട്ടോ ഷൂട്ട് ചെയ്യാൻ ഏഞ്ചല ഏറെ പാടുപെടേണ്ടിവന്നു. എങ്കിലെന്താ ഇത്രയും സുന്ദരമായ ഒരു ബ്രേക്ക് അപ് ഫോട്ടോ ഷൂട്ട് കിട്ടിയില്ലേ...