Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂക്കില്ലാതെ മൂന്നു കുട്ടികൾ, ഇവര്‍ നിങ്ങളുടെ കണ്ണു നനയ്ക്കും

nose ടെസ്സ

ചെറിയൊരു മുറിവു പറ്റിയാലോ അപകടം പറ്റിയാലോ ആധിയാണു നമുക്ക്. സാമ്പത്തിക തിരിച്ചടികള്‍ വരുമ്പോള്‍ പലരും വിചാരിക്കും, ദൈവമേ അങ്ങു മരിച്ചുപോയാല്‍ മതിയെന്ന്. ജീവിതത്തില്‍ ഇനി തിരിച്ചടികള്‍ ഒരുമ്പോള്‍ ഈ മൂന്നു പേരുടെയും ചിത്രങ്ങള്‍ മനസിലേക്ക് എടുക്കുക. അത്യപൂര്‍വ രോഗാവസ്ഥയുമായി പിറന്ന ഇവര്‍ക്കു ജീവിതത്തോടുള്ള അഭിനിവേശത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ക്കും തോന്നും നന്നായി ജീവിക്കാന്‍... മൂക്കില്ലാത്ത മൂന്നു പേരുടെ കഥകള്‍...

എല്ലി ഒരു ചെറിയ പാവയാണ്...

nose-1 എല്ലി

ശരിക്കും ഒരു പാവക്കുട്ടിയെപ്പോലാണ് എല്ലി. കഴിഞ്ഞ മാര്‍ച്ചിലാണ് സുന്ദരനായ അവന്റെ ജനനം. എന്നാല്‍ അത്യപൂര്‍വ രോഗാവസ്ഥയായിരുന്നു അവനെ വാര്‍ത്തകളിലെത്തിച്ചത്. അത്യപൂര്‍വമെന്നു പറഞ്ഞാല്‍ അത്രയ്ക്കും അപൂര്‍വം തന്നെ. 197 ദശലക്ഷം പേരില്‍ ഒരാള്‍ക്കു വരുന്ന രോഗമാണ് എല്ലിക്ക്  വന്നത്. മൂക്കില്ലാതെയാണു ജനനം. കോന്‍ജെനിറ്റല്‍ അര്‍ഹിനിയ എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. 1931നുശേഷം ലോകത്ത് ഇതുവരെ ഇത്തരത്തിലുള്ള 43 കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ടെസ്സ

കുട്ടി മാലാഖയെപ്പോലെയാണ് ടെസ്സ ഇവന്‍സ്. അയര്‍ലന്‍ഡാണ് സ്വദേശം. ഇവളും പിറന്നുവീണതു മൂക്കില്ലാതെ തന്നെ. എന്തിന്റെയെങ്കിലും ഗന്ധം അനുഭവിക്കാന്‍ പോലും പറ്റില്ല. ഇപ്പോള്‍ മൂന്നു വയസുകഴിഞ്ഞു. രണ്ടര വയസാകുമ്പോള്‍ നാസല്‍ ഇംപ്ലാന്റ് സര്‍ജറിക്ക് വിധേയമായിരുന്നു. 

കസീഡി ഹൂപ്പര്‍

nose-2 കസീഡി ഹൂപ്പര്‍

മൂക്കും കണ്ണുകളുമില്ലാതെയാണ് കസീഡി ഹൂപ്പര്‍ ജനിച്ചത്. 2007ല്‍. 11ാം വയസില്‍ നിരവധി ഫേഷ്യല്‍ സര്‍ജറികള്‍ക്കു വിധേയയായി. സ്‌കൂളിലെല്ലാം പോകുമ്പോള്‍ മറ്റു കുട്ടികള്‍ പരിഹസിച്ചു കൊല്ലുകയായിരുന്നു കസീഡിയെ. തലച്ചോറിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കുമൊന്നും യാതൊരു പ്രശ്‌നവുമില്ല. ബുദ്ധിയും അപാരം. ജീവിക്കാനുള്ള അവളുടെ ആഗ്രഹം മാത്രമാണ് കസീഡിയെ മുന്നോട്ടു നയിക്കുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള അവഗണനകള്‍ വകവെക്കാതെ നോസ് സര്‍ജറികളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള തീവ്രശ്രമത്തിലാണ് അവള്‍....