Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ല്യാണം മനുഷ്യരുടേത് , അതിഥികൾ 1,100 പൂച്ചകൾ മാത്രം!

Wedding ഡൊമിനിക്ക് ഹ്യൂസനും ലൂയിസ് വെറോന്യുവും പൂച്ചകൾക്കു മുന്നിൽ വിവാഹിതരായപ്പോള്‍

കല്യാണത്തിനുളള തയ്യാറെടുപ്പിൽ ഏറ്റവും ശ്രമകരവും ശ്രദ്ധയോടെയും ചെയ്യേണ്ട കാര്യങ്ങളിൽ ആദ്യത്തേതാണ് വിളിക്കേണ്ട അഥിതികളുടെ ലിസ്റ്റ്. എത്ര ശ്രദ്ധയോടെ തയ്യാറാക്കിയാലും ആരെയെങ്കിലുമൊക്കെ വിട്ടുപോകുകയും ചെയ്യും. ഇനിയിപ്പോ വിളിക്കേണ്ടവരെയൊക്കെ വിളിച്ചു കഴിഞ്ഞാലോ, ഓരോരുത്തരെയും വേണ്ടവിധം സ്വീകരിച്ചില്ലെങ്കിലുണ്ടാകുന്ന പൊല്ലാപ്പ്. തീര്‍ന്നില്ല ഓരോരുത്തരേയും നിർത്തി ഫൊട്ടോ സെഷൻ, ആരെയെങ്കിലും വിട്ടുപോയാലുണ്ടാകുന്ന പുകില് വേറെ. ആഹാരത്തിൻറെ പേരിലും കാണും നൂറ് കുറ്റങ്ങൾ. ഇതൊന്നും ഇല്ലാതിരിക്കാൻ എന്തു ചെയ്യണം? കുറ്റം പറയുന്നവരെ അങ്ങ് ഒഴിവാക്കിയാൽ പോരേ?

Wedding ഡൊമിനിക്ക് ഹ്യൂസനും ലൂയിസ് വെറോന്യുവും പൂച്ചകൾക്കു മുന്നിൽ വിവാഹിതരായപ്പോള്‍

സംഗതി കാര്യമായിട്ടു തന്നെ ആലോചിച്ച് കാനഡയിൽ നിന്നുള്ള ദമ്പതികൾ ഒരു തീരുമാനത്തിലെത്തി. തങ്ങളുടെ കല്യാണത്തിനു മനുഷ്യരെ വിളിക്കുന്നില്ല പകരം പൂച്ചകൾ മാത്രം മതി. ഡൊമിനിക്ക് ഹ്യൂസനും വധു ലൂയിസ് വെറോന്യുവും ആണ് തങ്ങളുടെ വിവാഹം വ്യത്യസ്തമായി ആഘോഷിച്ചത്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യത്തിലായിരുന്നില്ല വിവാഹം മറിച്ച് 1,100 പൂച്ചകളായിരുന്നു വിശിഷ്ടാതിഥികള്‍.

പൂച്ചകളെ ഏറെ സ്നേഹിച്ചിരുന്ന ഇരുവരും പുതുജീവിതം കുറിച്ചത് കാലിഫോർണിയയിലെ പൂച്ച സാങ്ച്വറിയിലായിരുന്നു. വിവാഹവേഷത്തിലെത്തിയ ഡൊമിനിക്കും ലൂയിസും അങ്ങനെ പൂച്ചകളെ സാക്ഷികളാക്കി വിവാഹിതരായി. മൂന്നുകൊല്ലമായി ഡേറ്റിംഗിലായിരുന്നു ഇവർ. പൂച്ചസ്നേഹിയായ ലൂയിസ് മുമ്പൊരിക്കൽ സാങ്ച്വറി സന്ദർശിച്ചിരുന്നു. ഇവിടെ പൂച്ചകളെ കൊല്ലാനോ കൂട്ടിലടയ്ക്കാനോ പാടില്ല എന്നാണ് നിയമം. ഇവിടുത്തെ അന്തരീക്ഷം ലൂയിസിന് നന്നേ പിടിച്ചിരുന്നു. അന്നേ തീരുമാനിച്ചിരുന്നു ഒരു കല്യാണമുണ്ടെങ്കിൽ അതീ പൂച്ചക്കുട്ടന്മാർക്കു മുന്നിലായിരിക്കുമെന്ന്. ഏതായാലും പൂച്ച സാങ്ച്വറിയിൽ വച്ച് വിവാഹിതരായെന്ന റെക്കോഡ് ഡൊമിനിക്കിനും ലൂയിസിനും സ്വന്തം.

Your Rating: