Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ ഡിസൈനറു‌ടെ തിരോധാനം സ്വയം കെട്ടിച്ചമച്ചത്; പ്രചോദനമായത് ക്രൈം സീരിയൽ

Shipra Malik ഷിപ്ര മാലിക്

ഒരിടയ്ക്ക് ഡൽഹി നഗരത്തെ ഏറ്റവുമധികം പേടിപ്പെടുത്തിയിരുന്നത് രാത്രികാലങ്ങളിലെ അരക്ഷിതാവസ്ഥയും പെൺകുട്ടികൾക്കു നേരെയുള്ള പീഢനങ്ങളുമായിരുന്നു. എന്നാല്‍ ഇന്നു പട്ടാപ്പകൽ പോലും ഡൽഹിയിൽ ഇറങ്ങി നടക്കാന്‍ പെൺകുട്ടികളെ ഭയപ്പെടുത്തും വിധമുള്ള സംഭവങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സംഭവിച്ചത്. സ്നാപ്‍ഡീലിൽ ജോലി ചെയ്യുന്ന ദീപ്തി സർന എന്ന പെൺകുട്ടിയുടെ തിരോധാനകഥയ്ക്കും പിന്നീടുള്ള കണ്ടെത്തലിനും സമാനമായി മറ്റൊരു സംഭവംകൂടി കഴിഞ്ഞ ദിവസം അരങ്ങേറി. അതും ഡൽഹിയിൽത്തന്നെ. ഇത്തവണ സംഭവിച്ചതോ ഇരുപത്തിയൊമ്പതുകാരിയായ ഷിപ്ര മാലിക് എന്ന ഫാഷൻ ഡിസൈനറിനും. കേട്ടവരൊക്കെ ഒരോപോലെ ചിന്തിച്ചു ഡൽഹി നഗരത്തിന് ഇതെന്തുപറ്റിയെന്ന്. പക്ഷേ ഷിപ്ര മാലിക്കിന്റെ ജീവിതത്തിൽ സംഭവിച്ചതു സ്വയം കെട്ടിച്ചമച്ച തിരോധാന കഥയാണെന്ന് അറിയുമ്പോഴോ.? അതെ മൂന്ന ദിവസം മുമ്പു കാണാതാവുകയും ഇന്നലെ തിരിച്ചെത്തുകയും ചെയ്ത ഷിപ്ര മാലികിന്റെ കാണാതാകലിനു പിന്നിലെ തിരക്കഥ സ്വന്തം രചിച്ചതു തന്നെയായിരുന്നു. പ്രശസ്ത ടിവി സീരിയൽ ക്രൈം പട്രോൾ എന്നതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണത്രേ ഷിപ്ര ഇത്തരത്തിലൊരു കഥ മെനഞ്ഞത്.

കുടുംബത്തിലെ ചില പ്രശ്നങ്ങള്‍‍ കാരണമാണ് താൻ ഇത്തരത്തിലൊരു തീരുമാനത്തിനു മുതിർന്നതെന്ന് ഷിപ്ര േപാലീസുകാരോടു സമ്മതിച്ചു. ഹരിയാനയിലെ ഒരു ആശ്രമം ഉൾപ്പെടെ പല സ്ഥലങ്ങളിലായാണ് കഴിഞ്ഞ മൂന്നു ദിവസം കഴിഞ്ഞത്. തന്റെ തിരോധാനത്തിൽ കുടുംബക്കാർക്ക് യാതൊരു പങ്കുമില്ലെന്നും താൻ തന്നെയാണ് കാണാനില്ലെന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചതെന്നും ഷിപ്ര പറഞ്ഞു. സിസിടിവി ഫൂട്ടേജിൽ നിന്നും മറ്റും ഷിപ്രയുടേത് തട്ടിക്കൊണ്ടു േപാകൽ അല്ലെന്നു പോലീസിനു വ്യക്തമായിരുന്നു. ഭർത്താവുമായി ഷിപ്ര അത്ര സുഖകരമായ ബന്ധത്തിൽ ആയിരുന്നില്ലെന്നും ഒരു ലോൺ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം സമ്മർദ്ദത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യഥാർഥ കുറ്റങ്ങളെ ആസ്പദമാക്കി എടുക്കുന്നൊരു സീരിയലാണ് ക്രൈം പട്രോൾ. ചോദ്യം ചെയ്യലിനിടെ മറ്റൊരു നിവർത്തിയുമില്ലാതെയാതോടെയാണ് പൊട്ടിക്കരച്ചിലോടെ ഷിപ്ര കുറ്റങ്ങൾ സമ്മതിച്ചത്.

നോയിഡ സ്വദേശിയായ ഷിപ്ര മാലിക്കിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് കാണാതായത്. തന്റെ സ്ഥാപനത്തിലേക്കായി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം ചാന്ദ്നി ചൗകിൽ നിന്നും തിരിയ്ക്കുന്നതിനിടെ തിങ്കളാഴ്ച ഒരുമണിയോടെയായിരുന്നു തിരോധാനം. ഷിപ്രയുടെ വാഹനമായ മാരുതി സ്വിഫ്റ്റ് കീ ഡ്രൈവർ സീറ്റിനടിയിൽ കിടന്ന നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. ഫോൺ സ്വിച്ച്ഓഫ് ആകുന്നതിനു മുമ്പായി ഷിപ്ര പതിനഞ്ചു മിനുട്ടോളം നെറ്റ് ഉപയോഗിച്ചിരുന്നതായും ഏതാനും കാളുകൾ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.പിന്നീടു തന്നെ നാലുപേർ തട്ടിക്കൊണ്ടുേപാവുകയും ബസ് സ്റ്റാൻഡിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഷിപ്ര തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്നു ദിവസവും തന്നെ മൂന്നു സ്ഥലങ്ങളിലാണ് പാർപ്പിച്ചിരുന്നതെന്നും ഷിപ്ര പറഞ്ഞിരുന്നു. എന്നാൽ തുടക്കം മുതലേ ഷിപ്ര ആരോപണങ്ങളിൽ ഉറച്ചു നില്‍ക്കാത്തും നിലപാടുകളിലെ ചാഞ്ചാട്ടവും പോലീസിനു സംശയത്തിനു ഇടനൽകിയിരുന്നു.

സ്നാപ്ഡീൽ ജീവനക്കാരിയെയും തട്ടിക്കൊണ്ടു പോയവർ യാതൊരു ഉപദ്രവവും കൂടാതെ രണ്ടുിദിവസത്തോടെ വഴിയിൽ ഉപേക്ഷിച്ചതിനു സമാനമായ സംഭവം എന്ന രീതിയിലാണ് ഷിപ്രയുടെ തിരോധാനത്തെയും മാധ്യമങ്ങള്‍ ഉൾപ്പെടെയുള്ളവർ കണ്ടിരുന്നത്. എന്നാല്‍ അതു വെറും സ്വകാര്യ പ്രശ്നങ്ങൾ മൂലം സീരിയലിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള കരുതിക്കൂട്ടിയുള്ള കഥ മെനയലായിരുന്നുവെന്നു കേൾക്കുമ്പോൾ േതാന്നും എത്രത്തോളം ക്രൂരമാവുകയാണ് ഇന്നത്തെ പെൺമനസ്സ്...?

Your Rating: