Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ അറസ്റ്റ് ചെയ്യൂ പോലീസ്... ന്റമ്മോ എന്താ ഗ്ളാമർ!!!!

 Adrienne Koleszar ജർമനിയിലെ പെൺ പോലീസ് അഡ്രീൻ കോൾസാർ

മെലിഞ്ഞു സുന്ദരമായ ശരീരം സിൽക്കുപോലെ പാറിപ്പറക്കുന്ന മുടി, നീലക്കണ്ണുകൾ, ഒരു ഫിറ്റനസ് ബ്യൂട്ടിയെ ഓർമ്മിപ്പിക്കുമാറ് നടന്ന‌ടുക്കുകയാണ് അവൾ.. പറഞ്ഞു വരുന്നത് ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണെന്നു തെറ്റിദ്ധരിച്ചെങ്കിൽ വെരീ സോറി... ഇതു സാക്ഷാൽ ലേഡീ പോലീസാണ്. സൗന്ദര്യം കണ്ടു വായുംനോക്കി പുറകെ പോയാൽ ചിലപ്പോൾ രണ്ടടി കിട്ടിക്കൂടെന്നും ഇല്ല... സാധാരണ ഒരു ലേഡീ പോലീസ് ഓഫീസർ എന്നു കേൾക്കുമ്പോൾ നമുക്കു മുന്നിൽ വരുന്നത് ഒരിത്തിരി പരുക്കൻ ഭാവത്തോടെ എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്നവരെയാണ്. എന്നാൽ ആ മുൻധാരണകളെയെല്ലാം കാറ്റിൽപ്പറത്തുകയാണിവൾ. അങ്ങ് ജർമനിയിലെ പെൺ പോലീസ് അഡ്രീൻ കോൾസാർ എന്ന സുന്ദരി.

 Adrienne Koleszar ഒരു ലേഡീ പോലീസ് ഓഫീസർ എന്നു കേൾക്കുമ്പോൾ നമുക്കു മുന്നിൽ വരുന്നത് ഒരിത്തിരി പരുക്കൻ ഭാവത്തോടെ എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്നവരെയാണ്.

ആറാം തമ്പുരാനിൽ ജഗന്നാഥനെ അറസ്റ്റു ചെയ്യാൻ വരുന്ന ഭരതൻ എസ് ഐ യെ ഓർമയില്ലേ..? വലിയ ഹീറോ കളിച്ച് ജഗനു മുന്നിലെത്തുന്ന എസ്ഐ പക്ഷേ മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചപുച്ഛം മടക്കി അറസ്റ്റു ചെയ്യാതെ പോവുകയാണ്. അറസ്റ്റു ചെയ്യൂ ഭരതൻ എസ്ഐ എന്നു പറഞ്ഞു ജഗന്നാഥൻ പിന്നാലെ നടക്കുന്നതു പോലെയാണിപ്പോൾ ജർമനിയിൽ ഒരുകൂട്ടം കള്ളന്മാർ. പൊതുവേ പോലീസ് എന്നു കേൾക്കുമ്പോഴേക്കും കള്ളന്മാർ പറപറക്കും. പക്ഷേ അഡ്രീൻ ആരാധകരെക്കൊണ്ടു പൊറുതി മുട്ടിയിരിക്കയാണ്. ജർമനിയിൽ ചില്ലറക്കുറ്റകൃത്യങ്ങൾ ചെയ്ത് എന്നെ പിടിക്കൂ എന്നെ പിടിക്കൂ എന്നു പറഞ്ഞ് ഈ പെൺഹീറോയ്ക്കു പിന്നാലെ അഭ്യർഥനയുമായി ന‌ടക്കുകയാണ് ആരാധകർ. ജയിലി‍ൽ കിടന്നാലും വേണ്ടില്ല അത്ര സമയമെങ്കിലും സുന്ദരി പോലീസിനെ കണ്ടുകൊണ്ടിരിക്കാമല്ലോ.

 Adrienne Koleszar ചില്ലറക്കുറ്റകൃത്യങ്ങൾ ചെയ്ത് എന്നെ പിടിക്കൂ എന്നെ പിടിക്കൂ എന്നു പറഞ്ഞ് ഈ പെൺഹീറോയ്ക്കു പിന്നാലെ അഭ്യർഥനയുമായി ന‌ടക്കുകയാണ് ആരാധകർ.

മുപ്പത്തിയൊന്നുകാരിയായ അഡ്രീൻ തന്റെ ഫിറ്റ്നസ് ബോഡിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പോസ്റ്റു െചയ്തതേടെയാണ് പ്രശസ്തയാകുന്നത്. സോഷ്യൽ മീഡിയ തുറന്നാൽ മുഴുവൻ ആരാധകരുടെ സ്നേഹ പ്രകടനങ്ങളാണ് അഡ്രീന് ഇപ്പോൾ. ഇതിനകം തന്നെ ഇൻസ്റ്റഗ്രാമിൽ മാത്രം ആയിരത്തിൽപ്പരം ഫോളോവേഴ്സുകളുണ്ട്. ഡ്യൂട്ടിയ്ക്കു ശേഷം ജിമ്മിൽ പരിശീലനം നിർബന്ധമാണ് അഡ്രീന്. സുന്ദരിയായ പോലീസ് ഓഫീസർക്കു ജോലിയോടുള്ള ഇഷ്ടവും പറഞ്ഞറിയിക്കാനാവില്ല. സംഗതി ഇത്തിരി കഠിനാധ്വാനം നിറഞ്ഞ മേഖലയാണെങ്കിലും താന്‍ ആ സാഹസികത ഇഷ്ടപ്പെടുന്നുവെന്നാണ് അഡ്രീൻ പറയുന്നത്. ഇനി തന്റെ സൈസ് സീറോ സൗന്ദര്യത്തിനു പുറകിലെ രഹസ്യം പറയാനും അഡ്രീനു മടിയില്ല. മുപ്പതു ശതമാനം വ്യായാമവും എഴുപതു ശതമാനം ആരോഗ്യകരമായ ഭക്ഷണരീതിയുമാണ് ഇപ്പോഴും വണ്ണത്തിനു പിടികൊടുക്കാത്തതിനു പിന്നിൽ.

 Adrienne Koleszar ഡ്യൂട്ടിയ്ക്കു ശേഷം ജിമ്മിൽ പരിശീലനം നിർബന്ധമാണ് അഡ്രീന്.

പ്രോട്ടീന്‍ സമ്പന്നമായ മുട്ടയുടെ വെള്ളയും ഓട്സ് കൊണ്ടുള്ള കഞ്ഞിയുമൊക്കെയാണ് പ്രിയ ഭക്ഷണങ്ങൾ. തന്റെ ബിക്കിനിയിൽ ഉൾപ്പെ‌ടെയുള്ള ഫോ‌ട്ടോകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും സീനിയർ പോലീസ് ഓഫീസർമാരാരും കുറ്റപ്പെ‌ടുത്താറില്ലെന്നും അഡ്രീൻ പറയുന്നു. അവസാനമായി ഒന്നുകൂ‌ടി അഡ്രീൻ കൂട്ടിച്ചേർക്കുന്നു ഇനിയാരെങ്കിലും തന്റെ നഗ്നശരീരം കാണുവാനായി കാത്തിരിക്കുന്നുണ്ടെങ്കിൽ ക്ഷമിക്കണം, അതിനൊട്ടും താൽപര്യമില്ല കാരണം ഞാൻ പുരുഷന്മാരെ ലക്ഷ്യമാക്കിയല്ല ഫോട്ടോകൾ പോസു ചെയ്യുന്നത് പകരം സ്ത്രീകൾക്കു വേണ്ടിയാണ്. തന്റെ ആരോഗ്യകരമായ ശരീരസംരക്ഷണം സ്ത്രീകൾക്കു പ്രചോദനമാകുന്നുണ്ടെങ്കിൽ അതാണു തന്റെ ഏറ്റവും വലിയ സന്തോഷമെന്നും അഡ്രീൻ പറയുന്നു.

Your Rating: