Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾക്ക് എന്നെ ഇഷ്ടമാണോ? തിരിച്ചറിയാം ശരീരഭാഷയിലൂടെ

Couple Representative Image

മോഹന് വയസ്സ് 16. മുഖത്ത് കുഞ്ഞു മീശ കിളിർക്കുവാൻ തുടങ്ങി. പ്ലസ് വണ്ണിനു പഠിക്കുന്ന മോഹന് ട്യൂഷൻ ക്ലാസ്സിൽ വരുന്ന മീനുവിനോടും, സോനയോടുമൊക്കെ മിണ്ടാൻ കൊതിയാണ്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മീനുവും, സോനയും കൂട്ടുകാരുമായി ഇറങ്ങുമ്പോൾ ബസ് സ്റ്റോപ്പിലേയ്ക്ക് മോഹനും അവരുടെ പുറകെയിറങ്ങും. എന്തെങ്കിലും മിണ്ടണമെന്നു വിചാരിച്ചാണ് മോഹൻ അവരുടെ പുറകെ കൂടുന്നത്. പക്ഷെ അവരുടെയടുത്തെത്തുമ്പോഴെയ്ക്കും നടത്തത്തിന്റെ ബാലൻസ് തെറ്റുന്നതുപോലെ മോഹന് തോന്നും. ശരീരം ചെറുതായി വിറയ്ക്കുവാനും തുടങ്ങും. പിന്നെ അവർക്ക് വിളറിയ ഒരു ചിരി മാത്രം സമ്മാനിച്ച്, അവരെ മറി കടന്ന് മോഹൻ നടന്നു നീങ്ങും....സഫലമാവാത്ത എതിർ ലിംഗ സൗഹൃദമോർത്തുകൊണ്ട്.

എതിർലിംഗത്തിൽപെട്ടയാളുകളുമായി സൗഹൃദം സ്ഥാപിക്കു വാൻ മനസ്സും, ശരീരവും വെമ്പുന്ന കാലഘട്ടമാണ് കൗമാരം. പരസ്പര ബഹുമാനവും, ആത്മവിശ്വാസവും വർദ്ധിപ്പിക്കു വാൻ ഇത്തരം സൗഹൃദങ്ങൾ ഒരു പരിധി വരെ സഹായകരവുമാണ്. എന്നാൽ വലിയൊരു ശതമാനം ആൺകുട്ടികളും, പെൺകുട്ടികളും എതിർലിംഗത്തിൽപെട്ടവരുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഇതിനു കാരണം പരസ്പരം സൗഹൃദം സ്ഥാപിക്കണമെന്ന ആഗ്രഹം ഇരുവരിലുമില്ലാത്തതല്ല, മറിച്ച് ആൺ–പെൺ ശരീരഭാഷ മനസ്സിലാക്കുന്നതിൽ ഇരുവരും പരാജയപ്പെടുന്നതാണ്.

ആൺകുട്ടികളെ അപേക്ഷിച്ച് ശരീരഭാഷ വായിച്ചെടുക്കുവാൻ പെൺകുട്ടികൾക്കു കഴിവ് കൂടുതലാണ്. ബോഡി ലാംഗ്വേജ് അഥവാ ശരീര ഭാഷയുമായി ബന്ധപ്പെട്ട് 10 സിഗ്നലുകൾ ഒരു പുരുഷൻ പുറപ്പെടുവിച്ചാൽ അതിൽ 7 എണ്ണം വരെ തിരിച്ചറിയുവാൻ സ്ത്രീക്ക് കഴിയും. എന്നാൽ ഒരു സ്ത്രീ പുറപ്പെടുവിക്കുന്ന 10 സിഗ്നലുകളിൽ 3 എണ്ണം മാത്രമെ ഒരു ശരാശരി പുരുഷനു തിരിച്ചറിയുവാൻ സാധിക്കൂ. ഇതു മൂലം പുരുഷനോടുള്ള ഇഷ്ടം തന്റെ ശരീരഭാഷയിലൂ‍ടെ വ്യക്തമാക്കുന്ന സ്ത്രീ പലപ്പോഴും നിശാശയാവുന്നു. സ്ത്രീയുടെ സിഗ്നലുകൾ മനസ്സിലാക്കുവാൻ സാധിക്കാത്ത പുരുഷനാ വട്ടെ തന്നെ സ്ത്രീകൾ ഇഷ്ടപ്പെടുന്നില്ല എന്ന തെറ്റായ നിഗമനത്തിലെത്തുന്നു.

Couple Representative Image

സ്ത്രീയുടെ ഇഷ്ടവും, സൗഹൃദവും എങ്ങനെ തിരിച്ചറിയാം.

1. കണ്ണുകളുടെ ചലനം

നിങ്ങൾ ഒരു മുറിയിലാണ് ഇരിക്കുന്നതെങ്കിൽ മുറിയിലുടനീളം നോക്കുന്ന സ്ത്രീയുടെ കണ്ണുകൾ നിങ്ങളെ ഫോക്കസ് ചെയ്യുന്നു. അഞ്ചു നിമിഷമായിരിക്കും ഈ നോട്ടത്തിന്റെ ദൈർഘ്യം. ഇതു മനസ്സിലാക്കുന്ന പുരുഷൻ സ്ത്രീ ഈ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കും. അങ്ങനെ കണ്ണുകളുടെ ചലനത്തിലൂടെ അവർ തന്റെ ഇഷ്ടം പ്രകടമാക്കുന്നു.

ഇഷ്ടം പ്രകടമാക്കുമ്പോൾ സ്ത്രീയുടെ കണ്ണുകൾ വികസി ക്കുന്നതായി കാണാം. എന്നാൽ ഇഷ്ടക്കേടാണ് തോന്നിയിരി ക്കുന്നതെങ്കിൽ കണ്ണുകൾ ഉള്ളിലേക്ക് ചുരുങ്ങിയിരിക്കും.

2. ചെറുപുഞ്ചിരി

മുഖത്തു പെട്ടെന്ന് വിടർന്നു മായുന്ന പുഞ്ചിരി സ്ത്രീക്ക് നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പ്രകടനമാണ്. നിങ്ങളോടു സംസാരിക്കുവാൻ അവർ ആഗ്രഹിക്കുന്നു എന്നതിന്റെ ഗ്രീൻ സിഗ്നലാ ണിത്. എന്നാൽ ഇതു മനസ്സിലാക്കാൻ കഴിയാതെ അവരിൽ തനിക്ക് താത്പര്യമില്ല എന്ന ശരീരഭാഷയാണ് പല പുരുഷൻ മാരും പ്രകടിപ്പിക്കുന്നത്.

3. മുന്നൊരുക്കം

തന്റെ തലമുടിയിലൂടെ സാവധാനം വിരലുകളോടിക്കുന്നു. അവര്‍ വിധേയത്വത്തിന്റെ സിഗ്നൽ കാണിക്കുന്നു. നെഞ്ചു മുന്നോട്ടേയ്ക്കാഞ്ഞ് നേരെയിരിക്കുന്ന അവൾ തന്റെ വസ്ത്ങ്ങളും , ആഭരണങ്ങളും നേരെയാണോ എന്ന് പരിശോധിക്കുന്നു.

ഇതിനു സമാന്തരമായി സ്ത്രീയുടെ ശരീരഭാഷ വായിച്ചെടു ക്കുന്ന പുരുഷൻ നെഞ്ചു മുമ്പോട്ടാക്കി നിവർന്നിരിക്കുന്നു. തലമുടിയും, മീശയും ശരിയാക്കുവാൻ ശ്രമിക്കുന്നു. ബെൽറ്റിൽ സ്പര്‍ശിക്കുന്ന സിഗ്നലും സാധാരണമാണ്.

ഈ സമയത്ത് ഇരുവരുടെയും ഇടതുകാലോ, വലതുകാലോ മറ്റേ വ്യക്തിയുടെ നേരെയായിരിക്കും പോയിന്റ് ചെയ്ത് നില്ക്കുന്നത്. രണ്ട് കസേരകളിൽ അടുത്തടുത്തിരിക്കുകയാ ണെങ്കിൽ കാലിന്മേൽ കാൽ കയറ്റി വച്ച് ഒരു കാൽ മറ്റേ വ്യക്തിയുടെ ശരീരത്തെ ചൂണ്ടിയാകും നില കൊള്ളുന്നത്.

രണ്ടു കൈകളും തലയ്ക്കു പിന്നിലായി വിരലോടിക്കുന്നതും സ്ത്രീക്ക് പുരുഷനോടുള്ള ഇഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്.

4. ഹാൻ‍ഡ് ബാഗിന്റെ സ്ഥാനം

ഒരു സ്ത്രീയുടെ ഹാൻഡ് ബാഗിനുള്ളിൽ എന്തൊക്കെയുണ്ടെന്നു പല പുരുഷന്മാർക്കുമറിയില്ല. പഠനങ്ങൾ സൂചിപ്പിക്കുന്നത് വലിയൊരു ശതമാനം സ്ത്രീകളും തങ്ങളുടെ സ്വകാര്യ തയുടെ ഭാഗമായി ഹാൻഡ് ബാഗിനെ കരുതുന്നു എന്നാണ്. നിങ്ങൾ അടുത്തിരിക്കുമ്പോൾ നിങ്ങളുടെ അടുത്തേക്ക് അവൾ തന്റെ ഹാൻഡ് ബാഗ് നീക്കി വയ്ക്കുകയോ, അതിൽ നിന്ന് എന്തെങ്കിലും എടുത്തു തരുവാൻ ആവശ്യപ്പെടുകയോ ചെയ്യുന്നത് നിങ്ങളോടുള്ള വൈകാരിക അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്.

5. ചുണ്ടുകളുടെ സ്ഥാനം

Couple Representative Image

ചെറുതായി തുറന്ന് വിഭ്രംജിതമായിരിക്കുന്ന ചുണ്ടുകൾ പുരുഷനോടുള്ള ഇഷ്ടത്തിന്റെ പ്രതീകമാണ്. ഹോർമോണിന്റെ അളവ് വർദ്ധിക്കുന്നത് അവർക്ക് ബലിഷ്ഠമായ താടിയെല്ലും, ദൃഢമായ ചുണ്ടുകളും പ്രധാനം ചെയ്യുന്നു. എന്നാൽ പെൺകു ട്ടികളിൽ താടിയെല‌്ലിന്റെ ഘടനയിൽ കാര്യമായ മാറ്റം വരാത്തതു മൂലം കുട്ടിത്തം നിറ‍ഞ്ഞ, മൃദുലമായ ചുണ്ടുകളായിരിക്കും അവർക്കുള്ളത്. പുരുഷനാൽ ആകൃഷ്ടയായി ഉത്തേജിതയാകുന്ന പെൺകുട്ടിയുടെ ചുണ്ടുകളിൽ രക്തം കൂടുതലായി നിറയുമ്പോഴാണ് അത് വിജ്രംഭിതമാകുന്നത്. ഇതു മൂലമാണ് ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കുന്ന പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ ശ്രദ്ധ എളുപ്പം പിടിച്ചു പറ്റുവാൻ സാധിക്കുന്നത്.

പുരുഷന്റെ സൗഹൃദം എങ്ങനെ തിരിച്ചറിയാം

സ്ത്രീ ചിന്തിക്കുന്നതിൽ നിന്നും വളരെ വിഭിന്നമായാണ് പുരുഷൻ ചിന്തിക്കുന്നത്. ടെസ്റ്റോ സ്റ്റീറോൺ എന്ന ഹോർമോണിന്റെ അളവ് സ്ത്രീയെ അപേക്ഷിച്ച് പുരുഷന്മാ ൽ 10–20 ഇരട്ടി അധികമാണ്. ലൈംഗികതയെ ആസ്പദമാക്കി ലോകത്തെ കാണുവാൻ ഇതു പുരുഷൻമാരെ പ്രേരിപ്പിക്കുന്നു. തന്മൂലം സ്ത്രീയുടെ പല ശരീരചലനങ്ങളും, പുരുഷൻമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുവാൻ സാധ്യതയുണ്ട്.

അമേരിക്കയിൽ അടുത്ത കാലത്ത് നടത്തിയ ഒരു സർവ്വേഫലം സൂചിപ്പിക്കുന്നത് തന്റെ പങ്കാളിയിൽ നിന്നും ഒരു സ്ത്രീ കേൾക്കുവാനാഗ്രഹിക്കുന്ന മൂന്നു വാക്കുകൾ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നതിലുപരി ‘നീ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു’ എന്നതാണത്രേ. എന്നാൽ പലപ്പോഴും സ്ത്രീ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് പുരുഷൻ പെരുമാറുന്നത്. ശരീരഭാഷയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്.

1. വാക്കുകൾ

ഒരു പെൺകുട്ടിയോടു സൗഹൃദവും, ഇഷ്ടവും തോന്നിയാൽ എന്തെങ്കിലും കാരണമുണ്ടാക്കി അവളോട് സംസാരിക്കുവാൻ അയാൾ തുനിയും. ഇതു പല പ്രാവശ്യം ആവർത്തിക്കും. ഈയ വസരത്തിലൊക്കെ തന്റെ അധികാരം, സ്റ്റാറ്റസ്, സാമ്പത്തിക നില തുടങ്ങിയവയൊക്കെ പ്രകടമാക്കുവാനാണ് പുരുഷൻ തന്റെ വാക്കുകളിലൂടെ ശ്രദ്ധിക്കുന്നത്. ഇതു സ്ത്രീയിൽ ബോറടി ജനിപ്പിക്കുമെങ്കിലും, നിങ്ങളെ ഇഷ്ടപ്പെടുന്നതുമൂലം നിങ്ങളിൽ മതിപ്പുളവാക്കുവാനാണ് അയാൾ ശ്രമിക്കുന്നത് എന്നു മനസ്സിലാക്കുക.

2. മുന്നൊരുക്കം

ഇഷ്ടപ്പെട്ട സ്ത്രീയെ കാണുമ്പോൾ ഷർട്ട് നേരെയാക്കുന്നതും പുറത്ത് ഇല്ലാത്ത പൊടിതട്ടിക്കളയുന്നതും തലമുടി കോതുന്നതും കർച്ചീഫെടുത്ത് മുഖം തുടയ്ക്കുന്നതുമൊക്കെ ഇഷ്ടത്തിന്റെ പ്രതിഫലനങ്ങളാണ്.

3. ശബ്ദ വ്യതിയാനം

ഇഷ്ടം തോന്നുന്ന സ്ത്രീയോട് പുരുഷൻ സംസാരിക്കുന്നത് ആഴമേറിയതും, സ്മൂത്തായതുമായ ശബ്ദത്തിലാണ്. ആഴ മേറിയ ശബ്ദം ടെസ്റ്റോസ്റ്റീറോണിന്റെ അളവിനെയും സൂചിപ്പിക്കുന്നു. ശബ്ദത്തിൽ നിന്ന് അവന്റെ ഇഷ്ടം നിങ്ങൾക്ക് വായിച്ചെടുക്കാം.

തെളിവുകൾ സൂചിപ്പിക്കുന്നത് നിഷ്കളങ്കമായ മുഖമുള്ള പെൺകുട്ടികളോട് പുരുഷനു താൽപര്യം കൂടുമെന്നാണ്. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് വിടർന്ന കണ്ണുകളും ഒതുങ്ങിയ മൂക്കും വിഭ്രംജിതമായ ചുണ്ടുകളും കവിളുകളുമൊക്കെ പിതൃതുല്യമായ, സംരക്ഷണത്തിലൂന്നിയ ഒരു വികാരം പുരുഷനിൽ നിറയ്ക്കുമെന്നാണ്. കാരണം സ്ത്രീകളെ സംരക്ഷിക്കുവാനുള്ള ഒരു ജന്മവാസന പുരുഷന് പ്രകൃതി നല്കിയിട്ടുണ്ട്.

വിശാലമായി വെട്ടിയൊതുക്കിയ പുരികം വിധേയത്വത്തിന്റെയും സ്ത്രീ സഹജമായ സ്വഭാവത്തിന്റെയും ലക്ഷണമാണ്. സ്ത്രീ സഹജമായ ലക്ഷണങ്ങൾ കൂടുതലായി പ്രകടിപ്പിക്കുന്ന പെൺകുട്ടികളോട് വളരെ എളുപ്പം പുരുഷന് വൈകാരിക അടുപ്പം തോന്നുവാനുള്ള കാരണം ഇതാണ്.

പെൺകുട്ടികളെ സംബന്ധിച്ചുള്ള സദ് വാർത്ത: നിങ്ങൾ വളരെ സുന്ദരിയല്ലെങ്കിലും സുന്ദരനായ പുരുഷന്റെ ഹൃദയം നിങ്ങൾക്കു കീഴടക്കാം. തന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ട് എന്ന ബോധ്യം പുരുഷനു പകർന്നു നൽകാൻ കഴിഞ്ഞാൽ നിങ്ങളുടെ സൗഹൃദം എപ്പോഴും അവൻ ആഗ്രഹിക്കും. അങ്ങനെ ശരീരഭാഷയെ മനസ്സിലാക്കി മികച്ച സൗഹൃദങ്ങൾ സ്വന്തമാക്കൂ.

ശരീരഭാഷയുടെ പ്രാധാന്യം

∙നാം ഒരു വ്യക്തിയുമായി ആശയം വിനിമയം ചെയ്യുമ്പോൾ 55% ശരീരഭാഷയിലൂടെയും, 35% ശബ്ദ വ്യതിയാനത്തിലൂടെയുമാണ് കൈമാറുന്നത്. 8% മാത്രമാണ് സംസാര ഭാഷയുടെ പ്രാധാന്യം. നിങ്ങളുടെ വസ്ത്രധാരണത്തിനു 2% പ്രാധാന്യമുണ്ട്. വാക്കുകളേക്കാൾ വാചാലമാണ് നിങ്ങളുടെ കണ്ണുകളും മുഖവുമൊക്കെ.

∙നിങ്ങളുടെ കണ്ണുകൾ വികാരങ്ങൾ കൈമാറട്ടെ.

∙മറ്റുള്ളവരെ നിരീക്ഷിക്കുകയാണ് ശരീരഭാഷ മെച്ചപ്പെടുത്തുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം.

∙നിങ്ങളുടെ ചിന്തകൾ നിങ്ങളറിയാതെ നിങ്ങളുടെ ശരീരം പ്രതിഫലിപ്പിക്കുന്നു എന്ന കാര്യം ഓർക്കുക.

ഇന്റർനാഷണൽ മോട്ടിവേഷണൽ സ്പീക്കറും, സൈക്കോളജിസ്റ്റും, ബെസ്റ്റ് സെല്ലറുകളായ ഇരുപത്തഞ്ചോളം മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവുമാണ് ലേഖകൻ. ഫോൺ – 9447259402

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.