Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടന്നുവന്ന വഴികളിൽ കണ്ണുനീർ

sudhakaran അതിവിനയമോ കൊച്ചു വർത്താനമോ ഇല്ല. എന്നാലും ജി സുധാകരന് ജനം വോട്ടു ചെയ്യും. കാരണം ജി. സുധാകരൻ രാഷ്ട്രീയക്കാരനായത് സ്വന്തം കീശ വീർപ്പിക്കാനല്ല എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരനു പെട്ടെന്നു ദേഷ്യം വരും. ദേഷ്യം വന്നാൽ നിർദയം ശകാരിക്കും. ആളുകളെ പ്രീണിപ്പിക്കുന്നത് അദ്ദേഹത്തിന്റെ രീതിയല്ല. അതി വിനയ മോ കൊച്ചു വർത്താനമോ ഇല്ല. എന്നാലും ജി സുധാകരന് ജനം വോട്ടു ചെയ്യും. കാരണം ജി. സുധാകരൻ രാഷ്ട്രീയക്കാ രനായത് സ്വന്തം കീശ വീർപ്പിക്കാനല്ല എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്. ‍ജനങ്ങളുടെ പണമോ സമയമോ പാഴാക്കുകയില്ല. നിയമം വിട്ടുളള കളിയില്ല. ഉളളതേ പറയൂ. കളളം പറയുന്ന തോ ചെയ്യുന്നതോ സഹിക്കില്ല. നേരെ വാ, നേരെ പോ. പക്ഷേ, ഈ സ്വഭാവ വിശേഷങ്ങളൊക്കെ തീവ്രാനുഭവങ്ങ ളുടെ ചൂളയിൽ വളർന്ന ഒരു ഓണാട്ടുകരക്കാരന്റെ കവച കുണ്ഡലങ്ങളാണ് എന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ യാണു തെളിവ്. ആലപ്പുഴ എസ്.ഡി കോളജിനു സമീപമുളള വീട്ടിൽ വലിയ ആൾക്കൂട്ടമുണ്ട്. സംഭാഷണം കാര്യമാത്ര പ്രസക്തമാണ്. ചെയ്യാവുന്നത് ഉറപ്പു കൊടുക്കുന്നു. ചെയ്യാൻ പറ്റാത്തത് വെട്ടിത്തുറന്നു പറയുന്നു. കഴിഞ്ഞ ഇടതു മന്ത്രിസഭ യിലെ മികച്ച മന്ത്രിമാരിൽ ഒരാളായി ജനങ്ങളുടെ അംഗീകാരം നേടിയ ജി.സുധാകരന് ആദ്യം കണ്ടതിൽ നിന്ന് വലിയ മാറ്റമു ണ്ട്. പെരുമാറ്റത്തിൽ കുറച്ചു കൂടി മയം. മന്ത്രി ജി, സുധാക രനുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

വീണ്ടും മന്ത്രിയാകുമ്പോൾ അമ്മയും സഹോദരങ്ങളും എന്തു പറയുന്നു?

എന്റെ അമ്മ മാവേലിക്കരയ്ക്കു സമീപം താമരക്കുളത്തുളള കുടുംബവീട്ടിലാണു താമസിക്കുന്നത്. എണ്‍പത്തിയാറു വയസ്സായി. ഞാൻ ആലപ്പുഴയിലാണു താമസമെങ്കിലും ആഴ്ചയിലൊരു ദിവസം അമ്മയെക്കാണാൻ പോകും. ഇപ്പോഴും അമ്മ പത്രവും വാരികകളിലെ തുടർ നോവലുകളും വായിക്കും. അമ്മയ്ക്ക് വായിക്കാൻ കണ്ണട ആവശ്യമില്ല. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. മൂത്ത ജ്യേഷ്ഠൻ വിജയൻ നായർ ജീവിച്ചിരിപ്പില്ല. അനിയൻ ഭുവനേശ്വരൻ പന്തളം എൻ.എസ്.എസ് കോളജിൽ വച്ചു െക.എസ്.യു അക്രമത്തിൽ രക്തസാക്ഷിയായി. ഇന്നു ഞാനും അനുജൻ മധുവും സഹോദരി തുളസിയും മാത്രമേയുളളൂ. മധു എസ്.ബി.ടിയിലെ മാനേജർ ആയി റിട്ടയർ ചെയ്തു. തുളസി ഗവൺമെന്റ് ഹൈസ്കൂളിൽ മലയാളം അദ്ധ്യാപികയായിരുന്നു. കുടുംബ സ്വത്തു ഭാഗിച്ചപ്പോൾ അമ്മുടെ ഭാഗത്തിൽ ഏഴു സെന്റ് വയലും അച്ഛന്റെ ഭാഗത്തിൽ ഇരുപതു സെന്റും കിട്ടി. പുരയിടത്തിൽ കപ്പക്കൃഷി ചെയ്യുന്നു. മണ്ണു കുഴച്ചുണ്ടാക്കിയ കട്ട കെട്ടി ഓലമേഞ്ഞ വീടായിരുന്നു ഞങ്ങളുടേത്. പിന്നീട് അച്ഛൻ വെട്ടുകല്ല് കൊണ്ടു വന്ന് പുതിയ വീടു കെട്ടിത്തുട ങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. അനിയൻ മധുവിന് ബാങ്കിൽ ജോലി കിട്ടിയപ്പോൾ അവൻ ലോണെടുത്ത് ഒരു ഇടത്തരം വീടുണ്ടാക്കി. ആ വീടാണ് ഇപ്പോഴുളളത്. അതിനു ശേഷമാണു താമസിക്കാൻ കൊളളാവുന്ന ഒരു വീടു ഞങ്ങൾ ക്കുണ്ടായത്. വീടു വച്ച ഇരുപതു സെന്റ് അനിയന് എഴുതി ക്കൊടുത്തു. പക്ഷേ, മധു അതു ഞങ്ങള്‍ എല്ലാവരുടെയും പേരിൽ എഴുതി വച്ചു. അവൻ കരിമണയ്ക്കൽ എന്ന സ്ഥല ത്ത് വേറെ വീടു വച്ചു താമസിക്കുകയാണ്.

sudhakaran ജനങ്ങളുടെ പണമോ സമയമോ പാഴാക്കുകയില്ല. നിയമം വിട്ടുളള കളിയില്ല. ഉളളതേ പറയൂ. കളളം പറയുന്നതോ ചെയ്യുന്നതോ സഹിക്കില്ല. നേരെ വാ, നേരെ പോ.

ജി. സുധാകരൻ എന്ന വ്യക്തിയെ വാർത്തെടുത്ത അനുഭ വങ്ങൾ?

വളരെ കഷ്ടപ്പെട്ടാണ് അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. കുറച്ചു കൃഷിഭൂമിയുണ്ടായിരുന്നു. അച്ഛനോ ടൊപ്പം ഞങ്ങൾ മക്കളും പണിക്കിറങ്ങുമായിരുന്നു. അച്ഛന്റെ സഹോദരൻമാരിൽ മൂന്നുപേർ അദ്ധ്യാപകരായിരുന്നു. അച്ഛന്റെ അച്ഛനും അച്ഛന്റെ തൊട്ടു മൂത്ത ജ്യേഷ്ഠനും മാത്രമാണു സ്ഥിരവരുമാനമുളള ജോലി ഇല്ലാതിരുന്നത്. ജോലിയുളള വല്യച്ഛന്റെയും ചിറ്റപ്പന്റെയും വീടുകളിൽ പാടം ഉഴാനും നിലം കിളയ്ക്കാനും ഒക്കെ അച്ഛനോടൊപ്പം ഞങ്ങളും പോയിരുന്നു. ഉഴുമ്പോൾ കട്ടയടിക്കാൻ മരത്തടി യിൽ ഇരിക്കണം. ഞാൻ അതൊക്കെ ചെയ്തിട്ടുണ്ട്. അപ്പോൾ എട്ടണയൊക്കെ കൂലി കിട്ടും. അങ്ങനെ വളരെ പ്രയാസപ്പെ ട്ടായിരുന്നു അന്നത്തെ ജീവിതം. പക്ഷേ, അന്നു ഞങ്ങളുടെ നാട്ടിലെ ഭൂരിപക്ഷം പേരും അങ്ങനെയൊക്കെയാണു ജീവി ച്ചിരുന്നത്.

തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന കുഞ്ഞമ്മയുടെ ഭർത്താവ് പത്രം ഏജന്റായിരുന്നു. അന്നു പത്തു പന്ത്രണ്ട് പത്രങ്ങളു ണ്ടായിരുന്നു. കേരള ഭൂഷണം, മലയാളി തുടങ്ങിയ കുറേ പത്രങ്ങൾ. പുലർച്ചെ അഞ്ചു മണിയാകുമ്പോള്‍ ചിറ്റപ്പൻ പത്രക്കെട്ടുകളുമായി വീട്ടിൽ വരും. പത്രം ഇടാൻ പോകുന്നത് ആറുമണിക്കാണ്. അതുവരെയുളള ഒരു മണിക്കൂർ ഞങ്ങളി രുന്നു വായിക്കും. ഇന്നും രാവിലെയുണർന്നാൽ പത്രം വായി ക്കാതെ എനിക്കൊരു സമാധാനവുമില്ല. ടിവി കാണുന്ന ശീലം ഇല്ല. മുടങ്ങാതെ പത്രം വായിച്ചിരുന്നതുകൊണ്ട് പൊതുവി ജ്ഞാനത്തിൽ ഞാനെപ്പോഴും മുമ്പിലായിരുന്നു ഞങ്ങളുടെ വീട്ടിലെല്ലാവരും നന്നായി പഠിച്ചിരുന്നു. നന്നായി പഠിക്കണ മെന്ന് അച്ഛനു വലിയ നിർബന്ധമുണ്ടായിരുന്നു. മിടുക്കരായ കുട്ടികൾ എന്ന നിലയിൽ നാട്ടുകാർക്കൊക്കെ ഞങ്ങളോടു വലിയ താൽപര്യമുണ്ടായിരുന്നു. അച്ഛന് ജോലിയുണ്ടായിരു ന്നില്ലെങ്കിലും നിലത്തെഴുത്ത് ആശാനായിരുന്നു. അടുത്തുളള വീടുകളില്‍ രാമായണം വായിക്കാൻ പോകുമായിരുന്നു. അതൊന്നും പൈസയ്ക്കു വേണ്ടിയായിരുന്നില്ല. പൊതുക്കാര്യ ങ്ങളിൽ അച്ഛനു താല്പര്യമുണ്ടായിരുന്നു. പന്തളത്ത് എന്‍.എസ്.എസ് കോളജ് സ്ഥാപിക്കാൻ ധനസമാഹ രണത്തിന് പിടിയരി പിരിക്കാൻ അച്ഛന്റെ കൂടെ ഞാനും പോയിട്ടുണ്ട്. രഘുപതി രാഘവ രാജാറാം എന്ന പാട്ടും പാടി യാണ് വീടു തോറും കയറിയിരുന്നത്. അതേ കോളജിലാണു ഞാൻ പഠിച്ചതും എന്റെ അനിയൻ ഭുവനേശ്വരനെ കെഎസ് യുക്കാർ ക്രൂരമായി കൊന്നതും.

G. Sudhakaran വളരെ കഷ്ടപ്പെട്ടാണ് അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. കുറച്ചു കൃഷിഭൂമിയുണ്ടായിരുന്നു. അച്ഛനോടൊപ്പം ഞങ്ങൾ മക്കളും പണിക്കിറങ്ങുമായിരുന്നു.

കുട്ടിക്കാലത്തും ദേഷ്യക്കാരനായിരുന്നോ?

എന്റെ ജീവിതത്തിൽ ഹൈസ്കൂളിലും കോളജിലും പഠിപ്പിച്ച അദ്ധ്യാപകരുടെ സ്വാധീനം വളരെ ശക്തമാണ്. പ്രൈമറി സ്കൂളിലെ ഗുരുനാഥനാണ് അയ്യപ്പൻ നായർ സാർ. അദ്ദേഹ ത്തിനു ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്. ഉയരം കുറഞ്ഞ് തടിച്ച പ്രകൃതമായിരുന്നു അദ്ദേഹത്തിന്. നന്നായി പഠിപ്പിക്കും. കുട്ടി കൾക്ക് നല്ല മൂല്യങ്ങൾ പകരാനും ശ്രദ്ധിക്കും. കുറ്റം ചെയ്യുന്ന വർക്കു കടുത്ത ശിക്ഷയും തരും. പക്ഷേ, അദ്ദേഹം ശിക്ഷി ച്ചാലും ആർക്കും പരാതിയില്ല. ശിക്ഷിക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ അഞ്ചുതരം വടികളുണ്ടായിരുന്നു. പോത്തിനെ അടിക്കുന്ന വടി, കാളയെ അടിക്കുന്ന വടി, പശുവിനെ അടിക്കുന്ന വടി, ആടിനെ അടിക്കുന്ന വടി, പൂച്ചയെ അടിക്കുന്ന വടി. പഠിക്കുന്ന കുട്ടികളെ പൂച്ചയെ അടിക്കുന്ന വടികൊണ്ടായിരുന്നു തല്ലുന്നത്. ചിലപ്പോഴൊക്കെ സ്കൂളിൽ ഉന്തും തളളും തല്ലുമൊക്കെയുണ്ടാകും. അപ്പോൾ പോത്തിനെ തല്ലുന്ന വടികൊണ്ട് മറ്റവനും പൂച്ചയെ തല്ലുന്ന വടികൊണ്ട് എനിക്കും കിട്ടും.

കോളജ് ദിനങ്ങളുടെ ഓർമകൾ?

പ്രീയൂണിവേഴ്സിറ്റിയുടെ അവസാന ബാച്ച് ആയിരുന്നു എന്റേത്. ബി.എയ്ക്ക് പന്തളം കോളജിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ചേർന്നു. അത് എൻ.എസ്.എസ് കോളജിന്റെ ഇരുപത്തിയഞ്ചാം വാർഷികമായിരുന്നു. ഞാനായിരുന്നു സ്വാഗത സംഘം ജോയിന്റ് സെക്രട്ടറി. ശ്രീമന്ദിരം കെ.പി. ആയിരുന്നു പ്രസിഡന്റ്. ഇപ്പോഴും മറക്കാൻ കഴിയാത്ത ഒരു അനുഭവമുണ്ട്. ഉദ്ഘാടകൻ ജി. ശങ്കരക്കുറുപ്പായിരുന്നു. പ്രസിദ്ധനായ അധ്യാപകൻ എം.പി. പണിക്കർ സാർ ആയിരുന്നു. പ്രസിദ്ധനായ അധ്യാപകൻ എം.പി. പണിക്കർ സാർ ആയിരുന്നു കോളജിലെ ഞങ്ങളുടെ മലയാളം അദ്ധ്യാപകൻ. അദ്ദേഹം ജിയുടെ കടുത്ത ആരാധകൻ ആയിരുന്നു. എനിക്കു ജിയുടെ കവിത അന്നും ഇന്നും വലിയ ഇഷ്ടമാണ്. മുണ്ടശ്ശേരിയും സുകുമാർ അഴീക്കോടും ജിയെ വിമർമശിച്ചത് എനിക്ക് അന്നും ഇഷ്‌ടമല്ല, ഇന്നും ഇ‌ഷ്ടമല്ല. അതു ജിയോടുളള വ്യക്തിപരമായ വിദ്വേഷം മൂലമായിരുന്നു എന്നാണു ഞാൻ വിചാരിച്ചിട്ടുളളത്. പിൽക്കാലത്ത് സുകുമാർ അഴീക്കോട് മാഷുമായി ഹൃദയബന്ധമുണ്ടായി. ഒരിക്കൽ അദ്ദേഹം എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ പറഞ്ഞു, മാഷേ, അന്നെഴുതിയതു തിരിച്ചെഴുതണം. ജിയുടെ കവിതകളുടെ നല്ല വശങ്ങളെക്കുറിച്ച് എഴുതണം. എഴുതാം എന്ന് അദ്ദേഹം പറഞ്ഞു.

G. Sudhakaran കേരളത്തിലെ എല്ലാ ജനങ്ങളുമായി ബന്ധപ്പെട്ട വകുപ്പാണു പി.ഡ.ബ്ല്യു.‍ഡിയും റജിസ്ട്രേഷനും ഇവിടെ ഒരു പാടു വഴിവിട്ട കാര്യങ്ങൾ നടക്കുന്നു എന്നാണു പറയുന്നത്. ചീഫ് എൻജി നീയർമാരെയെല്ലാം ഞാൻ വിളിച്ചു സംസാരിച്ചു. അഴിമതി എന്തായാലും കുറയും.

നേരിൽക്കാണുമ്പോൾ വലിയ മതിപ്പ് ഉളവാക്കുന്ന വ്യക്തി ത്വമായിരുന്നു മഹാകവിയുടേത്. അദ്ദേഹത്തെ മീറ്റിങ്ങിനു കൊണ്ടു വരാൻ ഞാനും ശ്രീമന്ദിരം കെ.പിയും കൂടി എറണാകുളത്ത് അദ്ദേഹത്തിന്റെ വീടായ ദ്വാരകയിൽ ചെന്നു. അദ്ദേഹം ഞങ്ങളെ വളരെ സ്നേഹത്തോടെ അകത്തേക്കു ക്ഷണിച്ച് കാപ്പിയും ഇഡ്ഡലിയും തന്നു. അതിനു ശേഷം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പന്തളത്തേക്കു വന്നു. കോട്ടയത്ത് വന്നപ്പോൾ അദ്ദേഹത്തിന് ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ഒരു കാപ്പി വേണമെന്നു പറഞ്ഞു. കാപ്പി കുടിച്ചു. അദ്ദേഹ ത്തോടൊപ്പം യാത്ര ചെയ്തതും കാപ്പി കുടിച്ചതുമൊക്കെ ഇന്നും എനിക്ക് ഒരു സ്വപ്നം പോലെയാണ്. ഒടുവിൽ ഞങ്ങള്‍ പന്തളത്ത് എത്തി. ഞാനാണ് സ്വാഗതം. പക്ഷേ, അന്നത്തെ പരിഭ്രമത്തിൽ സ്വാഗതത്തിനു പകരം ഞാൻ പറ‍ഞ്ഞതു കൃതജ്ഞത. പ്രസംഗം കഴിഞ്ഞപ്പോൾ മഹാകവി എന്നെ അടുത്തു വിളിച്ചു പറഞ്ഞു– കൃതജ്ഞത എനിക്കു വളരെ ഇഷ്‌ടപ്പെട്ടു. അപ്പോഴാണ് ഞാൻ പറഞ്ഞതെന്താ ണെന്ന് എനിക്കു ബോധം വന്നത്.

ദാരിദ്ര്യം കോളജ് ജീവിതകാലത്ത് അലട്ടിയിട്ടുണ്ടോ?

ഞാൻ എൻ.സി.സിയിൽ ചേർന്നിരുന്നു. അന്ന് കേഡറ്റുകൾക്ക് വൈകുന്നേരം ഒരു ഏത്തപ്പഴവും ഒരു ഗ്ലാസ് ചായയും കിട്ടും. വൈകിട്ട്് ലൈനായി നിന്ന് വാങ്ങണം. ഞാൻ രണ്ടാമതും ലൈനിൽ കയറി നിന്നു വാങ്ങും. ഒരു ദിവസം എന്നെ പിടിച്ചു. കുടശ്ശനാട് ചന്ദ്രശേഖരൻ നായർക്കാണ് എൻ.സി.സിയുടെ ചുമതല. പിൽക്കാലത്ത് അദ്ദേഹം പാർട്ടി മെംബറായി. അദ്ദേഹം എന്റെ ചെവിക്കു പിടിച്ചു , അതെനിക്കു വലിയ നാണക്കേടായി. ശരിക്കു പറഞ്ഞാൽ എനിക്കു നല്ല വിശപ്പു ണ്ടായിരുന്നു. ഒരു നിലയിലെത്തിക്കഴിഞ്ഞാൽ ഇതൊന്നും പുറത്തു പറയരുതെന്നു പലരും ഉപദേശിക്കാറുണ്ട്. പക്ഷേ, പറഞ്ഞില്ലെന്നു കരുതി സത്യം അങ്ങനെയല്ലാതാകുന്നില്ലല്ലോ. അന്നത്തെ പ്രധാന വരുമാനമാർഗ്ഗം ട്യൂട്ടോറിയൽ കോളജിൽ പഠിപ്പിക്കുകയാണ്. എംഎയ്ക്കു പഠിക്കാൻ പൈസയുണ്ടാ ക്കിയതും അങ്ങനെ പഠിപ്പിച്ചാണ്. ചാത്തന്നൂർ, മുണ്ടയ്ക്കൽ, കറ്റാനം എന്നിങ്ങനെ പല സ്ഥലത്തുളള ട്യൂട്ടോറിയലുകളിൽ പഠിപ്പിച്ചിരുന്നു.

G. Sudhakaran ഉദ്യോഗസ്ഥരുടെ കഴിവുകളെ അങ്ങേയറ്റം ബഹുമാനിച്ചു കൊണ്ട് തിരുത്താൻ സമയം കൊടുക്കും. അതു കഴിഞ്ഞും മാറ്റമുണ്ടായില്ലെങ്കില്‍ നടപടിയുണ്ടാകും.

എസ്.എൻ കോളജിൽ വച്ചാണല്ലോ നേതാവായത്?

എം.എയ്ക്ക് എസ്.എൻ കോളജിലാണു ചേർന്നത്. ആ സമയത്ത് മാനേജ്മെന്റ് ഷേക്സ്പിയർ വേലായുധൻ നായർ അടക്കമുളള അമ്പത് അധ്യാപകരെ പിരിച്ചു വിട്ടു. അതിന്റെ പേരിൽ അധ്യാപകരുടെ സമരമുണ്ടായി. വിദ്യാർഥി നേതാക്ക ളായ എന്നെയും കെ.എസ്.യു നേതാവ് കൊട്ടറ ഗോപാല കൃഷ്ണനെയും സമരത്തിന് ഐക്യദാര്‍‍ഢ്യം പ്രഖ്യാപിക്കാൻ നിയോഗിച്ചു. കൊട്ടറ ഇന്നു ജീവിച്ചിരിപ്പില്ല, വളരെ സ്നേഹ സമ്പന്നനായിരുന്നു. വളരെ മനോഹരമായി സംസാരിക്കുമായി രുന്നു. ഞങ്ങൾ ഒറ്റക്കെട്ടായി സത്യഗ്രഹം നടത്തി. മുപ്പതു ദിവസത്തോളം ആ സമരം തുടർന്നു. അധ്യാപകരെ മുഴുവൻ തിരിച്ചെടുത്തു. അതോടെയാണ് ഞാൻ നേതൃത്വത്തിലേക്കു വന്നത്.

എംഎ രണ്ടാം വർഷമായപ്പോൾ കോളജിൽ ഒരു ഡിബേറ്റ് നടന്നു. വിഷയം കേരളത്തിലെ ക്രമസമാധാന നില തകർ ന്നോ? അന്ന് ഇ.എം.എസ് മുഖ്യമന്ത്രിയാണ്. കൊട്ടറ ഗോപാലകൃഷ്ണന്‍ ക്രമസമാധാനം തകർന്നു എന്നു വാദിച്ചു. എനിക്കു പ്രസംഗിക്കാനുണ്ടായിരുന്നതു ക്രമസമാധാനം ഭദ്രമാണ് എന്നായിരുന്നു. പുറത്തുനിന്നൊക്കെ വിദ്യാര്‍ഥികൾ ഡിബേറ്റിൽ പങ്കെടുക്കാൻ വന്നിരുന്നു. കൊട്ടറ സംസാരിച്ച പ്പോൾ ഞങ്ങളാരും അനങ്ങിയില്ല. അതു കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു. പക്ഷേ, അവരെന്നെ ഒറ്റ വാക്കു പറയാൻ സമ്മ തിച്ചില്ല. കൂക്കുവിളിയോടു കൂക്കുവിളി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കുദേഷ്യം വന്നു. ഞാൻ മൈക്ക് എടുത്ത് ഒരേറു വച്ചു കൊടുത്തു. ഇതു ചെന്നു വീണ് ഏതോ ഒരുത്തന്റെ തലയിൽ ചെറിയ മുറിവുണ്ടായി. മുട്ടൻ അടിയായി. എന്നെ കൊല്ലണ മെന്നു പറഞ്ഞ് വലിയ ബഹളമായി. അന്നു പ്രിൻസിപ്പൽ ശ്രീനിവാസൻ സാറാണ്. വളരെ പ്രസിദ്ധനായ അധ്യാപകൻ. മഹാനായ മനുഷ്യന്‍. അദ്ദേഹം എന്നെ തപ്പിപ്പിടിച്ച് മുറിയില്‍ കൊണ്ടുപോയി ജനലും വാതിലും അടച്ച് അതിനുളളിൽ ഇരുത്തി. സന്ധ്യയായപ്പോൾ സ്വന്തം കാറിൽ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി മക്കളുടെ കൂടെയിരുത്തി ഭക്ഷണം തന്നു. അന്ന് അദ്ദേഹം എന്നോടു സുധാകരൻ ഐഎഎസിന് എഴുതണം. അതിന്റെ ചെലവൊക്കെ ഞാൻ വഹിച്ചോളാം എന്നു പറഞ്ഞു. രാത്രി ഒമ്പതാ‌യപ്പോള്‍ എന്നെ അദ്ദേഹം സ്വന്തം കാറിൽ ഞാൻ താമസിച്ചിരുന്ന മുണ്ടയ്ക്കലിൽ‌ കൊണ്ടു വിട്ടു.

അന്ന് ആർ. ശങ്കർ ആണ് എസ്.എൻ കോളജുകളുടെ മാനേജർ. മാനേജ്മെന്റ് രാഷ്ട്രീയമായി ഒരു തീരുമാനമെ ടുത്തു. എന്നെ സസ്പെൻഡ് ചെയ്തു. കാഥികൻ വി. സാംബ ശിവന്റെ അനിയൻ സുബ്രഹ്മണ്യൻ ആയിരുന്നു കെ.എസ്. എഫ് യൂണിറ്റ് പ്രസിഡന്റ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിയെട്ടു ദിവസം കോളജ് അടച്ചു സമരം. എന്നെ തിരിച്ചെടുക്കണമെന്നാണ്ു കെ.എസ്.എഫ് ആവശ്യം. കാളിദാസൻ എന്നു കുട്ടികൾ വിളിച്ചിരുന്ന പണ്ഡിതനായ മലയാളം പ്രഫസർ ചന്ദ്രശേഖരൻ സാർ കൗൺസിലിൽ എഴുന്നേറ്റു നിന്നു പറഞ്ഞു– സുധാകരന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ മൈക്ക് നാലു കഷ്ണമാക്കി ഒടിച്ചേനെ. എതിർപക്ഷം ജനാധിപത്യ മര്യാദ കാണിച്ചോ? പ്രസംഗിക്കാൻ സമ്മതിച്ചോ? ആർക്കായാലും ദേഷ്യം വരില്ലേ? സുധാകരൻ ചെയ്തതു ശരിയെന്നല്ല ഞാനൻ പറയുന്നത്. പക്ഷേ, ഒരക്ഷ രം സംസാരിക്കാൻ സമ്മതിച്ചില്ലെന്നോർക്കണം. അതുകൊണ്ട് ശിക്ഷിക്കുന്നത് ശരിയല്ല. അങ്ങനെ സസ്പെൻഷൻ പിൻവ ലിച്ചു. പക്ഷേ എനിക്കു ഹാൾ ടിക്കറ്റ് തന്നില്ല. പിറ്റേന്നു പരീക്ഷയാണ്. ഹാൾ ടിക്കറ്റ് വേണമെങ്കിൽ 900 രൂപ ഫൈൻ അടയ്ക്കണം. അന്ന് പത്തതു സെന്റ് എഴുതിവിറ്റാൽ പോലും അത്രയും പൈസ കിട്ടില്ല. എന്റെ കയ്യിൽ പണമില്ലെന്നു ഞാൻ പ്രിൻസിപ്പലിനോടു പറഞ്ഞു. അദ്ദേഹം അന്നു സിൻഡിക്കറ്റ് മെംബർ എന്ന നിലയിൽ ഒരു താലൽക്കാലിക ഹാൾ ടിക്കറ്റ് തന്നു. ഞാൻ പരീക്ഷയെഴുതി. റിസൽട്ട് വന്നു. നല്ല മാർക്കോ ടെ പാസ്സായി. പക്ഷേ, ടിസി കിട്ടണമെങ്കിൽ ഫൈൻ അടയ്ക്ക ണം. ശ്രീനിവാസൻ സാർ സ്വന്തം കയ്യിൽ നിന്ന് ഈ പണം തന്നു. ആ കടപ്പാട് ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. പിന്നീട് ഞാൻ സിൻഡിക്കറ്റ് മെംബര്‍ ആയിരിക്കെ കോളജ് യൂണിയൻ വാർഷികത്തിന് എന്നെ വിളിച്ചു. പ്രസംഗം കഴിഞ്ഞപ്പോൾ സാർ പറഞ്ഞു. സുധാകരൻ ആളങ്ങു മാറിപ്പോയല്ലോ. ഇപ്പോൾ പ്രസംഗമൊക്കെ പഴയതിനെക്കാളും സ്റ്റൈലായല്ലോ . അദ്ദേഹം എന്നോടു മാത്രമല്ല, എല്ലാ കുട്ടികളോടും ഇതേ വാൽസല്യം കാണിച്ചിട്ടുണ്ട്. അവസാനം വരെ അദ്ദേഹവുമായുളള ആത്മബന്ധം ഞാൻ നിലനിർത്തി. ഞാൻ എസ്.എൻ കോളജിൽ ചേർന്നില്ലായിരുന്നെങ്കിൽ അന്നവിടെ ശ്രീനിവാസ് സാർ ആയിരുന്നില്ല പ്രിൻസിപ്പൽ എങ്കിൽ എന്റ ജീവിതം മറ്റൊരു വഴി തിരിഞ്ഞു പോകുമായി രുന്നു.

G. Sudhakaran പൈസ പിരിച്ച് മന്ത്രിക്ക് കൊടുക്കുന്ന പരിപാടി ഇനിയില്ല. എനിക്കു പൈസ വേണ്ട. നമ്മളുമായി ബന്ധപ്പെട്ട ആർക്കും വേണ്ട.. അങ്ങനെ ആരെങ്കിലും പൈസ പിരിക്കുന്നു എന്നറിഞ്ഞാൽ അതിനു നടപടിയുണ്ടാകും.

മരാമത്ത് വകുപ്പിനെ എങ്ങനെ നന്നാക്കും?

കേരളത്തിലെ എല്ലാ ജനങ്ങളുമായി ബന്ധപ്പെട്ട വകുപ്പാണു പി.ഡ.ബ്ല്യു.‍ഡിയും റജിസ്ട്രേഷനും ഇവിടെ ഒരു പാടു വഴിവിട്ട കാര്യങ്ങൾ നടക്കുന്നു എന്നാണു പറയുന്നത്. ചീഫ് എൻജി നീയർമാരെയെല്ലാം ഞാൻ വിളിച്ചു സംസാരിച്ചു. അഴിമതി എന്തായാലും കുറയും. കാരണം പൈസ പിരിച്ച് മന്ത്രിക്ക് കൊടുക്കുന്ന പരിപാടി ഇനിയില്ല. എനിക്കു പൈസ വേണ്ട. നമ്മളുമായി ബന്ധപ്പെട്ട ആർക്കും വേണ്ട.. അങ്ങനെ ആരെ ങ്കിലും പൈസ പിരിക്കുന്നു എന്നറിഞ്ഞാൽ അതിനു നടപടി യുണ്ടാകും. ഏൽപ്പിച്ച സ്ഥാപനങ്ങളൊക്കെ നന്നാക്കും. ഉദ്യോഗസ്ഥരുടെ കഴിവുകളെ അങ്ങേയറ്റം ബഹുമാനിച്ചു കൊണ്ട് തിരുത്താൻ സമയം കൊടുക്കും. അതു കഴിഞ്ഞും മാറ്റമുണ്ടായില്ലെങ്കില്‍ നടപടിയുണ്ടാകും. ഇരുപത്തിയാറാം തീയതി റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മുപ്പത്തിയാറു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഓണാട്ടുകര വാമൊഴി വഴക്കം കാരണം പലപ്പോഴും പുലിവാലു പിടിച്ചിട്ടുണ്ടല്ലോ?

ഉണ്ടുണ്ട്. കൊഞ്ഞാണൻ മജിസ്ട്രേറ്റ് എന്നു പറഞ്ഞതിന് കോടതി കേറേണ്ടി വന്നു. അന്ന് ശ്രീമതി ടീച്ചർക്കെതിരെ ആരോ ഒരാൾ ഒരു സ്വകാര്യ പെറ്റീഷൻ കൊടുത്തു. അതു ഫയലിൽ സ്വീകരിച്ചു. ഒരു യോഗത്തിൽ അങ്ങനെ ചെയ്തത് ഏതു കൊഞ്ഞാണൻ എന്നു ചോദിച്ചു. അതു ഫയലില്‍ സ്വീകരിക്കാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്റെ പേരിൽ കേസായി. ഞാൻ കോടതിയിൽ പോയി. ടെലിവിഷൻകാരും പത്രക്കാരും ഒക്കെ എന്നെ ശിക്ഷിക്കുന്നതു കാണാൻ നിൽക്കുകയാണ്. എനിക്കു മജിസ്ട്രേറ്റിനെ അറിയു മായിരുന്നില്ല. ഞാൻ പറ‍ഞ്ഞു, സ്നേഹമുളളവരെ മാത്രമേ ഞങ്ങള്‍ കൊഞ്ഞാണൻ എന്നു വിളിക്കാറുളളൂ. അച്ഛൻ മകനോട് ഇങ്ങോട്ടു വാടാ കൊഞ്ഞാണാ എന്നു പറയാറുണ്ട്. അമ്മാവൻമാർ അനന്തരവൻമാരെ വിളിക്കുന്നതും ഇങ്ങനെ യാണ്. അതിന് അത്രയേ അർഥമുളളൂ. അദ്ദേഹത്തിന് എന്റെ ഉദ്ദേശ്യ ശുദ്ധി മനസ്സിലായി. എന്നെ വെറുതെ വിട്ടു.

G. Sudhakaran ‌ഭാര്യ ജൂബിലി നവപ്രഭ ഇപ്പോൾ എസ്.ഡി. കോളജിലെ വൈസ് പ്രിൻസിപ്പലാണ്. മകൻ നവ്നീതിനെ മലയാളം മീഡിയം സ്കൂളിലാണു പഠിപ്പിച്ചത്. ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കഴിഞ്ഞ് എം.ബി.എ പാസ്സായി

കുടുംബത്തെക്കുറിച്ച്?

‌ഭാര്യ ജൂബിലി നവപ്രഭ ഇപ്പോൾ എസ്.ഡി. കോളജിലെ വൈസ് പ്രിൻസിപ്പലാണ്. മകൻ നവ്നീതിനെ മലയാളം മീഡിയം സ്കൂളിലാണു പഠിപ്പിച്ചത്. ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കഴിഞ്ഞ് എം.ബി.എ പാസ്സായി. ഇപ്പോൾ ഖത്തറിൽ ലുലുവിൽ ജോലി ചെയ്യുന്നു. ഞാൻ അറിഞ്ഞല്ല. അവൻ ഈ ജോലിക്കു ചേർന്നത്. ഇന്റർനെറ്റിലൂടെ തൊഴിൽ അവസരം കണ്ടെത്തി അപേക്ഷിക്കുകയായിരുന്നു. മരുമകൾ വോഡൊ ഫോൺ കമ്പനിയിൽ ജോലി ചെയ്യുകയാണ്. മകൻ നല്ല ക്രിക്ക റ്റ് കളിക്കാരനായിരുന്നു. അവന് ക്രിക്കറ്റിൽ കുറച്ചു കൂടി ഉയര ണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞാനതു മനസ്സിലാ ക്കിയില്ല. എനിക്ക് അവന്റെ ഇഷ്ടങ്ങളൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല. അവൻ കുട്ടിക്കാലത്തു മടലും വെട്ടി ഇതുവഴി നടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ അന്ന് ക്രിക്കറ്റിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പിന്നീട് അവൻ സംസ്ഥാന ടീമില്‍ കയറി. ശ്രീശാന്തിനോടൊപ്പം അണ്ടർ 19 ക്രിക്കറ്റ് ടീമിൽ‌ അവനും ഉണ്ടായിരുന്നു. അപ്പോഴാണ് എനിക്കു വിഷമം വന്നത്. ഞാനവനെ പ്രോത്സാഹിപ്പിച്ചില്ലല്ലോ എന്ന്. ഇപ്പോഴും അവൻ ക്രിക്കറ്റ് വിട്ടിട്ടില്ല. അവനുവേണ്ടി ഒരാളോടും ശുപാർശ ചെയ്യേണ്ടി വന്നിട്ടില്ല. എന്റെ മകനാ ണെന്ന് അവനും ആരോടും പറയാറില്ല. മകനാകട്ടെ, ഭാര്യയാ കട്ടെ, എന്റെ ഒരു കാര്യത്തിലും ഇടപെടാറില്ല. ഞങ്ങളുടെ വീട്ടിൽ ജോലിക്കാരൊന്നുമില്ല. എല്ലാം ഭാര്യ തന്നെയാണ് നോക്കുന്നത്.
 

Your Rating: