Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്തിക്കാടിന്റെ ചുവന്ന വിത്ത്

Sunil Kumar കൃഷിമന്ത്രി വി.എസ് സുനിൽകുമാർ

കൃഷിമന്ത്രി വി.എസ് സുനിൽകുമാർ രാവിലെ ഒൻപതു മണിക്കു കാണാമെന്നാണു പറഞ്ഞിരുന്നത്. പക്ഷേ, തൃശൂരിൽ അന്തിക്കാട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ വൻ തിരക്ക്. വന്നവർ എല്ലാവരും സാധാരണക്കാരാണ്. ചികിൽസയ്ക്കും വിദ്യാഭ്യാസത്തിനും മറ്റും സഹായം തേടിയെത്തിയര്‍. ചെറിയ ഓടിട്ട വീടാണ്. മുൻവശത്ത് ആസ്ബറ്റോസ് ഷീറ്റിട്ട് ഒരു ചായ്പു നിർമിച്ചതിൽ സന്ദർശകർക്കു കസേരകളിട്ടിട്ടുണ്ട്. വീടിനു പിന്നിലും ആസ്ബറ്റോസ് ഇട്ട് ഒരു അടുക്കളയും വിറകുപുരയും ഡൈനിങ് ഹാളും പ്രത്യേകം നിർമിച്ചിരിക്കുന്നു. സ്റ്റേറ്റ് കാർ പൂർണമായി കയറ്റിയിടാൻ മുറ്റത്തു വേണ്ടത്ര ഇടമില്ല. അതുകൊണ്ടു പകുതി വളപ്പിനുളളിലും ബാക്കി പുറത്തെ ഓടയുടെ മുകളിലായി പാർക്ക് ചെയ്തിരിക്കുന്നു.

സന്ദര്‍ശകരോടു സംസാരിച്ച് അവസാനത്തെയാളും യാത്രയാക്കി മന്ത്രി എത്തി. അപ്പോൾ മണി ഒൻപതര. പത്തു മണിക്കു തൃശൂരിൽ ഒരു യോഗത്തിൽ പങ്കെടുക്കണം, കാറിലിരുന്ന് സംസാരിക്കാം എന്നു പറഞ്ഞു. മന്ത്രിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാറും കാറിൽ കയറി. അനിൽ കുമാറും പി. ബാലചന്ദ്രനും വി.എസ്. സുനിൽകുമാറും ചിരകാല സുഹൃത്തുക്കളാണ്. ഒരേ രാഷ്ട്രീയവുമായി കലാലയത്തിലും സമരരംഗത്തും സജീവമായവർ.

ചടയംമുറി സ്മാരകമാണു ഞങ്ങളുടെ നാട്ടിലെ സാംസ്കാരിക കേന്ദ്രം. കെ.ജി. കേളപ്പൻ എന്ന ചെത്തു തൊഴിലാളി നേതാവിന്റെ പേരിൽ ഒരു ലൈബ്രറി സ്ഥാപിച്ചതിൽ അനിൽകുമാ റിനു വലിയ പങ്കുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് ഈ അനിൽ, ഞാൻ, ബാലചന്ദ്രന്‍ ഒക്കെ ഇവിടെ വരും. അവിടെ നിന്നാണു ഞങ്ങൾ മൂന്നു പേരും രാഷ്ട്രീയത്തിലേക്കു വരുന്നത്– മന്ത്രി പറഞ്ഞു.

കാർ ഒരു സ്കൂളിന്റെ മുൻപിലെത്തി. മുകൾ നില തീവണ്ടി പോലെ പെയിന്റടിച്ചിരിക്കുന്നു. കെജിഎം സ്കൂൾ– ഇതാണ് എന്റെ സ്കൂൾ. ഇപ്പോൾ എന്റെ മകൻ നിരഞ്ജൻ കൃഷ്ണയും ഇവിടെയാണു പഠിക്കുന്നത്. മലയാളം മീഡിയം സ്കൂൾ. പിന്നീടു ചടയം മുറി സ്മാരകത്തിനു മുന്നിലെ രക്തസാക്ഷി മണ്ഡപമെത്തിയപ്പോൾ പറഞ്ഞു– ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകം. ഞങ്ങളുടെ മോസ്കോ. ഞങ്ങളുടെ നാട്ടില്‍ ചെത്തു തൊഴിലാളികളാണ് ഏറെപ്പേരും. എന്റേതും ചെത്തു തൊഴിലാളി കുടുംബമാണ്. മുത്തച്ഛൻമാരും ഇളയച്ഛനും ചെത്തു തൊഴിലാളികളും അച്ഛനും ചേട്ടനും ഷാപ്പ് തൊഴിലാളികളുമായിരുന്നു. ഞാനും ചെത്തു തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. കാർ വീണ്ടും മുന്നോട്ടു പോയപ്പോൾ ഒരു സ്മാരകം കാണിച്ചു തന്നു. പൊലീസ് മർദിച്ചു കൊന്ന ഇരുപത്തിയൊന്നു ചെത്തു തൊഴിലാളികളുടെ സ്മാരകമാണിത്.

Sunil Kumar രണ്ടായിരത്തിയാറിലാണു ഞാൻ ചേർപ്പിൽ നിന്ന് എംഎൽഎ ആയത്. അവിടെ നിന്നു തിരുവനന്തപുരത്തു റീജനൽ കാൻസർ സെന്ററിലും ശ്രീചിത്രയിലും ചികിൽസയ്ക്കു വരുന്നവരെ എംഎൽഎ ഹോസ്റ്റലിൽ കൊണ്ടുപോയി താമസിപ്പിക്കും. എഐഎസ്എഫിന്റെ സെക്രട്ടറി ആയിരുന്നപ്പോൾത്തന്നെ രോഗികളെ കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു.

വി.എസ്. സുനിൽകുമാറിന്റെ ജീവിതവും രാഷ്ട്രീയവും ആ നാടുമായും ചെത്തു തൊഴിലാളികളുടെ പോരാട്ടങ്ങളുമായും ഇഴപിണഞ്ഞുകിടക്കുന്നു. തന്റെ നാടിനെയും രാഷ്ട്രീയത്തെയും കുറിച്ചു വി.എസ്. സുനിൽകുമാർ തുറന്നു സംസാരിച്ചു. അദ്ദേഹവുമായുളള സംഭാഷണത്തിൽ നിന്ന്–

കൊലമുറി സമരം

ആയിരത്തിത്തൊളളായിരത്തി നാൽപത്തിരണ്ടിലാണു ചെത്തു തൊഴിലാളി യൂണിയൻ അന്തിക്കാട്ടു രൂപീകൃതമായത്. ജോർജ് ചടയംമുറി വന്നാണ് ഇവിടെ യൂണിയൻ രൂപീകരിച്ചത്. കെ.പി. പ്രഭാകരൻ, കെ.ജി. കേളൻ, ടി.ഡി. ഗോപി മാഷ്, എൻ.സി. ശങ്കരൻ എന്നിവരായിരുന്നു സ്ഥാപകർ. രക്ത രൂഷിതമായ സമരത്തിന് അന്തിക്കാടു വേദിയായി. കൊലമുറി സമരം എന്നാണ് അത് അറിയപ്പെടുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു മുൻപാണ്. ചെത്തു തൊഴിലാളി പണിമുടക്കിനെ ബ്രിട്ടീഷുകാരും കോൺഗ്രസിലെ കരിങ്കാലികളും ചേർന്നു തോൽപ്പിക്കാൻ ശ്രമിച്ചു. മോസ്കോ ജംക്ഷനിലാണ് ചെത്തു തൊഴിലാളി ഓഫിസ്. സമരകാലത്ത് അതു പൊലീസ് പൂട്ടി. അതു തുറക്കാൻ വേണ്ടി പാർട്ടി ഓരോ വോളന്റിയേഴ്സിനെ നിയോഗിച്ചു. പൊലീസുകാർ അവരെ കൊണ്ടു പോയി ക്രൂരമായി മർദിക്കും. അങ്ങനെയാണ് ഇരുപത്തിയൊന്നു പേർ കൊല്ലപ്പെട്ടത്.

അന്ന് ആയിരത്തോളം ചെത്തു തൊഴിലാളികളുണ്ടായിരുന്നു ഇവിടെ. അതിൽ പങ്കെടുത്തവരില്‍ മുന്‍മന്ത്രി കെ.പി. പ്രഭാകരന്റെ കൂടെ അച്ചാച്ചനും അമ്മയുടെ അച്ഛനും ജയിലിൽ കിടന്നിട്ടുണ്ട് രണ്ടു പേർക്കും ഭീകരമായി മർദനമേറ്റിട്ടുണ്ട്. അവർക്കു പിൽക്കാലത്തു സ്വാതന്ത്ര്യസമര പെൻഷൻ‌ കിട്ടിയിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ അന്തിക്കാട്ട് കർഫ്യൂ നിലവി ലുണ്ടായിരുന്നു. ആരെയെങ്കിലും പുറത്തു കണ്ടാലുടൻ വെടി വയ്ക്കാനായിരുന്നു ഉത്തരവ്. തൊണ്ണൂറു ദിവസം നീണ്ടു നിന്നു. കശ്മീരിൽ പോലും അത്രയും ദിവസം തുടർച്ചയായി കര്‍ഫ്യൂ വന്നിട്ടില്ലെന്നാണു പറയപ്പെടുന്നത്. ചെത്തു തൊഴിലാളികള്‍ എന്നാൽ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുളളവരായിരുന്നു.

യൂണിയൻ അവരെ സാക്ഷരരാക്കി. അവരെ അക്ഷരവും രാഷ്ട്രീയവും പഠിപ്പിച്ചു. കാന്തലോട്ടു കുഞ്ഞമ്പുവിന്റെ ഭാര്യ യശോദ ടീച്ചർ ഇവിടെ വന്നു താമസിച്ചു പഠിപ്പിച്ചു. യശോദ ടീച്ചർ സ്ത്രീകളെ സൈക്കിളോടിക്കാൻ പഠിപ്പിച്ചു. അന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു സുരക്ഷിതമായി ഒളിവിലിരിക്കാവുന്ന ഇടമായിരുന്നു അന്തിക്കാട്. ഇന്നും ആ കമ്മ്യൂണിസ്റ്റ് പാരമ്പര്യം ഇവിടെ കാത്തു സൂക്ഷിക്കാൻ സാധിക്കുന്നു. കാറിൽ നിന്നു പുറത്തേക്കു ചൂണ്ടി മന്ത്രി പറഞ്ഞു–ഇപ്പോൾ നമ്മൾ പോകുന്നതാണു മോസ്കോ ജംക്ഷൻ

Sunil Kumar രണ്ടാമത്തെ തവണ എംഎൽഎ ആയപ്പോൾ എനിക്കു ഫ്ളാറ്റ് കിട്ടി. രണ്ടു മൂന്നു മുറിയും അടുക്കളയുമുണ്ട്. ഒരു സമയം മുപ്പത്തഞ്ചോളം രോഗികള്‍ വരെ അവിടെയുണ്ടായിരുന്നു. കീമോയ്ക്ക് ആശുപത്രിയില്‍ പോകാൻ ഞാൻ അവര്‍ക്ക് ഒരു ഓട്ടോ ഏര്‍പ്പാട് ചെയ്തു കൊടുത്തിരുന്നു.

തുടക്കം

അച്ഛൻ സുബ്രഹ്മണ്യൻ കളളുഷാപ്പ് തൊഴിലാളിയായിരുന്നു. ഷാപ്പു തൊഴിലാളി യൂണിയന്റെ സ്ഥാപകരിൽ ഒരാളായിരുന്നു അച്ഛൻ. മരിക്കുന്നതു വരെയും പാർട്ടി അംഗമായിരുന്നു. പാർട്ടി കുടുംബങ്ങളെന്നു പറയാവുന്ന ധാരാളം കുടുംബങ്ങള്‍ അന്തിക്കാട്ടുണ്ട്. വീട്ടിൽ വലിയ ദാരിദ്ര്യമായിരുന്നു. അച്ഛൻ ജോലി ചെയ്തു കിട്ടുന്നതേയുള്ളൂ വരുമാനം. ഞങ്ങൾ നാലു മക്കൾ. അച്ഛൻ പണിത വീട്ടിലാണു ഞങ്ങൾ ഇപ്പോഴും താമസിക്കുന്നത്. നാട്ടിക എസ്.എൻ. കോളജിലായിരുന്നു പ്രീഡിഗ്രിക്കു പഠിച്ചത്. ഞാൻ ഇംഗ്ലീഷിനു തോറ്റു പോയി. വീണ്ടും പഠിക്കാനുളള സാമ്പത്തിക സാഹചര്യമില്ല.

അച്ഛന്റെ വരുമാനം കൊണ്ടു മാത്രം ജീവിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നതു കൊണ്ടു ഞാൻ പോസ്റ്റ് ഓഫിസിൽ താൽക്കാലികക്കാരനായി. അന്നു പോസ്റ്റ് ഓഫിസ് ജീവന ക്കാർക്കു ലീവ് കിട്ടണമെങ്കിൽ പകരക്കാരനെ കൊടുക്കണം. പതിമൂന്നു രൂപ ദിവസ ശമ്പളം. അസീസിക്ക എന്ന സ്ഥിര ജോലിക്കാരനു പകരക്കാരനായാണു ജോലി ചെയ്തത്. മാസത്തിൽ പത്തിരുപതു ദിവസം ജോലി കിട്ടും. കാരണം ആരു ലീവെടുത്താവും പകരം എന്നെ വിളിക്കും. ടെലിഗ്രാം കൊണ്ടു കൊടുക്കുക. അടുത്തുളള കൊച്ചു കൊച്ചു പോസ്റ്റ് ഓഫിസുകളിൽ തപാൽ ഉരുപ്പടികൾ കെട്ടിക്കൊണ്ടു കൊടുക്കുക ഒക്കെയാണു ജോലി. പക്ഷേ, അതു കൊണ്ടു മാത്രം രക്ഷയുണ്ടായിരുന്നില്ല. അച്ഛന്റെ അനിയൻ ചെത്തു തൊഴി ലാളിയായിരുന്നു. ഞാൻ അന്നു തറവാട്ടിലാണു താമസം. അച്ഛന്റെ അച്ഛനെയും അമ്മയെയും ഞാനാണു നോക്കിയിരുന്നത്. ഇളയച്ഛനു തെങ്ങുകയറാൻ വയ്യാതായതു കൊണ്ട് ആ ജോലി ഞാനെടുത്തു . അതിനിടയിൽ പ്രീഡിഗ്രി പാസ്സായി.

അപ്പോഴൊക്കെ ചടയം മുറി സ്മാരകത്തിൽ പോകും. എഐ എസ്എഫുമായി സജീവമായി ബന്ധപ്പെടുന്നത് ആ സമയത്താണ് ഈ അനിൽ അന്നു കേരളവർമ കോളജിൽ അവസാ ന വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. ബാലചന്ദ്രന്‍ രണ്ടാം വർഷ വിദ്യാർഥിയും. ഇവർ രണ്ടു പേരും നിര്‍ബന്ധിച്ച് എന്നെ ഡിഗ്രിക്കു ചേർത്തു. പ്രവേശനം കിട്ടിയത് ഫിലോസഫി ബിഎയ്ക്കാണ്. പ്രഫ രാജരാജവർമയാണു പഠിപ്പിക്കുന്നത്. കോളജിൽ ചേർന്നതോടെ ഞാൻ മറ്റു ജോലികൾ എല്ലാം ഉപേക്ഷിച്ചു. അതോടെ ഞാൻ പൂർണസമയ പാർട്ടി പ്രവർത്തകനായി.

സമരം, മർദനം

എന്റെ ഡിഗ്രി കാലത്താണു പോളിടെക്നിക് സമരം. അന്നു മുപ്പത്താറു മണിക്കൂർ നിരാഹാര സമരത്തിന് അനിലും ബാലചന്ദ്രനും ചേർന്നു നിയോഗിച്ചത് എന്നെയാണ്. തൃശൂർ മുനിസിപ്പൽ ഓഫിസിനു മുമ്പിലാണു സമരം. കെ.പി. പ്രഭാകരൻ അന്നു ചെത്തു തൊഴിലാളി യൂണിയൻ പ്രസിഡ ന്റാണ്. സുനില്‍ നിരാഹാരം തുടങ്ങിയെന്ന് എന്റെ അച്ഛനെ അറിയിച്ചത് അദ്ദേഹം വഴിയാണ്. അച്ഛനു വലിയ സന്തോഷ മായി. അതാണ് എന്റെ ആദ്യ സമരം. അതോടെ ഞാൻ പാർട്ടി ഓഫിസിലായി താമസം.

Sunil Kumar കല്യാണം നടക്കുമ്പോൾ ഞാൻ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ രേഖ അഭിഭാഷകയാണ്. കല്യാണത്തിനു രണ്ടു ദിവസം മുൻപു വരെ ഞാൻ തൃശൂർ ഡിസി ഓഫിസിലാണു താമസിച്ചിരുന്നത്.

എന്റെ വിദ്യാർഥി ജീവിതകാലമെന്നു പറഞ്ഞാൽ വിദ്യാർഥി സമരത്തിന്റെ ഏറ്റവും തീഷ്ണമായ കാലമാണ്. എൺപത്തിയേഴിൽ എഐഎസ്എഫ് സംസ്ഥാന സമ്മേളനം നടന്നു. ഒരു ട്രാൻസ്പോർട്ട് ബസ്സ് ഒരു ട്രാഫിക് പൊലീസുകാരന്റെ ദേഹ ത്തു മുട്ടി എന്നാരോപിച്ചു പൊലീസുകാർ ഡ്രൈവറെ തല്ലി. ഇതു നാട്ടുകാരും ബസ്സിലെ യാത്രക്കാരും ചേർന്നു തടഞ്ഞു. പൊലീസ് ലാത്തി ചാർജ് നടത്തി. തുടർന്നു ഞങ്ങൾ പത്തു പേർ ലാത്തി ചാര്‍ജിനെതിരെ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. പൊലീസ് ഞങ്ങളെ പൊതിരെ തല്ലി, വണ്ടി യിലിട്ടും ലോക്കപ്പിലിട്ടും ഇടിച്ചു. ലോക്കപ്പിൽ അടിവസ്ത്രം മാത്രമാക്കി നിർത്തി. അനിലും ടി.ആർ. രമേഷ് കുമാറും ഒക്കെയാണ് എന്റെ കൂടെ അടി കൊണ്ടവർ. ഞങ്ങളെ റിമാൻഡ് ചെയ്തു. ബന്ദും മറ്റുമുണ്ടായി. വി.കെ.രാജേട്ടൻ അന്ന് എംഎൽഎ ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്നു നിയമസഭയിൽ‌ പ്രശ്നമായി.

പ്രീഡിഗ്രി ബോർഡ് സമരം നടക്കുമ്പോൾ തൃശൂർ ജില്ലയിലെ സമരസമിതി കൺവീനർ ആയിരുന്നു ഞാൻ. എന്റെ നേതൃത്വത്തിൽ തൃശൂർ റൗണ്ടിലൂടെ ഒരു മാർച്ച് നടക്കു മ്പോൾ പൊലീസുമായി സംഘർഷം ഉണ്ടായി. അന്നു വി.ആർ സുനിൽകുമാർ അടക്കം ഞങ്ങൾ പന്ത്രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസിൽ പിടിക്കപ്പെട്ട പത്തു പന്ത്രണ്ടു പേർ ലോക്കപ്പിലുണ്ടായിരുന്നു. അവരുടെ കൂടെ ഞങ്ങളെയും ഇട്ടു. അപ്പോഴും വസ്ത്രങ്ങളെല്ലാം ഊരി വാങ്ങി. അണ്ടർ വെയർ മാത്രം ധരിച്ച് നിൽക്കുകയാണ്. അന്നു വി.വി.രാഘവൻ സംസ്ഥാന നേതാവാണ്. അദ്ദേഹം സ്റ്റേഷനിൽ വന്നു. വി.വി. വരുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു സമാധാനമായി. അദ്ദേഹം സിഐയുടെ മുന്നിലെ കസേരയിൽ വന്നിരുന്നു. ഞാന്‍ വി.വി.,വി.വി എന്നു വിളിക്കുന്നുണ്ട്. വി.വി പക്ഷേ, ലോക്കപ്പിലേക്കു നോക്കുന്നതേയില്ല. കാരണം ഞങ്ങളെ ലോക്കപ്പിലിടുമെന്ന് അദ്ദേഹത്തിന് വിചാരമില്ലല്ലോ. വി.വി. ഞാൻ സുനിയാണ് എന്നു ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം തിരിഞ്ഞു നോക്കി. അദ്ദേഹത്തിന്റെ മുഖം മാറി. അത്രയും ക്ഷുഭിതനായി വിവിയെ ഞങ്ങളാരും കണ്ടിട്ടില്ല. അപ്പോൾത്തന്നെ സിഐ ഞങ്ങൾക്കു വസ്ത്രങ്ങൾ തിരിച്ചു തന്നു. (ചിരിച്ചുകൊണ്ട്) പിന്നീടു പലപ്പോഴും സ്ഥിരമായി പൊലീസിന്റെ തല്ലുകൊളളാനും ഭാഗ്യമുണ്ടായി.

ജയിലുകൾ

പി.കെ. കുഞ്ഞാലിക്കുട്ടി കേസ് ഉണ്ടായ സമയത്തു ഞാൻ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ്. പി.എസ് .സുപാൽ എംഎൽഎ ആണു പ്രസിഡന്റ് . ഞങ്ങൾ നിയമസഭാ മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് വച്ചു മാർച്ച് തടഞ്ഞു. ഞങ്ങളതു മറികടക്കാൻ ശ്രമിച്ചപ്പോൾ ഇലക്ട്രിക് ലാത്തികൊണ്ട് അവർ അടിച്ചു. സുപാല്‍ എംഎൽഎ ആയതുകൊണ്ട് അദ്ദേഹത്തെ തല്ലിയില്ല. എന്റെ പുറത്ത് ആറടി കിട്ടി. സാധാരണ ലാത്തികൊണ്ട് അടിക്കുന്നതു പോലെയല്ല, ഇലക്ട്രിക് ലാത്തി വീഴുമ്പോൾ ഷോക്കടിക്കും. എന്നെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. അവിടെ നിന്നു റിമാൻഡ് ചെയ്ത് പൂജപ്പുര ജയിലിൽ ഇരുപത്തൊൻ പതുദിവസം കിടന്നു. പുറം മുഴുവൻ ബലൂൺ പോലെ കുമി ളയായി വീർത്തിരിക്കുകയാണ്. അതിൽ വെളളം നിറഞ്ഞു പൊട്ടി. മലർന്നു കിടക്കാൻ പറ്റില്ല. പുൽപ്പായയിൽ കമിഴ്ന്നു കിടക്കണം. എങ്കിലും ജയിലിൽ ഞാൻ വലിയ ഹീറോ ആയി. കുളിക്കാനൊക്കെ പോകുമ്പോൾ എന്റെ പുറത്തെ ഭീകരമായ മുറിവുകണ്ടു മറ്റു തടവുകാർ ഇവനൊരു വീരനാണല്ലോ എന്ന മട്ടിൽ നോക്കും. അവിടെ അന്നു മണിച്ചൻ ഉൾപ്പെടെയുളള തടവുകാർ ഉണ്ടായിരുന്നു.

പരിയാരം സമരം നടക്കുമ്പോൾ അതിന് അനുഭാവം പ്രകടിപ്പി ച്ചു ഞാനും എസ്എഫ്ഐയിലെ കെ.എം.ബാലഗോപാലും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹഹാരം കിടന്നു. പതിനൊ ന്നാം ദിവസമാണു കൂത്തുപറമ്പിൽ വെടിവയ്പു നടന്നത്. പൊലീസ് നിരാഹാരപ്പന്തലിൽ കയറി ആക്രമിച്ചു. എന്റെ തലയുടെ പിറകുവശം പൊട്ടി. ആറു സ്റ്റിച്ച് വേണ്ടി വന്നു. മെഡിക്കൽ കോളജില്‍ കിടന്നു. ഇപ്പോഴത്തെ എംഎൽഎ ഐ.ബി. സതീഷ്, കെ.എൻ ബാലഗോപാൽ, ഞാൻ അങ്ങനെ യൊരു സംഘം ആശുപത്രിയിലായി. എം.ജി യൂണിവേഴ്സിറ്റി മാർച്ചിലും പൊലീസിന്റെ മർ‌ദനമേറ്റു കോട്ടയം മെഡിക്കൽ കോളജിൽ കിടന്നിട്ടുണ്ട്. അതുപോലെ കോഴിക്കോട്ട് വച്ചും പരുക്കേറ്റ് ആശുപത്രിയിലായി. ചുരുക്കത്തിൽ പത്തു പതിനാറു തവണയെങ്കിലും പൊലീസിന്റെ അടികിട്ടി. കേരള ത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും വിവിധ ജയിലുക ളിലും കിടന്നിട്ടുളളയാളാണു ഞാൻ.

Sunil Kumar പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹം. അതു കൊണ്ടു മകനെ മലയാളം മീഡിയത്തിൽ ചേര്‍ത്തു. മോണോ ആക്ടിലൊക്കെ അവൻ ശോഭിക്കുന്നതിനാൽ അവന്റെ അധ്യാപകൻ അവനെ അക്കു അക്ബറിന്റെ ഉത്സാഹക്കമ്മിറ്റി സിനിമയിലേക്കു നിർദേശിച്ചു. അങ്ങനെ അവൻ ബാലതാരമായി.

എം.എല്‍.എ

രണ്ടായിരത്തിയാറിലാണു ഞാൻ ചേർപ്പിൽ നിന്ന് എംഎൽഎ ആയത്. അവിടെ നിന്നു തിരുവനന്തപുരത്തു റീജനൽ കാൻസർ സെന്ററിലും ശ്രീചിത്രയിലും ചികിൽസയ്ക്കു വരുന്നവരെ എംഎൽഎ ഹോസ്റ്റലിൽ കൊണ്ടുപോയി താമസിപ്പിക്കും. എഐഎസ്എഫിന്റെ സെക്രട്ടറി ആയിരുന്നപ്പോൾത്തന്നെ രോഗികളെ കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. അന്ന് എംഎൽഎ ആയിരുന്ന വി.കെ. രാജേട്ടന്റെ മുറിയിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്.

എന്റെ അമ്മയുടെ അനിയത്തി പത്മാവതിയും കുടുംബവും തിരുവനന്തപുരത്തായിരുന്നു താമസം. അവർക്കു നാലു പെൺമക്കളാണ്. ഞാൻ തിരുവനന്തപുരത്തു ലോ അക്കാദമിയിൽ എൽഎൽബിക്കു പഠിക്കുന്ന കാലത്ത് ഇളയമ്മ എന്നെ മകനായിട്ടു തന്നെ ദത്തെടുത്തിരുന്നു. രണ്ടു മക്കളുടെ വിവാഹം കഴിഞ്ഞ സമയത്താണ് ഇളയച്ഛന്റെ ആകസ്മിക മരണം. ഇളയ രണ്ടു കുട്ടികളുടെയും വിവാഹം നടത്തിയത് ഞങ്ങളുടെ അന്തിക്കാട്ടെ വീട്ടിൽ വച്ചാണ്. ഇളയച്ഛനായ ഭുവനദാസ് ഷാപ്പ് കോൺട്രാക്ടറും സിഐടിയു നേതാവുമായിരുന്നു. ഇപ്പോൾ അധികം സന്തോഷിക്കുന്നത് അദ്ദേഹമായിരിക്കും. എ.കെ.ജി. സെന്റർ ഇരിക്കുന്നിടത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ആർസിസിയിലും ശ്രീചിത്ര യിലും പോകുന്ന രോഗികളെ ഞാൻ ഇളയമ്മയുടെ വീട്ടിലും താമസിപ്പിക്കും. ഇളയമ്മ അവർക്കു ഭക്ഷണമുണ്ടാക്കിക്കൊടുക്കും.

രണ്ടാമത്തെ തവണ എംഎൽഎ ആയപ്പോൾ എനിക്കു ഫ്ളാറ്റ് കിട്ടി. രണ്ടു മൂന്നു മുറിയും അടുക്കളയുമുണ്ട്. ഒരു സമയം മുപ്പത്തഞ്ചോളം രോഗികള്‍ വരെ അവിടെയുണ്ടായിരുന്നു. കീമോയ്ക്ക് ആശുപത്രിയില്‍ പോകാൻ ഞാൻ അവര്‍ക്ക് ഒരു ഓട്ടോ ഏര്‍പ്പാട് ചെയ്തു കൊടുത്തിരുന്നു. ഒരു രാത്രി വലിയ യാത്രാക്ഷീണവുമായി ഞാൻ വന്നു. ബെല്ലടിച്ചു. വാതിൽ തുറന്നയാൾ പറഞ്ഞു–എംഎല്‍എ ഇല്ല. അതായത് അയാൾക്ക് എന്നെ അറിയില്ല പരിചയമുളള ആരോ പറഞ്ഞു വിട്ട രോഗി യാണ്. എംഎൽഎ ഹോസ്റ്റലിലെ അനധികൃത താമസം അവസാനിപ്പിക്കാൻ അന്നത്തെ സ്പീക്കർ ജി. കാർത്തികേയൻ പൊലീസിനു നിർദേശം കൊടുത്തു. പക്ഷേ, സ്പീക്കർ പറഞ്ഞിരിക്കാം അവിടെയുളളവരെ ഉപദ്രവിക്കേണ്ട എന്ന്. ഞാൻ മന്ത്രിമന്ദിരത്തിൽ താസം തുടങ്ങിയിട്ടില്ല. ഞാൻ മാറുന്നതോടെ രോഗികളും എന്റെ കൂടെ വരും. രണ്ടു മുറി അവർക്കു കൊടുക്കും.

കുടുംബം

അച്ഛനും ചേട്ടനും നാൽപത്തിയെട്ടാമത്തെ വയസ്സിലാണു മരിച്ചത്. ഇപ്പോൾ കുടുബത്തിൽ ഏറ്റവും പ്രായം കൂടിയ ആൾ ഞാനാണ്. നാൽപത്തിയൊൻപതു വയസ്സ്. ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. ഹെപ്പറ്റൈറ്റിസ് ബി ആയിരുന്നു. യൂണിയൻ വഴി അച്ഛന്റെ ജോലി ചേട്ടനു കിട്ടി. പിന്നെ ചേട്ടനായി ഗൃഹനാഥൻ. ചേട്ടന്റെ വരുമാനത്തി ലാണു പിന്നെ ഞങ്ങൾ ജീവിച്ചത്. മൂത്ത ചേട്ടനു രണ്ടു പെൺ മക്കളാണ്. മൂത്തവൾ ശ്രീലക്ഷ്മിയുടെ കല്യാണം കഴിഞ്ഞു. അവൾ ഇരിങ്ങാലക്കുടയ്ക്കടുത്തു പടിയൂരിലാണ്. പടിയൂരിലെ മുൻപഞ്ചായത്തു പ്രസിഡന്റ് ആയ ബേബിയുടെ മകനാണു വിവാഹം കഴിച്ചത്. ഇന്നു മനോരമയ്ക്കു വേണ്ടി ഫോട്ടോയെടുത്തപ്പോൾ അവളും സഹോദരിയുടെ കുടുംബവും മാത്രമില്ല. ഫോട്ടോ അടിച്ചു വരുമ്പോൾ അവർ വലിയ പ്രശ്നമുണ്ടാക്കും.(ചിരി)

Sunil Kumar ഞങ്ങളുടേത് ഇപ്പോഴും ഒരു കൂട്ടുകുടുംബമാണ്. അമ്മയും ചേട്ടന്റെ ഭാര്യയും കുട്ടികളും അനിയനും ഭാര്യയും രണ്ടു മക്കളും. എന്റെ ഭാര്യയും മകനും ഒരുമിച്ചാണു താമസിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലേക്കു വരാൻ ഭാര്യയ്ക്കും മകനും താൽപര്യമില്ല.

അനിയൻ സന്തോഷ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. സന്തോഷിന്റെ വിവാഹമാണ് ആദ്യം നടന്നത്. എനിക്കു ജോലിയൊന്നുമില്ലാതിരുന്ന കാലത്ത് അവനു പ്രേമബന്ധമു ണ്ടായിരുന്നതു കൊണ്ട് അത് ആദ്യം നടത്തി. അവന്റെ മകനും മകളും കേരളവർമയിൽ പഠിക്കുന്നു. അമ്പലനിർമാണവുമായി ബന്ധപ്പെട്ട ജോലികളാണ് അവൻ ചെയ്യുന്നത്. അനിയത്തിയെ വിവാഹം കഴിച്ചു കൊടുത്തത് അന്തിക്കാട്ടുകാരനാണ്. അവരിപ്പോൾ ബഹ്റൈനിലാണ്. അവൾക്ക് ഒരു മകളാണ്. അവളെയും ഇരിങ്ങാലക്കുടയിലാണു വിവാഹം കഴിപ്പിച്ചത്.

കല്യാണം നടക്കുമ്പോൾ ഞാൻ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ രേഖ അഭിഭാഷകയാണ്. കല്യാണത്തിനു രണ്ടു ദിവസം മുൻപു വരെ ഞാൻ തൃശൂർ ഡിസി ഓഫിസിലാണു താമസിച്ചിരുന്നത്. ഭാര്യയുടെ വീടു ഷൊര്‍ണൂരിലാണ്. എങ്കിലും അന്തിക്കാട്ടുകാരാണ്. എന്റെ അമ്മയുടെ വീടിനടുത്താണ് അവരുടെ തറവാട്. അങ്ങനെയാണു ആലോചന വന്നത്.

ഞങ്ങളുടേത് ഇപ്പോഴും ഒരു കൂട്ടുകുടുംബമാണ്. അമ്മയും ചേട്ടന്റെ ഭാര്യയും കുട്ടികളും അനിയനും ഭാര്യയും രണ്ടു മക്കളും. എന്റെ ഭാര്യയും മകനും ഒരുമിച്ചാണു താമസിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലേക്കു വരാൻ ഭാര്യയ്ക്കും മകനും താൽപര്യമില്ല.

പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹം. അതു കൊണ്ടു മകനെ മലയാളം മീഡിയത്തിൽ ചേര്‍ത്തു. മോണോ ആക്ടിലൊക്കെ അവൻ ശോഭിക്കുന്നതിനാൽ അവന്റെ അധ്യാപകൻ അവനെ അക്കു അക്ബറിന്റെ ഉത്സാഹക്കമ്മിറ്റി സിനിമയിലേക്കു നിർദേശിച്ചു. അങ്ങനെ അവൻ ബാലതാരമായി. മോഹന്‍ലാലിന്റെ മകനായി അഭിനയിക്കാൻ ഒരു വിളി വന്നു അഭിനയിക്കുന്ന കാര്യം അവൻ തീരുമാനിക്കട്ടെ.

കൃഷി നശിച്ച നാട്ടിൽ കൃഷിമന്ത്രിക്ക് എന്താണു ചെയ്യാനുളളത്?

ജൈവകൃഷി പ്രോൽസാഹിപ്പിക്കുന്നത് ഒരു പ്രധാന അജൻഡയായിരിക്കും. പിന്നെ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടൻ വിത്തിനങ്ങൾ, പിന്നെ നാട്ടറിവുകൾ– ഇവയുടെയൊക്കെ ഒരു ബാങ്ക് വേണമെന്നുണ്ട്. ഞാൻ ഒരു എൻജിനീയറാണ്, ഡോക്ടറാണ് എന്ന് അഭിമാനത്തോടെ പറയുന്ന ഒരു അന്തരീക്ഷം നാട്ടിലുണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം. കാർ യോഗ സ്ഥലത്ത് എത്തുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി മന്ത്രി ആൾക്കൂട്ടത്തിനു നടുവിലേക്ക്.

Your Rating: