Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടിസത്തിന് ഒരു മാലാഖയുണ്ടോ? എട്ടു വയസുകാരിയുടെ കത്ത് വൈറലാകുന്നു

cadence കാഡെൻസ്

ഓട്ടിസത്തെ നമ്മള്‍ നോക്കിക്കാണുന്ന രീതി തന്നെ പൊളിച്ചടുക്കുകയാണ് ഒരു എട്ടുവയസുകാരി. ഐ ആം കാഡെന്‍സ് എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കാഡെന്‍സ് എന്ന ക്വീന്‍സ്ലന്‍ഡ് പെണ്‍കുട്ടിയുടെ കത്ത് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ലോകത്ത് വൈറലാകുകയാണ്. ഓട്ടിസം ബാധിച്ച കുട്ടികളെ ഒറ്റപ്പെടുത്തുന്ന പ്രവണതയ്‌ക്കെതിരെയുള്ള സന്ദേശമാണ് കാഡെന്‍സിന്റെ പോസ്റ്റ്. 

cadence-1 കാഡെൻസ് മാലാഖയ്ക്ക് എഴുതിയ കത്ത്

പ്രിയപ്പെട്ട മാലാഖമാരെ,

ഓട്ടിസത്തിന് ഒരു മാലാഖയുണ്ടോ, എനിക്കൊന്നറിയാമോ അത്. ഫെയറിലാന്‍ഡില്‍ അവരുടെ ജോലിയെന്താണ്. എനിക്കും ഓട്ടിസമുണ്ട്-ഇങ്ങനെയാണ് കാഡെന്‍സിന്റെ കത്ത് തുടങ്ങുന്നത്. 

കാഡെന്‍സിന്റെ അമ്മ ഏഞ്ചെലയാണ് കത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിങ്ങളുടെ മായാലോകത്ത് ഓട്ടിസമെന്ന വ്യത്യാസമൊന്നുമില്ലല്ലോ. അതെല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ. എന്നെ സന്ദര്‍ശിക്കുമോ ഓട്ടിസത്തിന്റെ മാലാഖ. ഞാന്‍ വളരെ നല്ല കുട്ടിയാണ്. പേടിക്കേണ്ട. ഞാന്‍ അവരെ കുപ്പിയിലൊന്നും അടച്ചു പൂട്ടില്ല. വേണമെങ്കില്‍ അവള്‍ പേടി മാറ്റാന്‍ അവിടുള്ളൊരു കൂട്ടുകാരിയെക്കൂടി കൊണ്ടുവന്നോട്ടെ. അവള്‍ക്ക് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നമുക്ക് അധികം സംസാരിക്കേണ്ട. പക്ഷേ ഒരുമിച്ച് കളിക്കാം. ഞാന്‍ വരച്ച ചിത്രം ഇഷ്ടമായോ മാലാഖയ്ക്ക്-ഇങ്ങനെ പോകുന്നു കത്ത്.

കാഡെന്‍സിനെ അമ്പരപ്പിച്ച് അവള്‍ക്കൊരു മറുപടി കത്തും കിട്ടി. ക്വീന്‍ ഫെയറിയാണ് മറപുടി അയച്ചിരിക്കുന്നത്. 

ക്വീന്‍ ഫെയറിയുടെ മറുപടിയും കാഡെന്‍സിന്റെ അമ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ മായാലോകത്ത് ശാരീരികമോ മാനസികമോ ആയ യാതൊരു വ്യത്യാസങ്ങളും ആളുകള്‍ക്കിടയില്‍ ഇല്ല. ഓരോ മാലാഖയും അവരവരുടേതായ രീതിയില്‍ വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ഓട്ടിസത്തിനൊരു മാലാഖയില്ല. 

ദയ, സ്‌നേഹം, സഹവര്‍ത്തിത്വം, സൗഹൃദം തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും തൊട്ടറിയാന്‍ സാധിച്ചെന്നു വരില്ല. ഓരോ കുട്ടിയും അവരവരുടേതായ രീതിയില്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു.  

ഓട്ടിസം ബാധിച്ച ഓരോ കുട്ടിക്കും അവരുടേതായ ശക്തിയും ദൗര്‍ബല്യവുമുണ്ട്. അവരുടേതായ വെല്ലുവിളികളുണ്ട്. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ പല സാഹചര്യങ്ങളും മനസിലാക്കാന്‍ സാധിക്കില്ലയെന്നതാണ് കാഡെന്‍സിന്റെ ഏറ്റവും വലിയ വെല്ലുവിളി. സംസാരിക്കുന്നതിന് പരിമിതിയുണ്ട്. അവളുടെ തന്നെ പല വികാരങ്ങളും മനസിലാക്കാന്‍ ചിലപ്പോള്‍ സാധിക്കാറില്ല. എന്നാല്‍ ബൗദ്ധികപരമായി വളരെ ഉയര്‍ന്ന ചിന്തകളാണ് അവള്‍ക്കുള്ളത്. വളരെ നന്നായി എഴുതാന്‍ എട്ടു വയസുള്ള അവള്‍ക്ക് കഴിയുന്നുണ്ട്. അതിനാണ് ബ്ലോഗ് തുടങ്ങിയത്-ഏഞ്ചെല പറയുന്നു.