Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ പണയം വച്ചുളള ‘സെൽഫി കളി’

selfie

കൂടിക്കൂടി വരുന്ന സെൽഫി ഭ്രാന്ത്

ഇങ്ങനെയുണ്ടോ ഒരു സെൽഫി ഭ്രാന്ത്? കാമുകിയെ കൊന്ന ശേഷം ആ മൃതദേഹം വച്ച് സെൽഫിയെടുത്ത് ഫെയ്സ്ബു ക്കിൽ പോസ്റ്റ് ചെയ്യുന്നവരുടെ ലോകത്താണു നാം‌ം ജീവിക്കുന്നത്. സെലിബ്രിറ്റികൾക്കു വഴി നടക്കാൻ കഴിയുന്നില്ല. അവരെ ആരെ കണ്ടാലും ഒരു സെൽഫിെയടുത്തോട്ടെ എന്നാണു ചോദ്യം. ഫെയ്സ്ബുക്കിൽ സെൽഫിയിടാൻ ചിലർ കാണിക്കുന്ന സാഹസം കാണുമ്പോൾ നാം ഞെട്ടിപ്പോകും. ചിലർ അതിനിടയിൽ തട്ടിപ്പോകുക വരെ ചെയ്യുന്നു. എന്നിട്ടെന്താ? സെൽഫി ഭ്രാന്ത് നമ്മുടെ നാട്ടിൽ കൂടി വരുന്നു. ആര് അതിനു മൂക്കു കയറിടും ?

മൊബൈൽ ഫോണുകളിൽ ഫ്രണ്ട് ക്യാമറ വന്നതോടെയാണ് സെൽഫി എടുക്കൽ ഇത്രയും വ്യാപകമായത്. ഒറ്റയ്ക്കോ കൂട്ടായോ ഉളള ചിത്രങ്ങള്‍ സ്വയം പകർത്താമെന്നായതോടെ സെൽഫിയെടക്കൽ ഒരു ആവേശമായി മാറി. ഇപ്പോഴാണെങ്കിൽ ഇതൊരു ഭ്രാന്തു പോലെയുമായി. വിദേശങ്ങളിലേതുപോലെ സെൽഫി അപകടങ്ങള്‍ നമ്മുടെ നാട്ടിലും നിത്യസംഭവമാകുന്നു. അ‌ഹങ്കാരത്തിന്റെ സെൽഫിക്ക് തടയിടാൻ ഇനിയെന്തു ചെയ്യണം ?

പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന െട്രയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർഥികൾ റെയിൽവേ ഉദ്യോഗസ്ഥരുടെ തക്കസമയത്തെ ഇടപെടൽ മൂലം രക്ഷപ്പെട്ടത് അടുത്തകാലത്താണ്. പുറപ്പെടാൻ നിന്നിരുന്ന ഗുഡ്സ് ട്രെയിനിനു മുകളിൽ വൈദ്യുതി ലൈനിൽ തട്ടുന്ന വിധത്തിലാണ് ഒൻപതു വിദ്യർത്ഥികൾ നിന്നിരുന്നത്. സെൽഫി എടുക്കാൻ ശ്രമിച്ച ഇവരെ റയിൽവേ സുരക്ഷാ സേനാംഗങ്ങൾ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ആറുമാസം വരെ തടവും 1000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നു പോലീസ് പറഞ്ഞു.

ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വാളയാർ സ്വദേശിയായ വിദ്യാർഥി വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് മരിച്ചത് കഴിഞ്ഞ വർഷമാണ്. ഷൊര്‍ണൂരിലും മധുക്കരയിലും രണ്ടു യുവാക്കൾക്കു ഗുരുതരമായി പൊളളലുമേറ്റിരു ന്നു. 25,000 വാട്സ് വൈദ്യൂതി പ്രവഹിക്കുന്ന ട്രാക്കിലെ വൈദ്യുതി ലൈനിൽ തട്ടിയാൽ മരണം ഉറപ്പാണെന്നു റയില്‍വേ അധികൃതർ പറയുന്നു.

സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനിനു മുന്നില്‍ നിന്നു മൊബൈൽ ഫോണിൽ സ്വന്തം ഫോട്ടോയെടുക്കാൻ (സെൽഫി) ശ്രമിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത് ആലപ്പുഴയിലാണ്. ട്രാക്കിനോടു ചേർന്നു നിന്നിരുന്ന യുവാക്കളെ കണ്ട എൻജിൻ ഡ്രൈവർ ട്രെയിൻ നിർത്തിയ ശേഷം ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനിനു വേഗം കുറഞ്ഞപ്പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാനായി ഫോട്ടോയെടുക്കാൻ ശ്രമിക്കുകയായിരുന്നു യുവാക്കള്‍. ട്രെയിനിനു മുന്നിലേക്കു വീഴുമെന്നു കരുതിയാണു ഡ്രൈവർ വണ്ടി നിർത്തിയത്.

മൊബൈലില്‍ സ്വന്തം മരണം അഭിനയിക്കുന്നതിനിടയിലാണ് അഭിലാഷ് എന്ന യുവാവ് കയർ കുരുങ്ങി മരിച്ചത്. ഫെയ്സ്ബു ക്കിൽ അപ്േലാഡ് ചെയ്യാൻ വീട്ടിനുളളിൽ സ്വന്തം മരണം അഭിനയിക്കുന്നതിനിടെയായിരുന്നു അപകടം. കായംകുളത്തെ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനായ അഭിലാഷ് നേരത്തെയും മരണരംഗം മൊബൈലിൽ പകർത്തിയിട്ടുണ്ട്. ജീവൻ പണയം വച്ചുളള സെൽഫിയെടുക്കലിനെതിരെ ‘സേഫ് സെൽഫി’ ബോധവൽക്കരണം വിദേശങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. വഴിയോരത്തെ സൈൻബോർഡുകൾക്കു സമാനമായ മാതൃക യിൽ ‘സേഫ് സെൽഫി’ പരസ്യങ്ങളും ലഘുലേഖകളും തയാറാ ക്കിക്കൊണ്ടിരിക്കുന്നു. ദുരന്തങ്ങൾക്കു കാത്തിരിക്കാതെ ഇത്തരം അപകട മുന്നറിയിപ്പുകൾ നമ്മുടെ രാജ്യത്തും എത്രയും വേഗം നടപ്പാക്കേണ്ടതല്ലേ?

അനുകരിക്കല്ലേ ഈ സെൽഫികള്‍

ആരാന്റമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന ചൊല്ല് പഴഞ്ചനാണെങ്കിലും ന്യൂജെൻ കാലത്ത് അതിനാണ് ശരിക്കും ചേല്. കൃത്യമായിപ്പറഞ്ഞാൽ സെല്‍ഫിയെടുപ്പിന്റെ കാര്യത്തിൽ. ആർക്ക് അപകടം പറ്റിയാലും മരിച്ചാൽപ്പോലും തന്റെ സെൽഫി കിടിലന്‍ ലുക്കിലായിരിക്കണമെന്നാണ് ഇപ്പോൾ എല്ലാവരുടെയും ചിന്ത.

രംഗബോധമില്ലാത്ത കോമാളിച്ചങ്ങാതിയായി സ്മാർട് ഫോണുകളിൽ സെൽഫികള്‍ കറങ്ങാൻ തുടങ്ങിയിട്ട് കാലം കുറച്ചേ ആയുളളൂ. ‘എന്റെ മുഖം എന്റെ ഫുൾഫിഗർ’ എന്നതു മാത്രം ലക്ഷ്യമിട്ട് ചുറ്റുമുളളതിനെയെല്ലാം ശ്രദ്ധിക്കാതെ എടുത്ത ‘കുപ്രസിദ്ധമായ’ ചില സെൽഫികൾ കാണാം.

ധൈര്യമുണ്ടോ ഒരു ശവ സെൽഫിക്ക് ?

റഷ്യയിലെ ഒരു പ്രാദേശിക സമൂഹമാധ്യമമാണ് ‘മരിച്ചവർക്ക പ്പം സെല്‍ഫി’ എന്നൊരു ക്യാംപെയ്ൻ ആരംഭിച്ചത്. ‌നല്ല സെല്‍ഫിക്ക് കാഷ് പ്രൈസുമുണ്ട്. അപകടത്തില്‍പ്പെട്ടു മരിച്ചവരുടെയും അപ്പനപ്പൂപ്പന്മാരുടെ മൃതദേഹത്തിനുമെല്ലാം ഒപ്പം നിന്ന് പ‌ിള്ളേര്‍ സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെ ഒടുക്കം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നമ്മുടെ തൊട്ടടുത്ത ശ്രീലങ്കയിൽ ഒരു പയ്യൻ ഇതുപോലെ സെൽഫിയെടുത്ത് പോസ്റ്റിയതും വിവാദമായിരുന്നു.

പണി തന്ന നഗ്ന സെല്‍ഫി

ആറ്റുനോറ്റാണ് ഷിക്കാഗോയിലെ ഇരുപത്തിമൂന്നുകാരന് ഒരു ജോലി കിട്ടിയത്. പക്ഷേ, പുതിയ കമ്പനിയിലെ എച്ച് ആർ മാനേജർക്ക് ഒരു ദിവസം അറിയാതെ കക്ഷി അയച്ചു കൊടുത്തത് തന്റെ നഗ്ന സെൽഫികളാണ്. തൊട്ടുപിറകെ പയ്യന്റെ ജോലിയും തെറിച്ചു.

സെൽഫി സ്റ്റിക്ക് പുറത്തിടരുത്

ഫ്ലോറിഡയിലാണ് സംഭവം. കാറോടിക്കുന്നതിനിടെ പുറത്തേക്ക് സെൽഫി സ്റ്റിക്കിട്ട് ഒരുവൻ സെൽഫിയെടുക്കാൻ നോക്കിയതാണ്. തൊട്ടുമുന്നിൽ പോയ വണ്ടിക്കിട്ട് ഒരൊറ്റയിടി. കാറിന്റെയും കക്ഷിയുടെയും മുൻവശമാകെ തകർന്നു തരിപ്പണമായി രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്.

കാലൊന്നു തെറ്റിയാല്‍....

ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണ ഭക്തർ ഓരോരുത്തരായി ഒന്നിനുമേലെ ഒന്നായി കയറി നിന്ന് കൂറ്റനൊരു മനുഷ്യ പിരമിഡൊരുക്കി ഏറ്റവും മുകളിൽ നിൽക്കുന്നയാള്‍ ഉയരത്തില്‍ കെട്ടിയിരിക്കുന്ന തൈരുകുടം അടിച്ചുടയ്ക്കുന്ന ദഹി ഹണ്ടി ആചാരം വർഷങ്ങളായി ഉത്തരേന്ത്യയില്‍ നടക്കുന്നുണ്ട്. ഇത്തവണ അത്തരമൊരു ചടങ്ങിൽ മുംബൈയിലെ പതിനഞ്ചുകാരനെടുത്ത സെൽഫിക്ക് വിമർശനങ്ങളും അഭിനന്ദനങ്ങളും ഏറെയായിരുന്നു. ദഹി ഹണ്ടിക്കിടെ അശ്രദ്ധ കാരണം മുകളില്‍ നിന്നു വീണ് പലപ്പോഴും മരണം വരെ സംഭവിച്ചിട്ടുണ്ടെന്നറിയുമ്പോഴാണ‌് സെൽഫിയുടെ ഭീകരത തെളിയുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.