Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിന്നസ് റെക്കാഡോളം ഉയരം ഈ പ്രണയം

Smallest Love പോളോ ഗബ്രിയേൽ ദ സിൽവിയ ബരോസും പ്രിയതമ കറ്റൂഷ്യ ഹോഷിനോവും

തങ്ങളുടെ പ്രണയം ഗിന്നസ് ബുക്കിൽ കയറിയതിന്റെ സന്തോഷത്തിലാണ് പോളോ ഗബ്രിയേൽ ദ സിൽവിയ ബരോസും പ്രിയതമ കറ്റൂഷ്യ ഹോഷിനോവും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളെന്ന ബഹുമതിയോടെയാണ് ഇവർ ഗിന്നസിൽ ഇടംനേടിയിരിക്കുന്നത്. എന്നാൽ ഇവരുടെ പ്രണയത്തിന് ആകാശത്തോളം ഉയരമുണ്ട്. പത്തുവർഷം മുമ്പാണ് മുപ്പതുകാരനായ സിൽവിയയും 26കാരിയായ കറ്റൂഷ്യയും എം.എസ്.എൻ മെസൻജറിൽ കണ്ടുമുട്ടുന്നത്. ആദ്യകാഴ്ച്ചയിൽ തന്നെ സിൽവിയയ്ക്ക് കറ്റൂഷ്യയോട് അനുരാഗം തോന്നി.

Smallest Love ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളെന്ന ബഹുമതിയോടെയാണ് ഇവർ ഗിന്നസിൽ ഇടംനേടിയിരിക്കുന്നത്.

എന്നാൽ സിൽവിയയുടെ പ്രണയം ചതിയാണോ എന്നു ഭയന്ന് കറ്റൂഷ്യ ബ്ലോക്ക് ചെയ്തു. പതിനെട്ടുമാസങ്ങളെടുത്തു ബ്ലോക്ക് അൺബ്ലോക്കായി മാറ്റാൻ. കറ്റൂഷ്യ സിൽവിയയെ അൺബ്ലോക്ക് ചെയ്ത ആ നിമിഷം ഒരു ഹായ്‌യിലൂടെ ഇരുവരുടെയും പ്രണയം തടസങ്ങളൊന്നുമില്ലാതെ ഒഴുകാൻ തുടങ്ങി. രണ്ടുമാസങ്ങൾക്ക് ശേഷം കറ്റൂഷ്യയെ കാണാൻ ബ്രസീലിൽ നിന്നും ജപ്പാൻ വരെ സിൽവിയ സഞ്ചരിച്ചു. നേരിട്ടുള്ള ആദ്യ കാഴ്ച്ചയിൽ തന്നെ ഇരുവരും ഉറപ്പിച്ചു ഇവൾ എന്റേതാണെന്നും ഇവൻ എന്റേതാണെന്നും.

Smallest Love മൂന്നടിയോളം പൊക്കമേ രണ്ടുപേർക്കും ഉള്ളൂ. എന്നാൽ അവരുടെ മനസ്സിലെ പ്രണയത്തിന് ഗിന്നസ് റെക്കാഡോളം പൊക്കം ഉണ്ടാകുമെന്ന് കരുതിയില്ല.

ഇരുവരും ഇപ്പോൾ ബ്രസീലിലാണ്. സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുകയാണ് കുറ്റേഷ്യ. സിൽവിയ അവിടെ നിയമഉപദേഷ്ടാവും. ജനിതക തകരാറുമൂലം ജന്മനാ ഇരുവർക്കം പൊക്കം കുറഞ്ഞവാണ്. മൂന്നടിയോളം പൊക്കമേ രണ്ടുപേർക്കും ഉള്ളൂ. എന്നാൽ അവരുടെ മനസ്സിലെ പ്രണയത്തിന് ഗിന്നസ് റെക്കാഡോളം പൊക്കം ഉണ്ടാകുമെന്ന് കരുതിയില്ല.
 

Your Rating: