Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്ക മരംകേറി, എനിക്കാണേ ഒടുക്കത്തെ ടെൻഷനും, പക്ഷേ, അടിച്ചെടുത്തു ആ ഒരു കോടി!

Ashkar-Fazna മെയ്ഡ് ഫോർ ഈച്ച് അദർ വിജയികളായ അഷ്കറും ഫസ്നയും

റിയാലിറ്റി ഷോയ്ക്ക് വേണ്ടി വിവാഹച്ചടങ്ങ് വെട്ടിച്ചുരുക്കിയാൽ എങ്ങനെയിരിക്കും? അങ്ങനെയൊരു അപൂർവമായ സംഗതിയാണ് മെയ്ഡ് ഫോർ ഇൗച്ച് അദർ റിയാലിറ്റി ഷോയിലെ ഒന്നാം സമ്മാന വിജയികളായ അഷ്ക്കറിന്റേയും ഫസ്നയുടേയും ജീവിതത്തിൽ സംഭവിച്ചത്. നിക്കാഹ് കഴിഞ്ഞ് ഒരുമിച്ച് താമസിക്കാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ ഇവർ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കഥ ഫസ്ന പറയും

ശരിക്കും ഹണിമൂൺ ഞങ്ങളുേടത്

ഞാൻ സുൽത്താൻ ബത്തേരി സ്വദേശിയാണ്. ഇക്ക തൊടുപുഴക്കാരനും. വടക്കു നിന്ന് തെക്കോട്ടാണ് എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്നത്. ഞങ്ങളുടെ വിവാഹത്തിന് രണ്ടു ചടങ്ങുകളുണ്ട്. ഒന്ന് നിക്കാഹ്. അത് പെണ്ണിന്റെ വീട്ടിലാണ് നടക്കുക. അതിനുശേഷമാണ് ചെറുക്കന്റെ വീട്ടിലെ ചടങ്ങ്. കഴിഞ്ഞ ജനുവരിയിലായിരുന്നു എന്റെ വീട്ടിലെ ചടങ്ങ്. ഇക്കയുടെ വീട്ടിലെ ചടങ്ങ് നടത്തിയാലെ എന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടു പോകാൻ പറ്റൂ. അതിനുള്ള തീയതികൾ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് മെയ്ഡ് ഫോർ ഇൗച്ച് അദറിലേക്ക് സെലക്ഷനുണ്ടെന്ന് അറിയുന്നത്. അതുകൊണ്ട് തന്നെ ഏപ്രിലിൽ ഒരു ചെറിയ ചടങ്ങ് മാത്രമേ നടത്തിയുള്ളൂ. ചടങ്ങു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്ക് മലേഷ്യയിലേക്കു പോയി. അതുകൊണ്ട് ശരിക്കും ഹണിമൂൺ ഞങ്ങളുടേതായിരുന്നു.

Ashkar-Fazna അഷ്കറും ഫസ്നയും

മുസ്ലീം കുടുംബത്തിൽ നിന്ന് റിയാലിറ്റി ഷോയിലേക്ക്

ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് ഇത്തരം പരിപാടികൾക്ക് എത്തുന്നത് വളരെ കുറവാണ്. വീട്ടിലൊന്നും എതിർപ്പില്ലായിരുന്നു. ഒന്നാമത്തെക്കാര്യം ഭാര്യയും ഭർത്താവും ഒന്നിച്ചുള്ള ഷോയാണ്. രണ്ടാമത് ഡാൻസോ പാട്ടോ ഒന്നുമല്ല, സാഹസം നിറഞ്ഞ ഷോയയായിരിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഡാൻസും പാട്ടുമൊന്നും ഞങ്ങൾക്ക് അറിയുകയുമില്ല.

പ്രണയ വിവാഹം?

പ്രണയവിവാഹമായിരുന്നില്ല ഞങ്ങളുടേത്. ഇക്ക ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. ഞാൻ അവിടെ ഇന്റേൺഷിപ്പ് ചെയ്യാൻ വന്നപ്പോൾ എന്നെ ഇന്റർവ്യു ചെയ്തത് ഇക്കയാണ്. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ട് വീട്ടിൽ വന്ന് ആലോചിക്കുകയായിരുന്നു. ഇക്ക ഷോയുടെ സമയത്ത് മുഴുവൻ ലീവിലായിരുന്നു. ഇപ്പോൾ വീണ്ടും ജോയിൻ ചെയ്തു. ഞാനും ഇൻഫോ പാർക്കിലാണ് ജോലിചെയ്തിരുന്നത്. പക്ഷേ ഞാൻ രാജിവച്ചിട്ടാണ് ഷോയിൽ പങ്കെടുത്തത്, വീണ്ടും അവിടെത്തന്നെ ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

Ashkar-Fazna അഷ്കറും ഫസ്നയും

ഭാവി പരിപാടി?

ഞാൻ ഇപ്പോൾ തൊടുപുഴയിലാണ് താമസിക്കുന്നത്. ഇക്ക കൊച്ചിയിലും. എന്തായാലും ജോലി സംബന്ധമായി കൊച്ചിയിൽ താമസിച്ചേ പറ്റൂ. പുതിയ ഫ്ലാറ്റിൽ താമസിച്ചുകൊണ്ട് ജോലിക്കുപോകണമെന്നാണാഗ്രഹം. അതിനുമുമ്പ് എല്ലാവർക്കും ചെലവു ചെയ്യാണം. കാരണം വിവാഹച്ചടങ്ങുപോലും ശരിക്ക് നടത്തിയിട്ടില്ല. ചോദിക്കുന്നവരോടൊക്കെ ഒരുകോടി കിട്ടട്ടെ എന്നാണ് പറഞ്ഞിരുന്നത്. അത് കിട്ടിയിട്ടും ചെലവു കൊടുത്തില്ലെങ്കിൽ ശരിയാക്കും.

സമ്മാനം അപ്രതീക്ഷിതം

സത്യത്തിൽ ഒന്നാം സമ്മാനം കിട്ടുമെന്ന് ഒട്ടും കരുതിയില്ല. ഷോയിൽ ഞങ്ങൾക്ക് ഫസ്റ്റ് ഒാഡീഷനുണ്ടായിരുന്നില്ല. ഞങ്ങൾ ഒാഡീഷന് എത്തിയപ്പോൾ സമയം കഴിഞ്ഞുപോയി, 2.30 ന് എത്തേണ്ടതിന് ഞങ്ങൾ എത്തിയപ്പോൾ 5.30 ആയി. തിരിച്ചുപോകാമെന്ന് പലതവണ കരുതിയതാണ്. പിന്നെ രണ്ടും കൽപിച്ച് മഴവില്ലിന്റെ ഒാഫീസിലേക്ക് പോയി. അവിടുത്തെ റിസപ്ഷനിലെ മനോജ് ചേട്ടൻ നേരെ പ്രോഗ്രാം ഹെഡ് ജൂഡ് സാറിന്റെയടുത്തേക്ക് വിടുകയായിരുന്നു. അദ്ദേഹം കുറച്ചു ചോദ്യങ്ങളൊക്കെ ചോദിച്ചു. സെലക്ഷനുണ്ടെന്നു അറിയിച്ചു. ഷോയ്ക്കിടയിലും ഞങ്ങൾ താമസിച്ചേ എത്തുമായിരുന്നുള്ളൂ. അഞ്ച് മണിക്കെത്തണമെന്നു പറഞ്ഞാൽ ഞങ്ങൾ അഞ്ചുമണിക്കെഴുന്നേറ്റ് പല്ലും തേച്ച് നേരെ ഷോ നടക്കുന്ന സ്ഥലത്തേക്ക് ഒാടും. അപ്പോഴും എല്ലാവരും കളിയാക്കുമായിരുന്നു ഇൗ കുട്ടികൾ ഇന്നും ലേറ്റാണല്ലോ എന്നു പറയും. ഞങ്ങൾ രണ്ടുപേരും ഇൗ ഷോയിലേക്ക് ബയോഡേറ്റ അയച്ചിരുന്നു. അതൊകൊണ്ടുതന്നെ രണ്ടു പേർക്കും വിളിവന്നു.

Ashkar-Fazna അഷ്കറും ഫസ്നയും

അഷ്ക്കർ ആളെങ്ങനെ?

ഇക്ക ഒരു മരംകേറിയാണ്. ഒന്നിനെക്കുറിച്ചും ടെൻഷനൊന്നുമില്ല. എന്നാൽ ഞാൻ അങ്ങനെയല്ല. കുറച്ചു ടെൻഷനുള്ളയാളാണ്. ഇൗ ഷോയിൽ പങ്കെടുത്തതോടെ ജീവിതത്തിൽ എന്തും നേരിടാനുള്ള ധൈര്യം കിട്ടി. എനിക്ക് വെള്ളം ഭയങ്കര പേടിയായിരുന്നു. ഗെയിമുകളിലൂടെ അതൊക്കെ മാറിക്കിട്ടി.

Ashkar-Fazna അഷ്കറും ഫസ്നയും
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.