Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ കൈത്തട്ടിൽ കുഞ്ഞു മാക്സിന്റെ ആദ്യനീന്തൽ

Maxima Zuckerberg സുക്കർബർഗ് മകൾക്കൊപ്പം

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് എത്രയൊക്കെ തിരക്കുകളുണ്ടെങ്കിലും കുടുംബം വിട്ടൊരു കളിയില്ല. ഭാര്യ ഗർഭിണിയാണെന്നറിഞ്ഞ കാലം തൊട്ടേ നീണ്ട അവധിയിൽ പ്രവേശിച്ച സുക്കർബര്‍ഗ് മകൾ മാക്സിൻ പിറന്നതോടെ ആഘോഷത്തിമിർപ്പിലാണ്. കുഞ്ഞു മാക്സിനെ ആദ്യമായി നീന്തിയ്ക്കുന്ന സുക്കർബർഗിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടുമാസം പ്രായമുള്ള മാക്സിനെ കൈത്തടത്തിൽ വച്ച് മാക്സിന്റെ ആദ്യ നീന്തൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നേരത്തെയും സുക്കർബർഗ് മകളുടെ ഓരോ അവ്സിമരണീയ നിമിഷങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

ഇക്കഴിഞ്ഞ നവംബറിലാണ് മാക്സ് ജനിച്ചത്. മകൾ പിറന്നതോടെ തന്റെയും ഭാര്യ പ്രസില്ല ചാന്റെയും പേരിലുള്ള ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരിയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുമെന്ന് സൂക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. ഇതിനു മുമ്പ് മൂന്നുതവണ പ്രസില്ല ചാൻ ഗർഭിണിയായിരുന്നുവെങ്കിലും അലസിപ്പോവുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.