Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകപ്പൊരുത്തം മനപ്പൊരുത്തത്തിനു മുമ്പിൽ തോറ്റു

Mohanlal മോഹൻലാലും സുചിത്രയും

ജാതകപൊരുത്തമില്ലാതിരുന്നിട്ടും മോഹൻലാലും സുചിത്രയും ജീവിച്ചു 28 വർഷം. ജാതകപൊരുത്തമില്ലാത്തതിന്റെ പേരിൽ മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം വേണ്ടെന്ന് വെച്ചതായിരുന്നു. പക്ഷെ ഇരുവരുടെയും ബന്ധം പ്രണയമായതോടെയാണ് വിവാഹത്തിലേക്ക് വഴിമാറിയത്. 1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ താലിചാർത്തി ജീവിത്തിലേക്ക് കൈപിടിക്കുന്നത്. തമിഴ് സിനിമാനിർമാതാവ് ബാലാജിയുടെ മകളാണ് സുചിത്ര.

മോഹൻലാലിന്റെ വലിയ ആരാധികയായിരുന്നു. മോഹൻലാലിന്റെ സിനിമകൾ കണ്ട് കത്തുകളും കാർഡുകളുമൊക്കെ സുചിത്ര അയച്ചിട്ടുണ്ട്. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിയറ്റ്നാമിലാണ് സുചിത്രയും മോഹൻലാലും 28-ാം വിവാഹവാർഷികം ആഘോഷിച്ചത്.