Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ ക്രിസ്മസ് കെങ്കേമമാക്കാൻ അമ്മ നീലചിത്ര നായികയായി !

Megan Clara മെഗാൻ ക്ലാര മകൻ ആഷ്ടണിനോടൊപ്പം

മക്കൾ ആഗ്രഹിക്കുന്നതുപോലെ അവരെ സന്തോഷിപ്പിക്കുക എന്നതാണ് ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഏതറ്റം വരെയും മാതാപിതാക്കൾ പോകും. പക്ഷേ ഇവിടെ തന്റെ മകന്റെ സന്തോഷത്തിനു വേണ്ടി ഒരു അമ്മ ചെയ്ത കാര്യം വിമർശനങ്ങൾക്കു വഴി വച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല മകന്റെ ക്രിസ്മസ് കെങ്കേമമാക്കാൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു അമ്മ നീലചിത്ര നായിക ആയിരിക്കുകയാണ്. മകൻ ആഗ്രഹിക്കുന്നതുപോലൊരു ക്രിസ്മസ് അവനു സമ്മാനിക്കാൻ പണമില്ലാതെ വന്നപ്പോഴാണ് അമ്മ നീലചിത്രങ്ങളിൽ അഭിനയിച്ചു പണം നേടാൻ തീരുമാനിച്ചത്. ഇരുപതുകാരിയായ മേഗാൻ ക്ലാരയാണ് അഞ്ചു വയസുകാരനായ ആഷ്ടണിനു വേണ്ടി നീലചിത്ര നായികയായത്.

പതിനായിരം രൂപയോളം വരുന്ന സമ്മാനങ്ങളാണ് മകൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ക്രിസ്മസിനും മറ്റുള്ളവരുടെ പോലെ സന്തോഷകരമായ ക്രിസ്മസ് തനിക്കു കിട്ടിയില്ലെന്ന് മകൻ പരാതിപ്പെടുകയും ചെയ്തു. ഇതോടെയാണ് നീലചിത്ര നായികയാവാൻ തീരുമാനിച്ചതെന്ന് മെഗാൻ പറഞ്ഞു. പഞ്ചനക്ഷത്ര സമാനമായ ക്രിസ്മസ് ആഘോഷത്തിനു വേണ്ടി മറ്റൊരു വഴിയും ഇല്ലായിരുന്നു. ഇപ്പോൾ ഒരു സീനിൽ നിന്നു മാത്രമായി നാൽപതിനായിരം രൂപ വരെ കിട്ടുന്നുണ്ട്. മകന്റെ ഈ ക്രിസ്മസ് ഓർമയിൽ എന്നും നിലനിൽക്കുന്നതാക്കുവാൻ വേണ്ടിയാണിതെന്നും മെഗാൻ പറയുന്നു. പതിമൂന്നാം വയസിൽ ഗർഭിണിയായതാണ് മെഗാൻ. ഇങ്ങനെയാണെങ്കിലും തന്റെ ജോലിയിൽ ഒട്ടും സന്തുഷ്ടയല്ലെന്നും മെഗാൻ. ഏലാം വയസു മുതൽ മികച്ച മോഡൽ ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും തന്റെ സാഹചര്യങ്ങൾ അതിനെതിരായിരുന്നു. നിവൃത്തിയില്ലാതെയാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും മെഗാൻ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.