Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകല്യമുള്ള കുഞ്ഞിനോട് ട്രോൾ ക്രൂരത; ഒടുവിൽ മാപ്പുപറഞ്ഞ് സമൂഹമാധ്യമം

disabled ഫൈഫർ സിൻഡ്രവുമായി ജനിച്ച ജെംസൺ

ജൻമനാ വൈകല്യമുള്ള കുഞ്ഞിനോട് സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ക്രൂരത. ഒടുവിൽ മാതാവിന്റെ സങ്കടക്കുറിപ്പിനു മുന്നിൽ മാപ്പുപറഞ്ഞ് സമൂഹമാധ്യമം. ടെക്സസിൽ നിന്നുള്ള അലിസ്അൻ മേയർ എന്ന യുവതിയാണ് തന്റെ മകന്റെ വൈകല്യം വച്ച് തമാശകാണിച്ചവരോട് അഭ്യർഥനയുമായെത്തിയത്.

ഇവരുടെ മകൻ ഫൈഫർ സിൻഡ്രവുമായി ജനിച്ച ജെംസണാണ് പഗ് നായക്കുട്ടിയോട് ഉപമിച്ചുണ്ടാക്കിയ ഇന്റർനെറ്റ് തമാശകൾക്ക് ഇരയായത്. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അപൂർവമായി മാത്രം കാണപ്പെടുന്ന രോഗാവസ്ഥയാണ് ഫൈഫർ സിൻഡ്രം. തലച്ചോറിന്റെയും അസ്ഥികളുടെയും വളർച്ചയെ ബാധിക്കുന്നതിനാൽ സാധാരണ മുഖരൂപം ഇവർക്ക് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെയാണ് കുഞ്ഞിനെ നായക്കുട്ടിയോട് ഉപമിക്കാൻ ട്രോളുകൾ നിർമിച്ചവരെ പ്രേരിപ്പിച്ചതും.

അതെ സമയം മാതാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ക്ഷമാപണവുമായി ട്രോളുകൾ ഷെയർ ചെയ്തവരെത്തി. ജെംസൺ ഒരു യഥാർഥ കുട്ടിയാണെന്നു തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞാണ് ഇവരുടെ ക്ഷമാപണം. ഇത് ഫോട്ടോഷോപ്പിൽ ചെയ്തെടുത്തതാണെന്നായിരുന്നു ധാരണ എന്നും ഇവർ കുറിച്ചു. ജംസൺ ജനിച്ചതിനു ശേഷം അവനെക്കുറിച്ചുള്ള വിവരങ്ങൾ എഴുതി ഒരു ബ്ലോഗിലൂടെ ഇവർ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. സമാന രോഗബാധിതരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നതിനും അവർക്ക് ആശ്വാസമാകുന്നതിനുമായിരുന്നു ബ്ലോഗ്.

ജെംസൺസ് ജേണി എന്ന പേരിലായിരുന്നു ബ്ലോഗ്. കുഞ്ഞ് രോഗബാധിതനായി ജനിക്കുമ്പോൾ രോഗത്തെക്കുറിച്ചൊ ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചൊ യാതൊരു ബോധ്യവുമില്ലായിരുന്നു. പിന്നെ കാര്യങ്ങൾ അറിഞ്ഞു വന്നപ്പോൾ കുഞ്ഞിനു നൽകേണ്ട പരിശീലനങ്ങളെക്കുറിച്ച് മനസിലാക്കിയപ്പോൾ ഇത് മറ്റുള്ളവർക്ക് ഉപകരിക്കും എന്നതിനാലാണ് ബ്ലോഗ് ആരംഭിച്ചതെന്ന് അലിസ്ആൻ പറയുന്നു. ഇതിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ കവർന്നെടുത്തായിരുന്നു ട്രോളുകളുണ്ടാക്കിയതും പ്രചരിപ്പിച്ചതും.