Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സരം പുരുഷനെ പ്രണയിക്കാൻ, പക്ഷേ ഒന്നിച്ചത് ആ സ്ത്രീകൾ !

megan മെഗാൻ മാർക്സ്, ‌ടിഫാനി സ്കാൻലൺ

അതൊരു വ്യത്യസ്തമാർന്ന മത്സരമായിരുന്നു. ഒരു പുരുഷന്റെ പ്രണയം സ്വന്തമാക്കുവാനായി ഇരുപത്തി മൂന്നു പെൺകുട്ടികൾ പങ്കെടുക്കുന്ന റിയാലിറ്റി ഷോ. ദി ബാച്‌ലർ എന്നു പേരിട്ടിരിക്കുന്ന ആ ഓസ്ട്രേലിയൻ റിയാലിറ്റി ഷോയുടെ പ്രധാന ലക്ഷ്യം റിച്ചി സ്ട്രാഹാൻ എന്ന യുവാവിന് ഏതു പെൺകുട്ടിയെ ഇഷ്ടപ്പെടുമെന്നായിരുന്നു. റിച്ചിയുടെ മനസിൽ കയറിപ്പറ്റാനായി ഇരുപത്തിയൊന്നു പേരും മത്സരിച്ചു പോരാടിയപ്പോൾ രണ്ടു പെൺകുട്ടികൾ മാത്രം വഴിമാറി ചിന്തിച്ചു. ഷോയ്ക്കിടയിൽ റിച്ചിയെ പ്രണയിക്കാൻ മറന്ന ആ രണ്ടുപെൺകുട്ടികൾ പരസ്പരം പ്രണയിക്കാൻ തീരുമാനിച്ചു.

കേൾക്കുമ്പോൾ ഒരൽപം അത്ഭുതം തോന്നുന്ന കഥയാണ് മോഡലുകളായ മെഗാൻ മാർക്സിനും ടിഫാനി സ്കാൻലണിനും പറയാനുള്ളത്. കാരണം ദി ബാച്‌ലറിൽ മത്സരിക്കാനായി എത്തുന്ന സമയത്ത് ജയിക്കണമെന്ന വാശിയോടെ പരസ്പരം കണ്ട ഇരുവരും ഇന്നു ജീവനു തുല്യം സ്നേഹിക്കുന്ന കഥ പരസ്യമാക്കിയിരിക്കുകയാണ്. അങ്ങനെ ഒരു പുരുഷനെ പ്രണയിച്ചു തീർക്കാനുള്ളതല്ല തങ്ങളുടെ ജീവിതം എന്നു മനസിലാക്കിയ ആ സുന്ദരി പെൺകുട്ടികൾ ഒടുവിൽ തീരുമാനിച്ചു ഇനിയുള്ള ജീവിതം ഒന്നിച്ചുതന്നെ. ബാച്‌ലർ ഷോ വിട്ടുപോന്നതോടെ ഇരുപത്തിയേഴുകാരിയായ മാർക്സും മുപ്പതുകാരിയായ സ്കാൻലണും ആ ഇഷ്ടം അങ്ങു തുറന്നു പറഞ്ഞു.

megan-1 കേൾക്കുമ്പോൾ ഒരൽപം അത്ഭുതം തോന്നുന്ന കഥയാണ് മോഡലുകളായ മെഗാൻ മാർക്സിനും ടിഫാനി സ്കാൻലണിനും പറയാനുള്ളത്.

നേരത്തെ മുതൽ തന്നെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ പുറത്തു വന്നതോടെ പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അടുത്തിടെ സ്കാൻലണിന്റെ മുപ്പതാം പിറന്നാളിന് ആശംസ അർപ്പിച്ചു കൊണ്ട് മാക്സ് പോസ്റ്റു ചെയ്ത കുറിപ്പാണ് ആ ഊഹാപോഹങ്ങളൊക്കെ സത്യമാണെന്ന് തെളിയിച്ചത്. ഇങ്ങനെയായിരുന്നു ആ പോസ്റ്റ്.

ഞാൻ ടിഫാനിയെ ഒരു വ്യത്യസ്ത സാഹചര്യത്തിലാണു കാണുന്നത്. ഒരാളെ തന്നെ പ്രണയിക്കുകയായിരുന്നു ഞങ്ങൾ. അതു ചിത്രീകരിക്കുകയും ടിവിയിലൂടെ വരികയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യത്തെ കോക്ടെയിൽ പാർട്ടിയിൽ തന്നെ എന്തോ ഒരടുപ്പം തോന്നിയിരുന്നു. സൗഹൃദം കുറച്ചുകൂടി ശക്തമായി പ്രണയത്തിലേക്ക് എത്തിച്ചേർന്നു. പിറന്നാള്‍ ആശംസകൾ ടിഫാനി, ഞാൻ നിന്നെ പ്രണയിക്കുന്നു എന്നാണു മെഗാൻ പോസ്റ്റു ചെയ്തത്. അതിനു മറുപടിയായി സ്കാൻലൺ ഇങ്ങനെ എഴുതി, ''ഞാൻ ബാച്‌ലറിലൂ‌ടെ എന്റെ പ്രണയത്തെ കണ്ടെത്തി. ഞാൻ മെഗാനെ പ്രണയിക്കുന്നു.''

megan-2 അടുത്തിടെ സ്കാൻലണിന്റെ മുപ്പതാം പിറന്നാളിന് ആശംസ അർപ്പിച്ചു കൊണ്ട് മാക്സ് പോസ്റ്റു ചെയ്ത കുറിപ്പാണ് ആ ഊഹാപോഹങ്ങളൊക്കെ സത്യമാണെന്ന് തെളിയിച്ചത്.

എന്തായാലും ദി ബാച്‌ലർ പരിപാടിക്കു നന്ദി പറയുകയാണിപ്പോൾ മെഗാനും ടിഫാനിയും. ഫൈനൽ വരെയെത്തി വിജയിപ്പട്ടം സ്വന്തമാക്കിയില്ലെങ്കിൽ എന്താ ഒരു ജീവിതം തന്നെ തന്നില്ലേ ആ ഷോ. 

Your Rating: