Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി പോലെ കുഞ്ഞുമാലാഖ പോപ്പി മാഞ്ഞു

father-marriage ആൻഡി ബെർണാ‍ഡും മകൾ പോപ്പി മായിയും

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഒരു അച്ഛൻ മകളെ വിവാഹം കഴിച്ച വാർത്തയെ എല്ലാവരും തെല്ലൊരു സംശയത്തോടെ വായിച്ചത്. പക്ഷേ ആ സംഭവത്തിനു പിന്നിലെ കാരണം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. മറ്റൊന്നുമല്ല കാൻസർ മൂലം അധികനാൾ ആയുസ്സില്ലാത്ത മകളുടെ സ്വപ്ന വിവാഹം നടത്താനായാണ് ആ അച്ഛൻ തന്നെ വിവാഹവേഷമണിഞ്ഞ് അവളെ വിവാഹം കഴിച്ചത്. അങ്ങനെ തങ്ങളുടെ സ്വപ്നത്തിലെപ്പോലെ അവർ മകളുടെ വിവാഹദിനം ആഘോഷിക്കുകയും ചെയ്തു. പക്ഷേ അധികം കഴിയുംമുമ്പേ വിധി അവർക്കു മുന്നിൽ വില്ലനായി വന്നു. കാൻസറിനോടു പടപൊരുതി പോപ്പി മായി എന്ന ആ കുഞ്ഞുമാലാഖ ഈ ലോകം വിട്ടുപോയിരിക്കുകയാണ്. വെളുത്ത പഞ്ഞിക്കെട്ടു പോലൊരു സുന്ദരമായ രൂപം കാൻസറിനു മുന്നിൽ തലകുനിച്ചിരിക്കുകയാണ്. പോപ്പിയുടെ അച്ഛൻ നോർഫോക് സ്വദേശിയായ ആൻഡി ബെർണാ‍ഡ് ആണ് മകൾ മരിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച തങ്ങളുടെ മകൾ മാലാഖയായി ദൂരേയ്ക്കു പോയെന്നു വിശ്വസിക്കാനാണ് ഇരുവർക്കുമിഷ്ടം.

father-marriage-1 പോപ്പി മായ് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം

ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ വിവാഹദിവസം. ആറ്റുനോറ്റു വളർത്തി വലുതാക്കി അവളെ പങ്കാളിയുടെ കയ്യിലേൽപ്പിക്കുമ്പോൾ ഓരോ അച്ഛനും ആശ്വാസമാണ്. മകൾക്ക് അവളുടെ സ്വപ്നത്തിലേതു പോലുള്ള വിവാഹം നടത്തിക്കൊടുക്കണമെന്നതായിരുന്നു ബർണാഡിന്റെ ആഗ്രഹം. രണ്ടു ദിവസം മാത്രമേ പോപ്പിയ്ക്ക് ആയുസുള്ളു എന്നറിഞ്ഞതോടെയാണ് ബാർണാഡും പത്നി സാമ്മി ബർണാഡും ഇത്തരമൊരു ആശയത്തിനു മുതിർന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീടും പരിസരവും അലങ്കരിക്കുകയും പോപ്പിയെ മണവാട്ടിയെപ്പോലെ ഒരുക്കുകയും ചെയ്തു. സാമ്മി ബാർണാ‍ഡും സഹോദരങ്ങളായ റെയ്ലീയും ജെൻസണുമാണ് പോപ്പിയെ ആനയിച്ചത്. പോപ്പി ഉണ്ടായപ്പോൾ തന്നെ അവളുടെ സ്വപ്നത്തിലേതു പോലുള്ള വിവാഹം നടത്തിക്കൊടുക്കുമെന്ന് താൻ വാക്കു നൽകിയിരുന്നുവെന്നു പറയുന്നു എയർഫോഴ്സ് ജീവനക്കാരനായ ബാർണാഡ്. തന്റെ കുഞ്ഞു രാജകുമാരിയ്ക്കു നൽകിയ വാക്കു പാലിക്കാനായാണ് ഉള്ളിൽ കരഞ്ഞു െകാണ്ടാണെങ്കിലും അന്ന് ഇത്തരമൊരു വിവാഹത്തിനു മുതിർന്നത്.

father-marriage-2 പോപ്പി മായ്

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് പോപ്പിയുടെ അസുഖത്തെക്കുറിച്ചു തിരിച്ചറിയുന്നത്. ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയും നടക്കുന്നതിനിടെ ബാലന്‍സ് നഷ്ടമാവുകയും ചെയ്തതോടെയാണ് പോപ്പിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. തുടർന്നുള്ള പരിശോധനയിലാണ് പോപ്പിയ്ക്കു ബ്രെയിൻ ട്യൂമറിനു പുറമെ കിഡ്നിയിലും കാൻസറുണ്ടെന്നു കണ്ടെത്തുന്നത്. തുടക്കത്തിൽ പോപ്പിയെ രക്ഷിക്കാനാവുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും കാൻസർ സെല്ലുകൾ പോപ്പിയുടെ ശരീരത്തെയാകെ ബാധിച്ചതായി ഡോക്ടർമാര്‍ അറിയിച്ചു. പോപ്പിയുടെ ആയുസു നീട്ടാൻ എന്തെങ്കിലും വഴിയുണ്ടോയെന്നു ചോദിച്ചപ്പോൾ കീമോതെറാപ്പികളെക്കുറിച്ചു ഡോക്ടർമാർ പറഞ്ഞു, പക്ഷേ അവയുണ്ടാക്കുന്ന വേദനയും പാർശ്വഫലങ്ങളും പോപ്പിയ്ക്കു താങ്ങാവുന്നതിലും അധികമായിരിക്കും. അതോടെ പോപ്പിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയും ജീവിക്കുന്നയത്രയും ദിവസം സന്തോഷത്തോടെ മരുന്നുകളുടെ അലോസരമില്ലാതെ അവളെ കൊണ്ടുനടക്കുകയുമായിരുന്നു ലക്ഷ്യം. പോപ്പി ഒരിക്കൽ നമ്മ‌ളെ വിട്ടുപോകുമെന്നും സ്വര്‍ഗത്തിൽ പോയി നക്ഷത്രമാകുമെന്നുമാണ് സഹോദരന്മാരെ പറഞ്ഞു പഠിപ്പിച്ചിരുന്നത്.

Your Rating: