Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിനെ കാൻവാസാക്കി വന്യമൃഗങ്ങളെ പ്രണയിച്ച പെണ്ണൊരുത്തി

Rathika Ramasamy രാധിക രാമസാമി

കാടിൻറെ മക്കളായിരുന്നു മനുഷ്യർ എന്നത് ശരി തന്നെ. എന്നുകരുതി, വന്യമൃഗങ്ങൾ നിറഞ്ഞു നിൽക്കുന്ന കൊടുങ്കാട്ടിലേക്ക് യാതൊരു മുൻവിധിയും കൂടാതെ കയറി ചെല്ലുവാൻ നമുക്കാകുമോ? സാധിക്കില്ല എന്ന ഉത്തരം ഉറപ്പ്. എന്നാൽ കടുവയും പുലിയും നരിയും നരിചീറും അടങ്ങുന്ന കാട് ഇവൾക്ക് പക്ഷേ സ്വന്തം വീട് പോലെയാണ്. അതെ, രാധിക രാമസാമി എന്ന വ്യക്തിക്ക് അങ്ങനെ ആകാനെ കഴിയൂ. ലോകം അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫർ,  ഇന്ത്യയിലെ ആദ്യത്തെ വനിതാ വന്യജീവി ഫോട്ടോഗ്രാഫർ വിശേഷണങ്ങൾ ഏറെയുള്ള, മറയില്ലാതെ കാടിനെ പ്രണയിച്ച രാധികയ്ക്ക് കാടിനോടും വന്യമൃഗങ്ങളോടും തോന്നിയ സ്നേഹത്തിനു പിന്നിൽ പറയാൻ കഥകൾ ഏറെയാണ്. വെടിയേറ്റുവീണ ഒരു കുരുവി ചെലുത്തിയ സ്വാധീനമാണ് പ്രശസ്ത പക്ഷിശാസ്‌ത്രജ്ഞനായ സലീം അലിയെ എ മേഖലയിൽ എത്തിച്ചത്. അതുപോലെ, കാടിനോട് തോന്നിയ കൗതുകം കാടിനുള്ളിൽ ജീവികളുടെ ജീവിതം അടുത്തറിയാൻ തോന്നിയ ജിജ്ഞാസ ഒപ്പം ഫോട്ടോഗ്രാഫിയോടുള്ള അതീവ താല്പര്യം ഇതെല്ലാമാണ് രാധികയെന്ന പെൺകുട്ടിയെ കാടിനോട് അടുപ്പിച്ചത്.

Rathika Ramasamy കാടിനോട് തോന്നിയ കൗതുകം കാടിനുള്ളിൽ ജീവികളുടെ ജീവിതം അടുത്തറിയാൻ തോന്നിയ ജിജ്ഞാസ ഒപ്പം ഫോട്ടോഗ്രാഫിയോടുള്ള അതീവ താല്പര്യം ഇതെല്ലാമാണ് രാധികയെന്ന പെൺകുട്ടിയെ കാടിനോട് അടുപ്പിച്ചത്.

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ ബിരുദം നേടിക്കഴിഞ്ഞ ശേഷമാണ് അതല്ല തനിക്കു പറ്റിയ ജോലി എന്ന് രാധിക മനസിലാക്കിയത്. ജോലി വരുമാനം കൊണ്ടുവരിക മാത്രമല്ല, സന്തോഷവും കൊണ്ടുവരണമെന്ന് വിശ്വസിച്ച രാധിക ലക്ഷക്കണക്കിനു രൂപ ശമ്പളം വാങ്ങാവുന്ന തൻറെ ജോലി വലിച്ചെറിഞ് മനസ്സിനെ തൃപ്‌തിപ്പെടുത്തുന്ന വഴി തെരഞ്ഞെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പ്രകൃതി ഭംഗി കണ്ടു വളര്‍ന്ന രാധികയ്‌ക്ക്‌ എന്നും പ്രിയം പ്രകൃതി തന്നെയായിരുന്നു. വളരെ ചെറിയകുട്ടി ആയിരിക്കുമ്പോൾ തന്നെ തന്റെ കൈവശമുള്ള സാധാരണ ഫിലിം കാമറയിൽ അവർ പ്രകൃതിയുടെ ആ നല്ല ദൃശ്യങ്ങൾ പകർത്തി. എന്നാൽ താൻ വിചാരിച്ച തലത്തിലേക്ക് തന്റെ ആഗ്രഹങ്ങളെ കൊണ്ട് ചെന്നെത്തിക്കാൻ രാധികയ്ക്ക്  കഴിഞ്ഞില്ല.

Rathika Ramasamy 2000 മുതൽ തന്റെ ഹോബി മുറുകെ പിടിക്കുന്നുണ്ട് എങ്കിലും 2004 മുതലാണ് വന്യജീവികളുടെ ജീവിതം പകര്‍ത്താന്‍ തുടങ്ങിയത്.

പിന്നീട് വിവാഹം കഴിഞ്ഞ രാധിക ഡൽഹിയിലേക്ക് ചേക്കേറി. തന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണം അവിടെ നിന്നുമായിരുന്നു എന്ന് രാധിക തന്നെ സാക്ഷ്യപ്പെടുത്തുന്നു. ``വിവാഹശേഷം ഡല്‍ഹിയിലെത്തിയപ്പോള്‍ ഫോട്ടോഗ്രഫി എന്ന എന്റെ ഹോബി ഒരു ലഹരിയായിമാറി. ഭർത്താവിൽ നിന്നും ലഭിച്ച പിന്തുണതന്നെ പ്രധാനകാരണം' രാധിക പറയുന്നു. യാത്ര ചെയ്ത് ഫോട്ടോ എടുക്കാൻ ആയിരുന്നു രാധികയ്ക്ക് ഇഷ്ടം. 2000 മുതൽ തന്റെ ഹോബി മുറുകെ പിടിക്കുന്നുണ്ട് എങ്കിലും 2004 മുതലാണ് വന്യജീവികളുടെ ജീവിതം പകര്‍ത്താന്‍ തുടങ്ങിയത്. വന്യജീവി ഫോട്ടോഗ്രഫി ആയതുകൊണ്ട് തന്നെ ഏറെ ശ്രമകരമായിരുന്നു. അതുകൊണ്ട് ജോലി വേണ്ടെന്നു വച്ചു. അതോടെ വീട്ടുകാരുടെ ഭാഗത്തു നിന്നും എതിർപ്പ് വന്നു. എന്നാൽ തന്റെ ആഗ്രഹത്തിന് മുൻതൂക്കം നൽകുകയായിരുന്നു.

Rathika Ramasamy വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ പോയി എളുപ്പത്തിൽ കടുവയുടേയും പുലിയുടേയും പടമെടുത്തു പോരുന്നതല്ല രാധികയുടെ രീതി. വന്യമൃഗങ്ങളുടെ ജീവിതം അതിന്റെ തനിമ ചോരാതെ പകർത്തുവാനാണ്  രാധികയ്ക്ക് ഇഷ്ടം.

ഇന്ന്‌ ലോകത്തിലെ അറിയപ്പെടുന്ന വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫറാണ്‌ രാധിക രാമസ്വാമി. മാത്രമല്ല, ഇന്ത്യയിലെ ആദ്യ വനിതാ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫര്‍ കൂടിയാണ്. വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ പോയി എളുപ്പത്തിൽ കടുവയുടേയും പുലിയുടേയും പടമെടുത്തു പോരുന്നതല്ല രാധികയുടെ രീതി. വന്യമൃഗങ്ങളുടെ ജീവിതം അതിന്റെ തനിമ ചോരാതെ പകർത്തുവാനാണ് രാധികയ്ക്ക് ഇഷ്ടം. മൃഗങ്ങളേക്കാള്‍ കാമറയ്ക്ക് പിടി നൽകാൻ മടിക്കുന്ന പക്ഷികളെ കാമറയിൽ കുടുക്കാനാണ് രാധിക ശ്രമിക്കാറ്. അതിൽ അവര്‍ വിജയിക്കുകയും ചെയ്തു.

Rathika Ramasamy ചിലവഴിക്കാൻ കയ്യിൽ സമയം ഇല്ലാത്തവർക്ക് ചേർന്നതല്ല വന്യജീവി ഫോട്ടോഗ്രാഫി. മാത്രമല്ല, പക്ഷികളേയും മൃഗങ്ങളേയും സംബന്ധിച്ച്‌ ആഴത്തിലുള്ള അറിവും അതിനു ആവശ്യമാണ്‌'.

ഒരു സ്‌ത്രീ എന്ന നിലയില്‍ ഈ പ്രൊഫഷന്‍ കൊണ്ടു നടക്കാന്‍ എനിക്കു ബുദ്ധിമുട്ടാണ് എന്ന് പലരും പറഞ്ഞെങ്കിലും രാധികയ്ക്ക് അങ്ങനെ തോന്നിയിട്ടില്ല. ഉണ്ടായിട്ടില്ല.എന്നാൽ ഈ ജോലി കഠിനമായ ഒന്നാണെന്നു സമ്മതിക്കുന്നു. കാട്ടിൽ ദിവസങ്ങൾ ചെലവഴിക്കുമ്പോൾ ഒരുപാടു പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. എന്നാൽ ഉറച്ച മനസുണ്ടെങ്കിൽ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ- രാധിക പറയുന്നു.

Rathika Ramasamy ഇന്ന്‌ ലോകത്തിലെ അറിയപ്പെടുന്ന വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫറാണ്‌ രാധിക രാമസ്വാമി. മാത്രമല്ല, ഇന്ത്യയിലെ ആദ്യ വനിതാ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫര്‍ കൂടിയാണ്.

വനയാത്രക്കിടയില്‍ മറക്കവയ്യാത്ത ഒട്ടേറെ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ടഡോബ കടുവ സംരക്ഷണ കേന്ദ്രം, ജിം കോർബേറ്റ് എന്നിവയാണ് പ്രിയപ്പെട്ട കേന്ദ്രങ്ങൾ. എന്നും പ്രിയം കടുവകൾ തന്നെ. ചിലപ്പോൾ നല്ല ഒരു രംഗം കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരും. ഇന്ത്യയില്‍ വന്യജീവിഫോട്ടോഗ്രഫി ഇപ്പോഴും വികാസം പ്രാപിച്ചിട്ടില്ല എന്നാണ് രാധികയുടെ അഭിപ്രായം. ചിലവഴിക്കാൻ കയ്യിൽ സമയം ഇല്ലാത്തവർക്ക് ചേർന്നതല്ല വന്യജീവി ഫോട്ടോഗ്രാഫി. മാത്രമല്ല, പക്ഷികളേയും മൃഗങ്ങളേയും സംബന്ധിച്ച്‌ ആഴത്തിലുള്ള അറിവും അതിനു ആവശ്യമാണ്‌'. താല്പര്യമുള്ളവർക്കായി സൗജന്യ ക്ലാസുകളും രാധിക നൽകുന്നു.കാടുകളിൽ നിന്നും കാടുകളിലേക്ക് കാമറയുമായി പറക്കുന്ന രാധികയ്ക്ക് തന്റെ യാത്രകൾ പുസ്തകരൂപത്തിൽ ആക്കാനും പദ്ധതിയുണ്ട്.

Your Rating: