Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ സ്നേഹിക്കാനുള്ള കാരണങ്ങൾ, മറ്റുള്ളവരുടെ കണ്ണുനിറച്ച് താരമായി ഭർത്താവ്!

love ടിം മുർഫിയും ഭാര്യ മോളി മുർഫിയും, അരികിൽ മോളിയെ സ്നേഹിക്കാനുള്ള പതിനഞ്ചു കാരണങ്ങൾ കണ്ണാടിയിൽ എഴുതിയിരിക്കുന്നു.

ജീവിതത്തിലെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കുചേരുന്ന പങ്കാളിയുടെ സ്ഥാനം വളരെ വലുതാണ്. പലരും ജീവന്റെ ജീവനേക്കാൾ സ്നേഹിക്കുമെങ്കിലും അതു തുറന്നു പറയാനും ഉള്ളിലുള്ള സ്നേഹം മുഴുവനായി പ്രകടിപ്പിക്കാനും പിശുക്കു കാണിക്കുന്നവരാണ്. ഇത്തരക്കാർക്കിടയിൽ ഹീറോ ആവുകയാണ് ഒരു ഭർത്താവ്. ലോസ്ആഞ്ചൽസ് സ്വദേശിയായ ടിം മുർഫി ഭാര്യ മോളി മുർഫിയെ സന്തോഷിപ്പിക്കാൻ ചെയ്തതെന്താണെന്നോ? പ്രിയപത്നിയെ സ്നേഹിക്കാനുള്ള കാരണങ്ങൾ ഒരു പട്ടികയാക്കിയെഴുതി കിടപ്പറയിലെ കണ്ണാടിയിൽ ഒട്ടിച്ചു. വിഷാദരോഗി കൂടിയായ ഭാര്യയ്ക്ക് ഇതിൽപ്പരം സന്തോഷം നൽകുന്ന മറ്റെന്തു കാര്യമാണുണ്ടാവുക?

love ടിം മുർഫിയും ഭാര്യ മോളി മുർഫിയും

ഭാര്യയെ സ്നേഹിക്കാൻ പതിനഞ്ചു കാരണങ്ങൾ എഴുതിയാണ് ടിം കിടപ്പറയിലുള്ള കണ്ണാടിയിൽ പതിച്ചത്. സാൻഫ്രാൻസിസ്കോയിലെ ട്രിപ് കഴിഞ്ഞു വന്നപ്പോഴാണ് മോളി തന്റെ ഭർത്താവിന്റെ അത്ഭുതസമ്മാനം കണ്ടത്. അവൾ എന്റെ നല്ല സുഹൃത്താണ്, എന്നും എന്നെ ചിരിപ്പിക്കാറുണ്ട്, അവൾ സുന്ദരിയാണ്, എന്നിലെ കുസൃതിക്കാരനെ അംഗീകരിച്ചവളാണ്, ദയയുള്ളവളാണ്, മധുരമായി പാടുന്നവളാണ്, ദുരന്തങ്ങളിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവളാണ്, കരിയറിൽ പരമാവധി പിന്തുണ നൽകുന്നുണ്ട് തുടങ്ങി പതിനഞ്ചോളം കാരണങ്ങളാണ് ഭാര്യയെ സ്നേഹിക്കാനായി ടിം നിരത്തുന്നത്. യാത്ര കഴിഞ്ഞു തിരിച്ചെത്തിയ താൻ ഇതു കണ്ട് ഏറെനേരം സന്തോഷത്താൽ കരഞ്ഞുപോയെന്ന് മോളി പറഞ്ഞു. മോളി പോലും അത്ര കാര്യമാക്കുമെന്നു വിചാരിക്കാതെയാണു താൻ കണ്ണാടിയിൽ കുത്തിക്കുറിച്ചതെന്നും എന്നാൽ തങ്ങളുടെ സ്നേഹം ഇപ്പോൾ ഇന്റർനെറ്റ് സെൻസേഷൻ ആയതിൽ സന്തോഷമുണ്ടെന്നും ടിം പറഞ്ഞു.

ഇപ്പോഴും താൻ വിഷാദരോഗത്തിൽ നിന്നും മുക്തയല്ല, എങ്കിലും എഴുന്നേൽക്കുമ്പോൾ കണ്ണാടിയിൽ കാണുന്ന വാചകങ്ങൾ താൻ തനിച്ചല്ലെന്നും എപ്പോഴും നയിക്കാൻ ഒരാൾ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കുന്നുവെന്നും മോളി പറ‍ഞ്ഞു. ഇത്രയും സ്നേഹമുള്ള ഭർത്താവിനെ കിട്ടിയ മോളി ഭാഗ്യവതിയാണെന്നാണ് പോസ്റ്റ് കണ്ട പലരുടെയും അഭിപ്രായം. ഭാര്യമാർക്കെല്ലാം ടിമ്മിനോടു ആരാധനയും ഭർത്താക്കന്മാർക്കെല്ലാം അസൂയയും ആയിരിക്കുകയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.