Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം അവരും പുനർജനിക്കട്ടെ''

sanchari-fb സഞ്ചാരിയുടെ കൊച്ചി യൂണിറ്റ് ആണ് ''നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം അവരും പുനർജനിക്കട്ടെ'' എന്ന കാപ്ഷനോട് കൂടി നോട്ട് ബുക്ക്‌  കാമ്പയിൻ പ്രോഗ്രാം തുടങ്ങിയത്

ഫേസ്ബുക്ക് സൗഹൃദങ്ങളും കൂട്ടായ്മകളും കേവലം നേരമ്പോക്കിന് വേണ്ടി മാത്രമുള്ളതല്ല, അതിനു പിന്നിൽ അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന പോലെ  സാമൂഹ്യ സേവനം എന്ന വലിയൊരു ഉദ്ദേശം കൂടിയുണ്ട് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഫേസ്ബുക്കിലെ യാത്രികരുടെ കൂട്ടായ്മയായ സഞ്ചാരി. പ്രകൃതി ദുരന്തങ്ങൾക്കായുള്ള ധനശേഖരണം, മാലിന്യ നിർമ്മാർജനം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുദ്ധീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സഞ്ചാരി ഇത്തവണ നിർദ്ധനരായ വിദ്യാർഥികളെ സഹായിക്കുനതിനായാണ് മുന്നോട്ടു വന്നത്. 

sanchari-fb-1 പ്രകൃതി ദുരന്തങ്ങൾക്കായുള്ള ധനശേഖരണം, മാലിന്യ നിർമ്മാർജനം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുദ്ധീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സഞ്ചാരി ഇത്തവണ നിർദ്ധനരായ വിദ്യാർഥികളെ സഹായിക്കുനതിനായാണ് മുന്നോട്ടു വന്നത്. 

സ്കൂൾ തുറന്നു പുതിയ കുടയും ബാഗും വാട്ടർ ബോട്ടിലുമായി സ്കൂളുകളിലേക്ക് പറക്കാൻ കഴിയാത്ത കുഞ്ഞു മനസ്സുകളിലെ വേദന മാറ്റാൻ കൈ കോർക്കുകയായിരുന്നു ഒന്നര ലക്ഷത്തിലേറെ അംഗങ്ങൾ ഉള്ള സഞ്ചാരി ഗ്രൂപ്പ്. സഞ്ചാരിയുടെ കൊച്ചി യൂണിറ്റ് ആണ് ''നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം അവരും പുനർജനിക്കട്ടെ'' എന്ന കാപ്ഷനോട് കൂടി നോട്ട് ബുക്ക്‌  കാമ്പയിൻ പ്രോഗ്രാം തുടങ്ങിയത്, തുടർന്ന് മറ്റു ജില്ലകൾ കൂടി ഏറ്റെടുത്തു. കണ്ണൂർ ജില്ലയിൽ ഇന്നലെയാണ് കാമ്പയിൻ അവസാനിച്ചത്‌. കുട്ടികൾക്കായി പഠനോപകരണങ്ങൾ നിക്ഷേപിക്കാൻ ജില്ലയുടെ വിവിധഭാഗത്തായി ബോക്സുകൾ വച്ചിരുന്നു. ഈ ബോക്സുകളിൽ കുടയായും ബാഗായും ബുക്കായും ഒക്കെ സാധനങ്ങൾ നിറഞ്ഞു. എന്തിനേറെ പറയുന്നു പേനയും പെൻസിലും വാട്ടർ ബോട്ടിലും വരെ ഇത്തരത്തിൽ ശേഖരിക്കപ്പെട്ടു. 

sanchari-fb-2 കുട്ടികൾക്കായി പഠനോപകരണങ്ങൾ നിക്ഷേപിക്കാൻ ജില്ലയുടെ വിവിധഭാഗത്തായി ബോക്സുകൾ വച്ചിരുന്നു. ഈ ബോക്സുകളിൽ കുടയായും ബാഗായും ബുക്കായും ഒക്കെ സാധനങ്ങൾ നിറഞ്ഞു.

ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാക്കാൻ സഞ്ചാരിയുടെ യു എ ഇ യൂണിറ്റും എത്തി. യു എ ഇ യിൽ നിന്നും സഞ്ചാരിയിലെ അംഗങ്ങൾ ''നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം അവരും പുനർജനിക്കട്ടെ'' പദ്ധതിക്കായി പണം അയച്ചു കൊടുക്കുകയായിരുന്നു. അങ്ങനെ ആവശ്യത്തിലേറെ പഠന ഉപകരണങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാഞ്ചാരി കൂട്ടായ്മയ്ക്ക് കഴിഞ്ഞു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് നോട്ബുക്ക് വിതരണം നടത്തിയത്. കണ്ണൂർ ജില്ലയിലെ 3 ആദിവാസി കോളനികളിലാണ് പഠനോപകരണ വിതരണം നടന്നത്. 45 ൽ പരം ആദിവാസി കുട്ടികൾക്ക് പഠനോപകരണ കിറ്റ് ലഭിച്ചു. 

ബാഗ്, 10 വലിയ നോട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ്‌ , കുട , പെൻസിൽ , പേനകൾ എന്നിവ അടങ്ങിയതായിരുന്നു വലിയ ക്ലാസിലെ പഠന കിറ്റ് . കുടെങ്കാവ്, കോട്ടക്കുന്ന് , ഇടപ്പാറ തുടങ്ങിയ കോളനികളിൽ ആയിരുന്നു വിതരണം. കേവലം ഒരു സഞ്ചാരി കൂട്ടായ്മ എന്നതില ഉപരിയായി , ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇനിയും മരിക്കാത്ത നന്മയുടെ ഭാഗമാകുകയാണ് ഫെസ്ബുക്കിനെ കൂട്ട് പിടിച്ച ഈ ചങ്ങാത്തം