Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേർവഴി’ കാട്ടാൻ ഇനി വനിതാസിഗ്നലുകൾ

Signal ട്രാഫിക് സിഗ്നലുകളിലെ എൽഇഡി ആൺ രൂപങ്ങളെ മാറ്റി സ്ത്രീ രൂപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു

ആദ്യം ആ കാഴ്ച കണ്ടവർ അതൊരു തമാശയാണെന്നാണു കരുതിയത്. കുറച്ചുനേരം അതിലേക്കു തന്നെ നോക്കി നിന്നപ്പോൾ മനസിലായി, സംഗതി സീരിയസാണ്. സ്പെയിനിലെ വലൻഷ്യ നഗരത്തിൽ പുതുതായി സ്ഥാപിച്ച ട്രാഫിക് സിഗ്നലുകളാണ് ആദ്യം ജനങ്ങളെ അമ്പരപ്പിച്ചതും പിന്നെ കൈയ്യടിപ്പിച്ചതും. ലോക വനിതാദിനത്തിന്റെ തലേന്നായിരുന്നു സംഭവം. നഗരത്തിലെ 20 ഇടങ്ങളിൽ ട്രാഫിക് സിഗ്നലുകളിലെ എൽഇഡി ആൺ രൂപങ്ങളെ മാറ്റി സ്ത്രീ രൂപങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു നഗരസഭ അധികൃതർ. തുല്യാവകാശത്തിനു വേണ്ടിയുള്ള വിഭാഗം കമ്മിഷണറാണ് ഈ സിഗ്നലുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയത്. എന്നു കരുതി ഇതിനു വേണ്ടി പ്രത്യേക തുകയൊന്നും ആരിൽ നിന്നും പ്രത്യേകമായി പിരിച്ചെടുക്കേണ്ടി വന്നില്ല. കാലപ്പഴക്കത്തിലായ ട്രാഫിക് സിഗ്നലുകൾ പുതുക്കുന്നതിനായി നഗരസഭ കൗൺസിൽ നേരത്തേത്തന്നെ പണം അനുവദിച്ചിരുന്നു. അതുപയോഗിച്ച് എൽഇഡി രൂപങ്ങളിൽ അത്യാവശ്യം മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.

Signal ട്രാഫിക് സിഗ്നലുകളിലെ എൽഇഡി ആൺ രൂപങ്ങളെ മാറ്റി സ്ത്രീ രൂപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു

‘സ്ത്രീകളെ ജനമധ്യത്തിലേക്ക് എത്തിക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കമെന്നും നഗരസഭ പറയുന്നു. അതിനാൽത്തന്നെ ഏറ്റവും കൂടുതൽ പേർ സഞ്ചരിക്കുന്ന ഇടങ്ങൾ തന്നെ തിരഞ്ഞെടുത്താണ് സിഗ്നൽ സ്ഥാപിച്ചത്. മാത്രവുമല്ല ഇവയുടെ അടുത്തായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. സ്ത്രീശാക്തീകരണം സ്കൂളിലേക്കുള്ള യാത്രയിൽ നിന്നു തന്നെ തിരിച്ചറിയാമെന്നു ചുരുക്കം. ഇതാദ്യമായല്ല സ്പെയിനിൽ ഇത്തരത്തിലുള്ള വനിതാ ‘വഴികാട്ടി’ സിഗ്നലുകൾ സ്ഥാപിക്കുന്നത്. രണ്ടു നഗരങ്ങളിൽ കഴിഞ്ഞ ഒൻപതു വർഷമായി വനിതകളുടെ എൽഇഡി രൂപങ്ങൾ സിഗ്നലായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഇത്രയും ഇടങ്ങളിൽ ഒറ്റയടിക്ക് ഒരുമിച്ച് സ്ഥാപിക്കുന്നത് ഇതാദ്യമായാണ്.

Signal ട്രാഫിക് സിഗ്നലുകളിലെ എൽഇഡി ആൺ രൂപങ്ങളെ മാറ്റി സ്ത്രീ രൂപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു

അതേസമയം വലൻഷ്യയിലെ പുതിയ സിഗ്നലിന് വിമർശനങ്ങളുമുണ്ട്. സിഗ്നൽ സ്ത്രീക്ക് പാവാടയുടുപ്പിച്ചതാണ് ഒരു പ്രശ്നം. ജീൻസിട്ടു നടക്കുന്ന രൂപമായിരുന്നെങ്കിൽ സ്ത്രീസ്വാതന്ത്ര്യമെന്നതിന് അതിന്റേതായ അർഥമെങ്കിലും ഉണ്ടായേനേയെന്നാണ് ഒരു യുവതി ട്വിറ്ററിൽ കുറിച്ചത്. തുടക്കത്തിൽ വനിതാസിഗ്നൽ കണ്ട് കൺഫ്യൂഷനായിപ്പോയെന്നും, അതിപ്പോഴും തുടരുകയാണെന്നുമാണ് മറ്റു ചിലർ പറഞ്ഞത്. സ്ത്രീ രൂപത്തിനു പകരം സ്ത്രീ ശബ്ദത്തിൽ കാൽനടയാത്രക്കാർക്ക് നിർദേശം നൽകുകയായിരുന്നു നല്ലതെന്നും പറയുന്നവരുണ്ട്. ഇത് കാഴ്ചവൈകല്യമുള്ളവർക്കും ഏറെ ഉപകാരപ്പെടും.

Signal ട്രാഫിക് സിഗ്നലുകളിലെ എൽഇഡി ആൺ രൂപങ്ങളെ മാറ്റി സ്ത്രീ രൂപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു

അർജന്റീനയിലും ജർമനിയിലും റഷ്യയിലും നേരത്തേ ഈ രീതി നടപ്പിലാക്കിയിരുന്നു. സ്വീഡനിലാകട്ടെ തയാറാക്കിയ എൽഇഡി സ്ത്രീരൂപത്തിന്റെ മാറിടത്തിനു വലിപ്പം കൂടിയെന്നു പറഞ്ഞ് എല്ലാ സിഗ്നലുകളും മാറ്റേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. ജർമനിയിൽ അടുത്തിടെ സ്വവർഗാനുരാഗികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആണും ആണും, പെണ്ണും പെണ്ണും കൈപിടിച്ചു നിൽക്കുന്ന സിഗ്നലുകൾ തയാറാക്കിയതും വാർത്തയായിരുന്നു. എന്തായാലും വലൻഷ്യയിൽ ഇനിയും കേടാകുന്ന ട്രാഫിക് സിഗ്നലുകളുടെ സ്ഥാനത്ത് സ്ത്രീ രൂപത്തിലുള്ള എൽഇഡി സിഗ്നലുകൾ തന്നെ സ്ഥാപിക്കാനാണ് നഗരസഭ തീരുമാനം.

Your Rating: