Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയില്‍ അസംതൃപ്തനോ? ഏഴു സൂചനകൾ

Job Pressure Representative Image

നിങ്ങൾ ജോലിയില്‍ സന്തുഷ്ടരല്ലെങ്കില്‍ അതു ജീവിതത്തെ ആകെ ബാധിക്കും. പലപ്പോഴും വീട്ടുകാരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ സമയം ജോലി സ്ഥലത്തോ, ജോലിയുമായി ബന്ധപ്പെട്ട യാത്രകളിലോ ആയിരിക്കും. നമ്മുടെ ജോലിയില്‍ നമ്മള്‍ സംതൃപ്തരാണോ എന്ന് എങ്ങനെ അറിയാമെന്നല്ലേ. താഴെ പറയുന്ന ചില സൂചനകള്‍ നിങ്ങളുടെ അസംതൃപ്തിയുടെ ലക്ഷണങ്ങളായേക്കാം.

1. ജോലികള്‍ മാറ്റിവയ്ക്കുക

ലഭിക്കുന്ന അവസാന അവസരത്തില്‍ മാത്രം ജോലി ചെയ്യുന്ന ശീലം ആരംഭിക്കുക. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ചെയ്യാനുള്ള പണികള്‍ മാറ്റി വയ്ക്കുക. ഇതെല്ലാം ജോലി മടുത്തു തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങളാണ്.

2. അവധി ദിവസം അവസാനിക്കുമ്പോഴുള്ള സമ്മര്‍ദ്ദം

അവധി ദിനം അവസാനിക്കുമ്പോള്‍ ജോലിക്കു പോകണമല്ലോ എന്ന ചിന്ത എല്ലാവര്‍ക്കും പതിവാണ്. എന്നാല്‍ അതോര്‍ത്തു മനസ്സിനു സമ്മര്‍ദ്ദം ഉണ്ടാറുണ്ടോ. കഠിനമായ നിരാശ തോന്നാറുണ്ടോ. അതും നിങ്ങളുടെ അസംതൃപ്തിയുടെ ലക്ഷണമാകാം.

3. ശമ്പളത്തില്‍  മാത്രം ശ്രദ്ധ

മാസാവസാനം കിട്ടുന്ന ശമ്പളം മാത്രമാണു ലക്ഷ്യമെങ്കില്‍ അതും അസംതൃപ്തിയുടെ സൂചനയാണ്. കാരണം ജോലി എന്നത് ജീവനോപാധി എന്നതിനൊപ്പം മാനസികമായ സന്തോഷം കൂടി നല്‍കുന്നതാവണം.

4.സഹപ്രവര്‍ത്തകരോടുള്ള താല്‍പ്പര്യം

സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരെയും ശത്രുക്കളെയും മാറ്റി നിര്‍ത്തുക. മറ്റു സഹപ്രവര്‍ത്തകരോട് നിങ്ങളുടെ സമീപനം എങ്ങനെ എന്നതും നിങ്ങളുടെ താല്‍പ്പര്യത്തിന്‍റെ അളവുകോലാണ്. അവരെ നിങ്ങള്‍ ശ്രദ്ധിക്കാറെയില്ല, അവരെക്കുറിച്ച് ചിന്തിക്കാറേയില്ല എങ്കില്‍ നിങ്ങള്‍ ജോലിസ്ഥലത്തു നിന്ന് മാനസികമായ അകല്‍ച്ചയിലാണെന്ന് മനസ്സിലാക്കൂ.

5. ജോലിസ്ഥലത്ത് സുഹൃത്തുക്കളേ ഇല്ലാതിരിക്കുക

ജോലിസ്ഥലത്ത് സൗഹൃദം പങ്കിടാന്‍ ആരുമില്ലേ നിങ്ങള്‍ക്ക്. അതും നിങ്ങള്‍ക്ക് ജോലിയോടുള്ള വിരക്തിയുടെ ലക്ഷണമാണ്.

6. ജോലിസമയം നീണ്ടതായി തോന്നുക

ചില ദിവസങ്ങളില്‍ ഈ തോന്നല്‍ ആരിലെങ്കിലും ഒക്കെ ഉണ്ടാകാം. എന്നാല്‍ എല്ലാ ദിവസവും ഈ ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ. അതും ജോലിയോടുള്ള താല്‍പ്പര്യക്കുറവിന്‍റെ ലക്ഷണമാകാം.

7.നിങ്ങളെ ബാധിക്കാത്ത ഒന്നും പ്രശ്നമല്ലെന്ന അവസ്ഥ

നിങ്ങളെ നേരിട്ട് ബാധിക്കാത്ത ഒന്നിനോടും നിങ്ങള്‍ക്കു താല്‍പ്പര്യമില്ലാതിരിക്കുക. ഓഫീസിലെ ആഘോഷങ്ങളോ മാറ്റങ്ങളോ നിങ്ങളെ ബാധിക്കാതിരിക്കുക. ഇവയും താല്‍പ്പപര്യക്കുറവിന്‍റെ ലക്ഷണങ്ങളാകാം

ഇത്തരം ലക്ഷണങ്ങള്‍ പരിശോധിക്കുക. താല്‍പ്പര്യക്കുറവുണ്ടെങ്കില്‍ അതിനു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക. കാരണം താല്‍പ്പര്യമില്ലായ്മ തുടര്‍ന്നാല്‍ അതു നിങ്ങളുടെ ജോലിയെ ദോഷകരമായി ബാധിച്ചേക്കാം. ഇതോടൊപ്പം കഴിയുമെങ്കില്‍ മറ്റു സ്ഥാപനങ്ങളില്‍ ജോലി അന്വേഷണം ആരംഭിക്കുകയും ചെയ്യുക. ഒരു മാറ്റം ചിലപ്പോള്‍ നിങ്ങള്‍ക്കു ഗുണകരമായേക്കാം