Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവം ആഘോഷമാക്കാൻ 10 വഴികൾ

Happy Girl

ആർത്തവം എന്നു കേൾക്കുമ്പോഴേ വേദനയും മാനസിക പിരിമുറക്കവും സമ്മർദ്ദങ്ങളുമൊക്കെ നിറഞ്ഞ നിമിഷങ്ങളാണ് പെൺകുട്ടികളുടെ മനസിൽ. വേദന സഹിക്കാൻ വയ്യാതെ പെയിൻ കില്ലറുകളിൽ അഭയം പ്രാപിക്കുമ്പേ‌ാഴും അണപൊട്ടിയൊഴുകുന്ന വികാരങ്ങളെക്ഷോഭങ്ങളെ കടിച്ചമർത്താൻ വയ്യാതെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും വീട്ടുകാരോടുമൊക്കെ കയർക്കുമ്പോഴും ആ ദിവസങ്ങൾ പെട്ടെന്നു തീരണേയെന്നു കരുതുന്നവരുമുണ്ട്. ആർത്തവ ദിനങ്ങളെ ആനന്ദകരമാക്കാൻ പത്തു വഴികളാണ് ഇവിടെ പറയുന്നത്. ഇനി ആർത്തവം ആഘോഷമാക്കാം...

1 ധാരാളം വെള്ളം കുടിക്കാം

Water

ആര്‍ത്തവ ദിനങ്ങളിൽ ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനൊപ്പം വയർ സ്തംഭിച്ചതുപോലുള്ള തോന്നലുകൾ ഇല്ലാതാക്കും.

2 അൽപം വ്യായാമമാകാം

Yoga

ആര്‍ത്തവമാണെന്നു കരുതി മടിപിടിച്ചു അടങ്ങിയൊതുങ്ങി ഇരിക്കുകയൊന്നും വേണ്ട. ചെറിയ നടത്തമോ യോഗയോ ഒക്കെ ചെയ്യാം. വെള്ളം കുടിക്കുക വഴി അടിവയർ ഭാഗത്തേക്കുള്ള രക്തയൊഴുക്ക് വർധിക്കുകയും ഇതു വേദന കുറയ്ക്കുകയും ചെയ്യും. മിതമായ വർക്ഔട്ടുകൾ വേദന കുറയ്ക്കാൻ സഹായിക്കുന്ന എൻഡോർഫിനുകൾ ഉൽപാദിപ്പിക്കുകയും ചെയ്യും.

3 ചോക്കളേറ്റുകൾ കൂട്ടുകാർ

Chocolate

ചോക്കലേറ്റുകൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഇത്തരക്കാർക്ക് ഏറ്റവും അമനുയോജ്യമായ സമയമമാണ് ആർത്തവ ദിനങ്ങൾ. ഇക്കാലയളവിൽ ചോക്കലേറ്റു കഴിക്കുന്നത് സെറാടോണിൻ ലെവൽ വർധിപ്പിക്കുകയും ഇതു മാനസികാവസ്ഥയെ സന്തുലിതമാക്കുകയും സന്തുഷ്ടമാക്കുകയും െചയ്യും. മൂഡ് സ്വിങ്ങ് ഉള്ളവർ ചോക്കലേറ്റ് കഴിക്കുന്നതും ഗുണം ചെയ്യും.

4 കാൽസ്യത്തിന്റെ അളവു കൂട്ടാം

Spinach

ആർത്തവ ദിനങ്ങളിൽ മസിലുകൾ സങ്കോചിക്കുന്നതിനെയും സന്ധിവേദനയെയും തടയാൻ കാൽസ്യത്തിനു കഴിയും. അതിനാൽ ഈ ദിനങ്ങളിൽ ചീരയുൾപ്പെടെയുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെ‌ടുത്താം.

5 ഉപ്പിനും കാപ്പിക്കും ഗുഡ്ബൈ

coffee

ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം വയറിൽ വെള്ളം കെട്ടിക്കിടന്ന് സ്തംഭിച്ച അവസ്ഥയുണ്ടാക്കും. കാപ്പി കുടിക്കുന്നതു വഴി ഗ്യാസ് സംബന്ധമായ അസുഖങ്ങളും വേദനയും അമിത ബ്ലീ‍ഡിംഗിനും വഴിവെയ്ക്കും. അതിനാൽ ഉപ്പും കാപ്പിയും കുറയ്ക്കുന്നതാണ് ഉത്തമം.

6 കൊഴുപ്പും കുറയ്ക്കാം

Food

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണ പദാർഥങ്ങളും ഈ ദിവസങ്ങളിൽ കുറയ്ക്കാം. റെഡ് മീറ്റ്, വെണ്ണ, ക്രീം, തുടങ്ങി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഈസ്ട്രജന്റെ അളവു വർധിപ്പിക്കുകയും ഇതു വേദന കൂടാൻ കാരണമാവുകയും ചെയ്യും.

7 നാരടങ്ങിയ ഭക്ഷണം കൂടുതലാക്കാം

Fibre

ബീൻസ്,ചോളം, വീറ്റ് ബ്രെഡ് പോലെ ധാരാളം നാരടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെ‌ടുത്താം. നാരടങ്ങിയ ഭക്ഷണം കുറയുന്നത് ദഹനപ്രക്രിയ കുഴപ്പിക്കുകയും ഇതുമൂലം വയർ വീർക്കുകയും ചെയ്യും.

8 ഭക്ഷണം കൃത്യമാക്കാം‌

Food

മൂന്നുനേരവും അമിതമായി കഴിക്കുന്നതിനു പകരം പല നേരങ്ങളിലായി കുറച്ചു ഭക്ഷണം കഴിക്കാം. ഇതു വയർ കാലിയാക്കിതിരിക്കുകയും എപ്പോഴും ഊർജവും മാനസികോല്ലാസവും നൽകുകയും ചെയ്യും.

9 മുഖം ഇടയ്ക്കിടെ കഴുകാം

Face Wash

ഈ സമയങ്ങളിൽ മുഖം എണ്ണമയമുള്ളതാകാനുള്ള സാധ്യത കൂടുതലാണ്. ഇതു വഴി മുഖത്തു കുരുക്കളും പ്രത്യക്ഷപ്പെടാം. ദിവസം രണ്ടു പ്രാവശ്യം മുഖം കഴുകുന്നതു വഴി എണ്ണമയം നീക്കുകയും മുഖക്കുരുക്കളെ തടയുകയും ചെയ്യാം.

10 നാരങ്ങാവെള്ളം നല്ലത്

Lemon

തൊലിപ്പുറത്തെ വിള്ളലും പാടുകളും ഇല്ലാതാക്കുന്നതിന് ഉത്തമമാണ് നാരങ്ങാവെള്ളം. നാരങ്ങാവെള്ളം കുടിയ്ക്കുന്നതു വഴി സ്കിൻ കൂടുതൽ സുന്ദരവും തിളക്കമുള്ളതുമാകും. ഇതു ആർത്തവ ദിനങ്ങളിലെ പിരിമുറുക്കങ്ങളെ ഇല്ലാതാക്കി ആത്മവിശ്വാസം വർധിപ്പിക്കും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.