Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം വിജയകരമാക്കാൻ 25 വഴികൾ

success11

1 കരയാൻ നൂറുകണക്കിന് കാരണങ്ങൾ ജീവിതം നിങ്ങൾക്കു തരുമ്പോൾ, ആ ജീവിതത്തിന് നിങ്ങൾ കാണിച്ചുകൊടുക്കണം– ചിരിക്കാനുള്ള ആയിരക്കണക്കിന് കാരണങ്ങൾ. നിങ്ങൾ വഴി കാണാതെ ഉഴറുന്നുണ്ടാവാം. അപ്പോഴും നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ദൈവത്തിന്റെ പക്കലുണ്ട്. അത് നിങ്ങൾക്ക് അസാധ്യമായി തോന്നിയേക്കാം. പക്ഷേ ദൈവത്തിന് അസാധ്യത്തെയും സാധ്യമാക്കാൻ കഴിയും. ആരെങ്കിലും നിങ്ങളെ മുറിപ്പെടുത്തുന്നതുവരെ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയുകയില്ല. നിങ്ങൾക്ക് ആവശ്യമായതും വേണ്ടതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ ജീവിതം സന്തോഷപ്രദമാകും.

2 തുറമുഖത്ത് കിടക്കുന്ന കപ്പലുകൾ സുരക്ഷിതമാണ്. എന്നാൽ അതിനായിട്ടല്ല കപ്പലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് –ജോൺ എ സ്റ്റഡ്

3 വിജയം ആദ്യം കാണേണ്ടത് മനസ്സിലാണ്.

4 നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് പ്രവർത്തിക്കാനും നേടിയെടുക്കാനും സാധിക്കും– വാൾട്ട് ഡിസ്നി.

5 എത്ര മോശം സാഹചര്യത്തിലും ചില പോസിറ്റീവ് ഘടകങ്ങളുണ്ടാകും. നിശ്ചലമായ ഒരു ക്ലോക്കു പോലും ഒരു ദിവസം ഒരു തവണ ശരിയായ സമയം കാണിക്കുന്നു. ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കുക. നിങ്ങൾക്ക് വേണ്ട ഏറ്റവും മികച്ചത് എന്താണെന്ന് ദൈവത്തിനറിയാം.

success1

6 എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹത്തിൽ നിന്നാണ്. ദുർബലമായ ആഗ്രഹത്തിൽ നിന്ന് ദുർബലമായ ഫലങ്ങളുണ്ടാകുന്നു. ഒരു മെഴുകുതിരി ജ്വാലയുടെ നേർക്ക് കാറ്റ് വീശിയാൽ അതണയുന്നു. എന്നാൽ കാട്ടു തീയുടെ നേർക്ക് കാറ്റടിച്ചാൽ അത് ആളിക്കത്തുന്നു. നമ്മുടെ ആഗ്രഹങ്ങൾ കാട്ടുതീ പോലെ ശക്തമാവുമ്പോൾ അത് പ്രതിസന്ധികളിലും ആളിക്കത്തും.

7 ഒരു മെഴുകുതിരി കൊണ്ട് ആയിരക്കണക്കിന് മെഴുകുതിരികൾ തെളിച്ചാലും അതിന്റെ ജീവിതം ഒരിക്കലും ചെറുതാവുകയില്ല. സന്തോഷവും പങ്കുവയ്ക്കുന്നതു കൊണ്ട് ഒരിക്കലും കുറയുകയില്ല. ഒരു പ്രശ്നമുണ്ടാക്കിയപ്പോൾ നമ്മൾ ചിന്തിച്ച അതേ ചിന്തകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാൻ സാധിക്കുകയില്ല– ആൽബർട്ട് ഐൻ‌സ്റ്റീൻ

8 അവസാന നിമിഷത്തിലെ ഗോളിന് ഒരു കളിയുടെ ഗതിയെ തന്നെ മാറ്റാൻ കഴിയും. അതിനാൽ അവസാന നിമിഷം വരെ ശ്രമിക്കൂ. ജീവിതത്തിൽ എന്തും സാധ്യമാണ്.

9 മറ്റുള്ളവരുടെ തെറ്റിൽ നിന്ന് പാഠം പഠിക്കുക. അത് നിങ്ങളുടെ വഴികൾ നേരെയാക്കാൻ സഹായിക്കും – ചാണക്യൻ.

10 കാറ്റിന്റെ ദിശയിൽ മാത്രമാണ് പൂക്കളുടെ സുഗന്ധം പരക്കുന്നത്. പക്ഷേ, ഒരാളുടെ നന്മ എല്ലാ ദിക്കിലേക്കും വ്യാപിക്കുന്നു–ചാണക്യൻ

11 ഒരു മനുഷ്യൻ മഹാനായിത്തീരുന്നത് അവന്റെ പ്രവൃത്തി കൊണ്ടാണ്, ജന്മം കൊണ്ടല്ല – ചാണക്യൻ

12 ജീവിതത്തിൽ പ്രതിസന്ധികൾ ആവശ്യമാണ്. കാരണം പ്രതിസന്ധികളുണ്ടാവുമ്പോഴാണ് നാം പുതിയ വഴികൾ തേടുന്നതും കൂടുതൽ ഉയരങ്ങളിലേക്കെത്തുന്നതും. ഇന്ന് നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷിക്കുന്നവരും നന്ദിയുള്ളവരുമായിരിക്കുക. ഒപ്പം നാളെ നിങ്ങൾ ആഗ്രഹിക്കുന്ന തലത്തിലേക്കെത്താൻ പ്രയത്നം തുടരുക.

13 ചില ദിവസങ്ങളിൽ മറ്റുളളവർക്ക് നമ്മൾ വെളിച്ചമായേക്കാം. ചില ദിവസങ്ങളിൽ മറ്റുളളവരിൽ നിന്നുള്ള വെളിച്ചം നമുക്ക് ആവശ്യമായേക്കാം. എങ്ങനെയായാലും വെളിച്ചമുളളിടത്തോളം കാലം പ്രതീക്ഷയും വഴിയും തെളിയും.

14 ഒരു നിമിഷത്തിന്റെ അവസ്ഥയെ മാറ്റാൻ ഒരു പാട്ടിന് കഴിയും, ഒരു ആശ്യത്തിന് ലോകത്തെ മാറ്റാൻ കഴിയും, ഒരു ചുവടുകൊണ്ട് വൻ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്കു തുടക്ക മിടാൻ സാധിക്കും. എന്നാൽ പ്രാർത്ഥനകൊണ്ട് അസാധ്യമായ തിനേയും സാധ്യമാക്കാൻ കഴിയും.

15 വിജയമെന്നത് പ്രവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതവസ്ഥയിലും വിജയികൾ മുമ്പോട്ടു തന്നെ പൊയ്ക്കൊ ണ്ടിരിക്കും. അവർക്ക് തെറ്റുകൾ പറ്റിയേക്കാം, തിരിച്ചടികൾ ഉണ്ടായേക്കാം. പക്ഷേ പാതിവഴിയിൽ പ്രയത്നം ഉപേക്ഷിക്കുകയില്ല.

16 കണ്ണാടിയാണെന്റെ ഏറ്റവും നല്ല സുഹൃത്ത്. കാരണം ഞാൻ കരയുമ്പോൾ അതൊരിക്കലും ചിരിക്കില്ല– ചാർലി ചാപ്ലിൻ

17 ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ സാധിക്കുകയില്ല. വെളിച്ചത്തിനു മാത്രമേ ഇരുളിനെ നീക്കാൻ കഴിയൂ. അതു പോലെ വെറുപ്പിനെ വെറുപ്പുകൊണ്ട് നീക്കാൻ കഴിയില്ല. സ്നേഹത്തിനു മാത്രമേ വെറുപ്പിനെ മാറ്റാൻ കഴിയൂ– മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

18 വിജയികൾ ഒരിക്കലും മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചോർത്ത് ആകുലപ്പെടുകയില്ല.

19 തുടക്കമിടാൻ നിങ്ങൾ മഹാന്മാരാകണമെന്നില്ല. പക്ഷേ നിങ്ങൾ മഹാൻമാരാകണമെങ്കിൽ തുടക്കമിടുക തന്നെ വേണം.

20 ഒരു നിമിഷത്തെ വികാരത്തിനടിമപ്പെട്ട് ആജീവനാന്ത തീരുമാനങ്ങളെടുക്കരുത്.

21 ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു. പക്ഷേ, പലപ്പോഴും നമ്മൾ അടഞ്ഞ വാതിലിനു മുമ്പിൽ മാത്രം നിൽക്കുമ്പോൾ നമുക്കായി തുറന്ന മറ്റനേകം വാതിലുകൾ കാണാതെ പോകുന്നു.

22 നമുക്ക് എത്രമാത്രം ഉണ്ട് എന്നുള്ളതല്ല, മറിച്ച് നാം എന്തു മാത്രം ആസ്വദിക്കുന്നു എന്നതാണ് ജീവിതത്തെ സന്തോഷപ്രദമാക്കുന്നത്.

23 നിങ്ങൾ അവഹേളിക്കപ്പെടുന്നിടത്തേക്കല്ല, മറിച്ച് ആഘോഷിക്കപ്പെടുന്നിടത്തേക്കാണ് പോകേണ്ടത്. നിങ്ങളെ അവഹേളിക്കുന്നവർക്ക് നിങ്ങളുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാൻ കഴിയുന്നില്ലായെങ്കിൽ ഒരു പുതിയ തുടക്കമിടാനുള്ള സമയമിതാണ്.

24 വിജയം ആദ്യം മനസ്സിൽ കാണുക.

25 ഒരു വിത്ത് വളർന്ന് മരമാകാൻ ക്ഷമയോടെയുള്ള കാത്തിരിപ്പും പരിചരണവും ആവശ്യമാണ്. വിജയം നേടാനും ഇത് ആവശ്യമാണ്.

(ധീരതയ്ക്കുളള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും മാധ്യമരംഗത്തെ ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയും നേടിയിട്ടുളള പ്രശസ്ത രാജ്യാന്തര മോട്ടിവേഷനൽ സ്പീ ക്കറും ഇരുപത്തഞ്ചോളം ബെസ്റ്റ് സ്പെല്ലിംഗ് മോട്ടിവേഷനൽ പുസ്തകങ്ങളുടെ രചയിതാവും സൈക്കോളജിസ്റ്റും മോട്ടിവേഷനൽ ടിവി ഷോ അവതാരകനുമാണ് ലേഖകൻ, ഫോൺ– 94972 16019)