Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആ ചൂടൻ വിരാട് തന്നെ , സംശയിക്കണ്ട!

Virat Kohli വൃദ്ധസദനം സന്ദർശിക്കുന്ന വിരാട് കോഹ്‌ലി

ക്രിക്കറ്റ് മൈതാനത്ത് വെടിക്കെട്ടു ബാറ്റിങ് നടത്തുന്ന ചൂടൻ പയ്യൻ വിരാടിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ നെറ്റ്‌ലോകത്തു വൈറലാകുന്നത്. സിക്സും ഫോറും പറപ്പിക്കുമ്പോഴുള്ള ശൗര്യമല്ല മറിച്ച് വാത്സല്യത്തണലിൽ വിനയാന്വിതനായ വിരാട് ആണത്. ക്രിക്കറ്റിനും തിളങ്ങുന്ന ഗ്ലാമർ ലോകത്തിനും അപ്പുറം കാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നയാളാണ് വിരാട്. പൂനെയിലെ അഭൽമയ വൃദ്ധസദനത്തിലെത്തിയ വിരാട് തന്റെ ഔന്നത്യങ്ങളെല്ലാം മറന്നാണ് അവർക്കൊപ്പം സമയം ചിലവഴിച്ചത്.

സ്വന്തം കുടുംബങ്ങൾ ഉപേക്ഷിച്ചവരും ഉയർന്ന ചികിത്സാ ചിലവുകൾ വഹിക്കാൻ കഴിയാത്തവരുമൊക്കെയായി ഒട്ടേറെ പേരാണ് ഡോക്ടർ അപര്‍ണ ദേശ്മുഖ് നടത്തിവരുന്ന ഈ വൃദ്ധസദനത്തിലുള്ളത്. ഓരോരുത്തരെയും കണ്ടു സുഖവിവരങ്ങൾ അന്വേഷിക്കാൻ ഓടിന‌ടന്ന വിരാ‌ടിന്റെ മറ്റൊരു മുഖമാണ് അവിടെ കണ്ടത്. ഈ പ്രായത്തിൽ കുടുംബത്താൽ ഉപേക്ഷിക്കപ്പെടുക എന്നതിനൊളം വിഷമമുള്ള ഒരു കാര്യമില്ല. ഇതു തെറ്റായ പ്രവണതയാണെന്നും നമ്മുടെ കുടുംബത്തിലെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുകയെന്നത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും കോഹ്‌ലി പറഞ്ഞു. അമ്പത്തിയേഴോളം മുതിർന്ന പൗരന്മാരാണ് അഭല്‍മയയിലുള്ളത്. സ്ഥാപനത്തിന്റെ ന‌ടത്തിപ്പിനു വിരാട് കോഹ്‌‌ലി ഫൗണ്ടേഷന്റെ പൂർണ സഹകരണം ഉണ്ടായിരിക്കുമെന്നും വിരാട് അറിയിച്ചു.

Your Rating: