Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാണന്റെ പകുതി കൂടെയുള്ളപ്പോൾ മറ്റു ബന്ധങ്ങൾ‌ തേടി പോകുന്നതെന്തിന്?

cheating

അവിഹിത ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന കാനഡ ആസ്ഥാനമായുള്ള ലോകപ്രശസ്ത ഡേറ്റിങ് വെബ്സൈറ്റ് ആഷ്‌ലി മാഡിസൺ എന്ന വെബ്സൈറ്റിലെ സ്വകാര്യ ഡാറ്റ ഹാക്കർമാർ പുറത്തുവിട്ടപ്പോൾ ഞെട്ടിയതു ലോകം മുഴുവനാണ്. കാരണം അവിഹിതങ്ങളുടെ നീണ്ടനിരയായിരുന്നു, അതിൽത്തന്നെയും ഇന്ത്യയിൽ നിന്നു മാത്രം 16,5400 പേരുണ്ടായിരുന്നു. ജീവിതം ഒന്നേയുള്ളൂ, എന്നാൽപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ എന്ന മുദ്രാവാക്യവുമായി നടത്തിക്കൊണ്ടുപോയ വെബ്സൈറ്റ് വിവരങ്ങൾ പുറത്തുവിട്ടപ്പോൾ തകർന്നത് ഒട്ടേറെ കുടുംബ ബന്ധങ്ങളാണ്.

ആഷ്‌ലി മാഡിസണിന് ഇത്രത്തോളം പ്രചാരം കിട്ടിയതിനു പിന്നിൽ എന്താണ്? എന്തുകൊണ്ട് നാം പങ്കാളിയെ ചതിക്കാൻ തയ്യാറാവുന്നു.. ഒരാളെ ചതിക്കാനുള്ള മനസ് എങ്ങനെയാണ് മനുഷ്യന് കിട്ടുന്നത്? ബോറടി മാറ്റാനും ഇമോഷണൽ സപ്പോര്‍ട്ടിനും വേണ്ടിയാണ് കൂടുതൽപേരും ആഷ്‌ലി മാഡിസണിൽ അംഗമായതെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം. കാലങ്ങളായി ഒരേ ബന്ധത്തിൽ തുടരുന്നവർക്ക് അതിൽ മടുപ്പു തോന്നുകയും ക്രമേണ പുതിയൊരു ബന്ധത്തിനായി അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് റിലേഷൻഷിപ് എക്സ്പേര്‍ട്ട് പ്രൊഫസർ പെപ്പർ ഷ്വാർട്സ് പറയുന്നത്.

സ്ത്രീകൾ ആഷ്‌ലി മാഡിസണിൽ അംഗത്വമെടുത്തത് പങ്കാളിയിൽ അസന്തുഷ്ടരായതുകൊണ്ടല്ല, അവർക്കു വിവാഹ മോചനവും വേണ്ട , മറിച്ച് ഒരു ഒരു രസത്തിനും കൗതുകത്തിനും ആണ്. അപ്പോൾ ഇവിടെ വന്ന പുരുഷന്മാരെല്ലാം സ്ത്രീലമ്പടന്മാർ ആണെന്ന ധാരണയുണ്ടെങ്കിൽ അതും തെറ്റാണെന്നാണ് വിദഗ്ധരുടെ വാദം. പലരും ആകസ്മികമായി വന്നുപെടുന്നതാണ്. കൂടുതൽ പേരും തങ്ങളുടെ ദാമ്പത്യരഹസ്യങ്ങൾ സഹപ്രവർത്തകരോട് തുറന്നു പറയുന്നതിൽ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതത്രേ. ചതിയന്മാരായ പുരുഷന്മാർ വിവാഹജീവിതത്തില്‍ വളരെ സന്തുഷ്ടരായിരിക്കുമെന്നാണ് ഗവേഷകരുടെ വാദം.

എന്നാൽ , വിഹാഹജീവിതത്തിൽ തീർത്തും നിരാശരായ ഒരുകൂട്ടരും ഇക്കൂട്ടത്തിലുണ്ട്. കുട്ടികൾ, പണം. ചുറ്റുപാട് തുടങ്ങിയ ചില കാരണങ്ങളാല്‍ അവർക്കു വിവാഹമോചിതരാകുവാൻ വഴിയില്ല. അതുകൊണ്ട് മറ്റൊരു വഴിയിലൂടെ തങ്ങളുടെ വികാരങ്ങളെ ശമിപ്പിക്കുകയാണവർ.

ചതി ചെയ്യുന്നവരിലേറെയും സ്ത്രീകളാണെന്ന് ഗവേഷകർ ഒന്നടങ്കം പറയുന്നു. സ്ത്രീകളിലുള്ള ഒരു പ്രത്യേകതരം ജീൻ ആണത്രേ ഇതിനു കാരണം. ഇൻഫെഡലിറ്റി ജീൻ എന്നു ഗവേഷകർ അവകാശപ്പെടുന്ന ജീനിന്റെ അളവ് കൂടുതലുള്ള സ്ത്രീകളാണ് ചതിയിൽ മുന്നിൽ നിൽക്കുന്നത്. വിവാഹജീവിതത്തിൽ അസന്തുഷ്ടതരായവർ തന്നെയാണ് മറ്റൊരു ബന്ധം തേടിപോകുന്നത്. അവർ അനുഭവിക്കുന്ന ഒറ്റപ്പെടലും വേദനയുമാണ് ഇത്തരം സാഹചര്യത്തിലേക്ക് അവരെ നയിക്കുന്നതത്രേ.