Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യപൂര്‍വ പ്രസവം; ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീണ്ടും ഗര്‍ഭം ധരിച്ചു

twins-1 കേറ്റിന്റെ ഗര്‍ഭപാത്രത്തില്‍ 10 ദിവസത്തെ വ്യത്യാസത്തില്‍ രണ്ടു ഭ്രൂണങ്ങളാണുണ്ടായത്.

അത്യപൂര്‍വമായ ഒരു പ്രസവത്തിന്റെ വാര്‍ത്തയാണിത്. കേറ്റ് ഹില്‍ എന്ന ബ്രിസ്‌ബേന്‍ സ്ത്രീ അമ്മയായത് മെഡിക്കല്‍ സയന്‍സിനെ തന്നെ അത്ഭുതപ്പെ‌ടുത്തിയാണ്. കേറ്റിന്റെ ഗര്‍ഭപാത്രത്തില്‍ 10 ദിവസത്തെ വ്യത്യാസത്തില്‍ രണ്ടു ഭ്രൂണങ്ങളാണുണ്ടായത്. ഇത് അത്യപൂര്‍വമായി മാത്രമേ സംഭവിക്കൂ, അങ്ങനെയാണ് കേറ്റിന് വ്യത്യസ്തരായ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ചത്. 

2006ലാണ് കേറ്റിന് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉണ്ടെന്നു കണ്ടെത്തുന്നത്. അണ്ഡോല്‍പ്പാദനം നടത്താന്‍ കഴിയാത്ത അവസ്ഥയാണിത്. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുത്ത കേറ്റ് ഒടുവില്‍ ഗര്‍ഭിണിയായി, ഒരു തവണയല്ല, രണ്ട് തവണ. 10 ദിവസത്തിനിടെ രണ്ട് കുഞ്ഞുങ്ങളെയാണ് കേറ്റ് ഗര്‍ഭം ധരിച്ചത്. ലോകത്ത് തന്നെ ഇത്തരത്തില്‍ 10 മെഡിക്കല്‍ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

twins സൂപ്പര്‍ഫെറ്റഷന്‍ എന്നാണ് ഇതിന് പറയുന്ന പേര്. അതയാത്, ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ വീണ്ടും ഗര്‍ഭിണി ആകുന്ന അവസ്ഥ. 

സൂപ്പര്‍ഫെറ്റഷന്‍ എന്നാണ് ഇതിന് പറയുന്ന പേര്. അതയാത്, ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ വീണ്ടും ഗര്‍ഭിണി ആകുന്ന അവസ്ഥ. ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ക്കും പത്തുമാസം പ്രായമായി. രണ്ടുമക്കളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേറ്റ് പറയുന്നു.
 

Your Rating: