Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം കുഞ്ഞിനൊപ്പം മാൻ കുഞ്ഞിനും മുലയൂട്ടുന്ന ബിഷ്ണോയി അമ്മമാർ

Breast feedin സ്വന്തം കുഞ്ഞിനൊപ്പം മാൻ കുഞ്ഞിനും മുലയൂട്ടുന്ന ബിഷ്ണോയി ഗോത്രവർഗത്തിലെ സ്ത്രീ

വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നവർ കേൾക്കണം ബിഷ്ണോയി അമ്മമാരുടെ കഥ. സ്വന്തം കുഞ്ഞിനൊപ്പം മാൻകുഞ്ഞിനും മുലയൂട്ടി പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് ബൈഷ്ണോയി അമ്മമാർ. രാജസ്ഥാനിലെ ബിഷ്ണോയി ഗോത്രവർഗത്തിൽപ്പെട്ട സ്ത്രീകളാണ് സ്വന്തം കുഞ്ഞിനൊപ്പം മാൻ കുഞ്ഞിനും മുലപ്പാൽ നൽകുന്നത്.

Breast feeding സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഇവർക്ക് മാനുകൾ. ഓരോ കുട്ടിയും കളിച്ചുവളരുന്നത് മാൻ കുഞ്ഞുങ്ങളോടൊപ്പമാണ്.

മറ്റുള്ളവർക്ക് കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നാം, പക്ഷെ ഇവർക്ക് ഇത് ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്. കാൽനൂറ്റാണ്ടായി ബിഷ്ണോയി ഗോത്രവർഗത്തിന്റെയൊക്കം മുറിവ്പറ്റിയതോ ഒറ്റപ്പെട്ടുപോയതോ ആയ നിരവധി മാനുകളെ ഇവർ ഇങ്ങനെ പോറ്റിവളർത്തുന്നു. അവയുടെ ഭാഷയും ഇവർക്ക് അറിയാമെന്നാണ് മറ്റുപ്രദേശവാസികൾ പോലും അഭിപ്രായപ്പെടുന്നത്. പൊതുവേ ഇണങ്ങാത്ത ജീവിയാണ് മാൻ. എന്നാൽ ബിഷ്ണോയി അമ്മമാർക്ക് മുന്നിൽ അനുസരണയുള്ള കുട്ടിയെപ്പോലെ മാനുകൾ അടങ്ങിനിൽക്കും. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഇവർക്ക് മാനുകൾ. ഓരോ കുട്ടിയും കളിച്ചുവളരുന്നത് മാൻ കുഞ്ഞുങ്ങളോടൊപ്പമാണ്. മനുഷ്യനും മൃഗവും ഒരുമിച്ച് കഴിയുന്ന് രാജസ്ഥാനിലെ ബിഷ്ണോയി ഗ്രോത്രത്തിന്റെ ഗ്രാമം ലോകം മുഴുവൻ മഹത്തായ ഒരു സന്ദേശമാണ് നൽകുന്നത്.