Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രനിർമാണരംഗത്ത് ഒരു കോടിയുടെ വിജയഗാഥ !

Sangeetha സംഗീത ഫാഷൻ ഡിൈസനിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു സംരംഭം തുടങ്ങണമെന്നായിരുന്നു ആഗ്രഹം...

വസ്ത്രങ്ങളുടെ നിർമാണവും വിപണനവുമായി ബന്ധപ്പെട്ട മേഖലയിൽ വലിയ സാധ്യതകൾ ഉണ്ട്. പ്രത്യേകിച്ചും സ്പെഷലൈസഡ് ഉൽപന്നങ്ങൾക്ക്. അത്തരത്തിൽ ഒരു സംരംഭത്തിന്റെ ഉടമയായ സംഗീത എന്ന വനിതാ സംരംഭകയെയും അവരുടെ വിജയവഴിയെയും അടുത്തറിയാം.

എന്താണു ബിസിനസ്?

വസ്ത്രനിർമാണ മേഖലയിൽ  തികച്ചും വ്യത്യസ്തമായ ഒരു സംരംഭമാണ് ഇത്. െവഡ്ഡിങ് ഗൗൺ, ബ്രൈഡ്സ് െമയ്ഡ്സ് (തോഴിമാർ) വസ്ത്രങ്ങൾ, ആദ്യകുർബാന വസ്ത്രങ്ങൾ, കുട്ടികളുടെ ഫ്രോക്കുകൾ തുടങ്ങിയവയുടെ നിർമാണവും വിതരണവുമാണ് ബിസിനസ്.

എന്തുകൊണ്ട് ഇത്തരം ബിസിനസ്?

സംഗീത ഫാഷൻ ഡിൈസനിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു സംരംഭം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ദീർഘകാലം െടക്സ്റ്റൈൽസിൽ ജോലി െചയ്തു പരിചയമുള്ള ഭർത്താവ് ദീപുവിന്റെ സഹായം കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഫാഷൻ ‍ഡിസൈനിങ് പഠിച്ചതു പോലെ ഒരു പാഷൻ (passion) ആയാണ് തുടങ്ങിയതെങ്കിലും പിന്നീടിത് ജീവിതവഴിയായി മാറുകയായിരുന്നുവെന്നു സംഗീതയും ദീപുവും പറയുന്നു. 

മെറ്റീരിയലുകൾ വിേദശത്തുനിന്ന്

ക്ലോത്ത്, സാറ്റിൻ, നെറ്റ്, ടഫേട്ട, ഷിഫോൺ, െലയ്സ്, എംബ്രോയിഡറി മെറ്റീരിയലുകൾ തുടങ്ങിയവ ദുബായിൽനിന്നാണു വാങ്ങുന്നത്. ഇവ സുലഭമായി ലഭിക്കും. മറ്റു ചില മെറ്റീരിയലുകൾ മുംബൈയിൽ നിന്നു വരുത്തുന്നു. ഇറക്കുമതിയൊന്നും നേരിട്ടു നടത്തുന്നില്ല. മെറ്റീരിയലുകൾ വാങ്ങുമ്പോൾ ‘ഫാഷൻ അപ്ഡേറ്റ്’ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. മിറർ വർക്ക്, സീക്വൻസ് തുടങ്ങിയവ ഗൗണിൽ ചെയ്യാറില്ല. തുണിയുടെ കട്ടിങ്, സ്റ്റിച്ചിങ്, എംബ്രോയിഡറി, അയണിങ് വർക്കുകളാണു സ്ഥാപനത്തിൽ െചയ്യുന്നത്.

Sangeetha വർഷത്തിൽ ഒൻപതുമാസം നല്ല കച്ചവടം കിട്ടും. അതിൽത്തന്നെ ഡിസംബർ മുതൽ മാർച്ച് വരെയാണ് മികച്ച സീസൺ. തീരെ കച്ചവടം ലഭിക്കാത്ത മാസങ്ങളും ഉണ്ടാകാം. െടക്സ്റ്റൈൽ ഷോപ്പുകളിലൂടെ നേരിട്ടുള്ള വിൽപനകളാണു കൂടുതലും ചെയ്യുന്നത്...

സീസണൽ ബിസിനസ്

വർഷത്തിൽ ഒൻപതുമാസം നല്ല കച്ചവടം കിട്ടും. അതിൽത്തന്നെ ഡിസംബർ മുതൽ മാർച്ച് വരെയാണ് മികച്ച സീസൺ. തീരെ കച്ചവടം ലഭിക്കാത്ത മാസങ്ങളും ഉണ്ടാകാം. െടക്സ്റ്റൈൽ ഷോപ്പുകളിലൂടെ നേരിട്ടുള്ള വിൽപനകളാണു കൂടുതലും ചെയ്യുന്നത്. േകരളത്തിെല മിക്കവാറും എല്ലാ ജില്ലകളിലും ഇവിടെ നിന്നുള്ള ഉൽപന്നങ്ങൾ എത്തുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കച്ചവടം ഉണ്ട്. ക്രിസ്ത്യൻ  വിവാഹത്തിന് ഉപയോഗിക്കുന്ന ഗൗണുകൾക്ക് ഉയർന്ന ഡിമാൻഡ് ഉണ്ട്. മറ്റു മതവിഭാഗങ്ങളിലെ ആഘോഷപരിപാടികൾക്കും ഇപ്പോൾ ഗൗണുകൾ ആവശ്യപ്പെടാറുണ്ട്.

ഓൺലൈൻ വഴി ലഭിക്കുന്ന ഓർഡറുകളിൽ ഉൽപന്നം റെഡിയാക്കിയ ശേഷം അതു കൊറിയർ വഴി എത്തിച്ചു നൽകുകയാണു പതിവ്. ഷോപ്പുകൾ വഴിയുള്ള കച്ചവടം കൂടുതലും ക്രെഡിറ്റ് ആയിരിക്കും. കാഷ് ആൻഡ് ക്യാരി വിൽപന 10 ശതമാനത്തിൽ താഴെ മാത്രം. ഒരു മാസം മുതൽ മൂന്നു മാസം വരെ ക്രെഡിറ്റ് നല്‍കേണ്ടി വരാറുണ്ട്. എങ്കിലും പണം പിരിഞ്ഞു കിട്ടാൻ പ്രയാസം നേരിടാറില്ല. ഈ രംഗത്ത് ഇപ്പോൾ കിടമത്സരം ഉണ്ട്. എങ്കിലും അത് ആരോഗ്യകരമാണ്.

പിഎംജിപി പ്രയോജനപ്പെട്ടു

പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (PMGP) പ്രകാരം 10 ലക്ഷം രൂപ വായ്പ എടുത്താണു സംരംഭം തുടങ്ങിയത്. ധനലക്ഷ്മി ബാങ്കിൽനിന്നുമാണ് വായ്പ കിട്ടിയത്. ഇപ്പോൾ 25 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് ഉണ്ട്. എന്തു വായ്പയും നൽകാൻ ബാങ്ക് തയാറാണ്. 2009–10 ൽ ആണ് സംരംഭം ആരംഭിക്കുന്നത്.

ഇരുപത്തഞ്ചോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. എല്ലാവരും തന്നെ സ്ത്രീ തൊഴിലാളികളാണ്. ‘അതിൽ തികഞ്ഞ അഭിമാനമുണ്ട്,’ സംഗീത പറയുന്നു. സ്ഥാപനത്തിൽ ഇരുപതു തയ്യൽ മെഷീനുകൾ ഉപയോഗിക്കുന്നു. വീടിനോടു േചർന്നുള്ള െകട്ടിടത്തിലാണു പ്രവർത്തനം. പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ 50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ പുതിയ പ്ലാന്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. വിൽപനയുടെ ചുമതലയും നിയന്ത്രണവും ഭർത്താവ് ദീപു ഏറ്റെടുത്തിരിക്കുന്നു. ഏകദേശം 

ഒരു കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് ഇപ്പോഴുള്ളത്. ഇതിൽനിന്നു മോശമല്ലാത്ത അറ്റാദായം ലഭിക്കുന്നു. 

വിജയരഹസ്യങ്ങൾ

∙ ഡിസൈനിങ്ങിൽ പ്രത്യേക ശ്രദ്ധ.

∙ സ്വയം വികസിപ്പിക്കുന്ന ഡിസൈനുകൾ. 

∙ മൂന്നു മാസം കൂടുമ്പോൾ പുതിയ ഡിൈസനുകൾ. 

∙ സാമ്പിൾ കാണിച്ച് ‍ഡിസൈനുകൾ ഉറപ്പിക്കുന്നു. 

∙ ഉപഭോക്താവിന്റെ ഇഷ്ടത്തിനു പ്രാധാന്യം.

∙ ഉയർന്ന ഗുണനിലവാരം ഉള്ള തുണിയും സാമഗ്രികളും.

∙ സ്റ്റിച്ചിങ്ങിലും ഫിനിഷിങ്ങിലും പൂർണത.

∙ ഫ്രീ ൈസസ്ഡ് ഗൗണുകൾ.

∙ 10–15 ദിവസത്തിനുള്ളിൽ ഡെലിവറി.

പുതുസംരംഭകർക്ക്

വസ്ത്രനിർമാണ വിതരണ രംഗത്ത് വൻതോതിൽ അവസരങ്ങളുണ്ട്. മികച്ച രീതിയിൽ ഡിസൈൻ ചെയ്ത തുണിത്തരങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ട്. രണ്ടു തയ്യൽ മെഷീൻ ഇട്ടുകൊണ്ട്  ഇത്തരം സംരംഭങ്ങളിലേക്കു വരാം. 

ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിക്കാവുന്നതാണ്. പ്രതിമാസം രണ്ടു ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കിയാൽപോലും 40,000 രൂപ വരുമാനം ഉറപ്പാക്കാൻ കഴിയും.

 

വിലാസം:

 

സംഗീത ആൻ ദീപു

‘ആൻസ്’ (M/s ANNS)

വെള്ളാങ്കല്ലൂർ, തൃശൂർ

Readm more: Trending News in Malayalam, Viral News in Malayalam, Beauty Tips in MalayalamBusiness Success Stories