Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാങ്ങുന്നുമില്ല, വിൽക്കുന്നുമില്ല ; മാസവരുമാനം 40,000 രൂപ!

രഞ്ജിനി രഞ്ജിനി

ഒരു സാധനവും ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യാതെ ഓൺലൈനിൽ ഡിജിറ്റൽ മാർക്കറ്റിങ് പ്ലാറ്റ്ഫോം രൂപപ്പെ ടുത്തിയാണ് ഈ സംരംഭക മുന്നോട്ടു പോകുന്നത്. സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഫെയ്സ് ബുക്കിലൂടെ, വെബ്സൈ റ്റിലേക്കു വാങ്ങുന്നവരെയും വിൽക്കുന്നവരെയും ആകർഷിക്കു കയാണ് ആദ്യഘട്ടം. തുടർന്ന് കരാറിലാകുന്ന ബിസിനസുകാ രുടെ വിവിധ ഉൽപന്നങ്ങൾ ആകർഷകമായ വിവരണത്തോടെ ചിത്രങ്ങൾ സഹിതം പരസ്യപ്പെടുത്തുന്നു. 

സ്വന്തം വെബ്സൈറ്റ് കൂടാതെ ഫെയ്സ്ബുക്കിലെ ബിസി നസ് പേജ്, വാട്സ് ആപ്, ട്വിറ്റർ, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റാ ഗ്രാം, പിൻട്രെസ്റ്റ് എന്നീ നവമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. 

ഇരുപതു മുതൽ 30 വരെ പോസ്റ്റുകൾ ഓരോ മാസവും പ്രസിദ്ധീകരിക്കാറുണ്ട്. ഇതിനായി പ്രത്യേകം കണ്ടന്റ് കലണ്ടർ തന്നെ തയാറാക്കുന്നു. ഉൽപന്നത്തോടൊപ്പം നല്‍കേണ്ട വിവരണങ്ങൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവയെല്ലാം സ്വയം തയാറാക്കുകയാണു പതിവ്. ടെക്സ്റ്റൈൽ ഉൽപന്ന ങ്ങൾ, മൈൻഡ് പവർ ട്രെയിനിങ്, സ്കൂൾ എയ്ഡ്സ്, സർജി ക്കൽ ഉപകരണങ്ങൾ, ജ്വല്ലറി ഉൽപന്നങ്ങൾ, ബ്യൂട്ടി ക്ലിനിക്കു കൾ എന്നിവയാണ് പ്രധാനമായും മാർക്കറ്റ് ചെയ്യുന്നത്. ഗാർമെന്റ്സ് ഇനങ്ങളിൽ ഫെസ്റ്റിവൽ, വിവാഹപാർട്ടി വസ്ത്രങ്ങൾക്കു ഡിമാൻഡ് കൂടുതലുണ്ട്. 

സ്റ്റിച്ചിങ്ങിൽ വലിയ താൽപര്യം ഉണ്ടായിരുന്നെങ്കിലും ആ മേഖലയിലെ മത്സരം കടുത്തതായിരുന്നു. മാത്രമല്ല, വീട്ടിൽ ഇരുന്ന് വസ്ത്രങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരുടെ ലാഭവിഹി തവും ചെറുതാണ്. വീട്ടിൽ ഇരുന്നു വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യുന്ന വനിതകളുടെ ഉൽപന്നങ്ങൾക്കു മികച്ച വിപണിയും ലാഭവും കണ്ടെത്തുവാൻ ഒരു മാർഗമെന്ന നിലയിലാണ് ഓൺലൈൻ മീഡിയ ഉപയോഗപ്പെടുത്തിയത്. 

ഒരു ബിസിനസുകാരന് അവന്റെ ഉൽപന്നങ്ങൾ ഓൺലൈൻ മീഡിയ വഴി പ്രമോട്ട് ചെയ്തു വിൽക്കുവാൻ 10,000 രൂപ നൽകിയാൽ മതി. അതാണ് രഞ്ജിനിയുടെ വരുമാനം. ബിസിനസ് വരുന്നതനുസരിച്ചു പ്രതിമാസം ചെറിയ തുകകൾ കമ്മിഷൻ ആയും കിട്ടുന്നു. ഒരു വർഷമേ ആയുള്ളൂ ഈ രംഗത്ത് സജീവമായിട്ട്. ഇപ്പോൾ ശരാശരി 40,000 രൂപ വരെ വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്. 

ഏക നിക്ഷേപം ഒരു ലാപ്ടോപ്പാണ്. ഇന്റർനെറ്റ് സർവീസ് മികച്ചതായിരിക്കണം. 2,500 രൂപയാണ് അതിനായി പ്രതിമാസം മുടക്കുന്നത്. 

നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് ഏറെ പ്രയോജനപ്പെട്ടുവെന്ന് രഞ്ജിനി പറയുന്നു. ഭാഷാശാസ്ത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും എംഎ ബിരുദം നേടിയിട്ടുണ്ട് ഈ യുവ സംരംഭക.