Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പിപ്പൊടി വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത് ഒന്നരലക്ഷം!

Usha Radakrishnan

എന്താണ് ബിസിനസ്?

സ്വന്തമായി കാപ്പിക്കുരു വറുത്തുപൊടിച്ച് മേൽത്തരം കാപ്പിപ്പൊടി ഉണ്ടാക്കി വിൽക്കുന്ന ബിസിനസാണ് ഉഷ രാധാകൃഷ്ണൻ പ്ലാന്‍ ചെയ്തിരിക്കുന്നത്.

എന്തുകൊണ്ട് ഈ സംരംഭം?

ഭർത്തൃപിതാവിന് ഇപ്പോൾ 102 വയസ്സുണ്ട്. ഏകദേശം പത്തു വർഷം മുൻപുവരെ അദ്ദേഹം നടത്തിവന്നിരുന്ന ബിസിനസ് ആയിരുന്നു കാപ്പിപ്പൊടി വ്യാപാരം. അച്ഛന്റെ താൽപര്യപ്രകാരം ഇപ്പോൾ വീണ്ടും തുടങ്ങുകയാണ്. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഭർത്താവിന്റെ പ്രേരണയും ഒപ്പമുണ്ട്. ‘റോസ്റ്റ കോഫി’ എന്ന പേരിലാണ് ഉൽപന്നം വിപണിയിലെത്തിക്കുക.

നിർമാണം എങ്ങനെ?

കാപ്പിക്കുരു റോസ്റ്റിൽ ഇട്ടു വറക്കുന്നു. അതിനുശേഷം നന്നായി പൊടിക്കുന്നു. പിന്നെ ചിക്കറിയുമായി മിക്സ് ചെയ്യും (60:40 എന്നതാണ് അനുപാതം). ചിക്കറി േചർക്കാത്ത കാപ്പിപ്പൊടിയും വിൽപ്പനയ്ക്ക് ഉണ്ടാകും. 110 രൂപ നിരക്കിൽ കാപ്പിക്കുരു വയനാട്ടിൽനിന്നു നേരിട്ടു സംഭരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ചിക്കറി കിലോഗ്രാമിന് 60 രൂപ നിരക്കിലും ലഭിക്കുന്നു.

ആവശ്യമായ നിക്ഷേപം

ഏകദേശം 750 ചതുരശ്രയടി സ്ഥലം ഇതിനു വേണ്ടി ഉപയോഗിക്കാനാണ് പദ്ധതി. അതു സ്വന്തമായി തന്നെ ഉണ്ട്.

മെഷിനറികൾ

റോസ്റ്റർ, ഗ്രൈൻഡർ, മിക്സർമെഷീൻ, പായ്ക്കിങ് മെഷീൻ തുടങ്ങിയവയാണു പ്രധാന മെഷിനറികൾ. എല്ലാംകൂടി എട്ടുലക്ഷം രൂപയുടെ ചെലവു വരും. ഇതോടൊപ്പം പ്രവർത്തന മൂലധനമായി നാലുലക്ഷം  രൂപയും വേണം.

വിൽപന എങ്ങനെ?

സൂപ്പർമാർക്കറ്റുകൾ, ചെറുകിട കടകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വിവിധ കന്റീനുകൾ എന്നിവിടങ്ങളിൽ നേരിട്ടു പോയി വിൽക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം രണ്ട് ഔട്‌ലെറ്റുകൾ സ്വന്തം നിലയിൽ ആരംഭിക്കും. ഏതാനും വിതരണക്കാരും രംഗത്തു വന്നിട്ടുണ്ട്. ഡയബറ്റിക് പേഷ്യൻസിനു േവണ്ടി ജീരകം, ഉലുവ, ചുക്ക്, പനഞ്ചക്കര എന്നിവ േചർന്ന കട്ടൻകാപ്പി സ്പെഷൽ കൂടി വിപണിയിൽ ഇറക്കാൻ ആഗ്രഹിക്കുന്നു.

9 ലക്ഷം രൂപയുടെ വ്യാപാരം

പ്രതിമാസം ഒൻപതു ലക്ഷം രൂപയുടെ വ്യാപാരം പ്രതീക്ഷിക്കുന്നു. ഏകദേശം മൂന്നു ടണ്ണിന്റെ ബിസിനസ്. 20 ശതമാനമെങ്കിലും അറ്റാദായം തരുന്ന സംരം

ഭമാണിത്. ശരാശരി 1,80,000 രൂപയോളം പ്രതിമാസം സമ്പാദിക്കുവാൻ കഴിയും എന്നാണു കരുതുന്നത്.

വിലാസം: 

ഉഷ രാധാകൃഷ്ണൻ

M/s രാേജന്ദ്ര കോഫി

േചലൂർ പി. ഒ, ഇരിങ്ങാലക്കുട, തൃശൂർ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam