Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യത്യസ്തം ഈ സംരംഭം, മാസവരുമാനം 50,000 രൂപ!

mathew-k-sam

ഹെൽത്ത് മിക്സ് സംരംഭത്തിലൂടെ ആകർഷകമായ അധികവരുമാനം നേടുന്ന മാത്യു കെ. സാമിന്റെ വിജയകഥ. ഗോതമ്പ്, റാഗി, ഉലുവ, െചറുപയർ, മുതിര, ചണ അരി എന്നിവയുടെയെല്ലാം ഹെൽത്ത് മിക്സ് ഇദ്ദേഹം തയാറാക്കി വിൽക്കുന്നു. ഇവ ഓരോന്നും മാത്രമായും, എല്ലാം ചേർന്നുള്ള സംയോജിത ഹെൽത്ത് മിക്സും വിപണിയിലെത്തിക്കുന്നുണ്ട്.

എന്തുകൊണ്ട് ഈ സംരംഭം?

പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്ന ഒരു ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കണമെന്നത് ഡോക്ടറുടെ വലിയൊരു ആഗ്രഹമായിരുന്നു. എല്ലാവർക്കും കഴിക്കാവുന്നതും എന്നാൽ പാർശ്വഫലങ്ങൾ‌ തീരെ ഇല്ലാത്തതും ൈദനംദിനം ഭക്ഷണമായിത്തന്നെ ഉപയോഗിക്കാൻ കഴിയുന്നതുമായ ഉൽപന്നം വേണമെന്നായിരുന്നു ചിന്തിച്ചത്. ഇതിനു വേണ്ടി നടത്തിയ പരിശ്രമങ്ങളുടെ പരിസമാപ്തിയിലാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

അഞ്ചു വർഷം തുടർച്ചയായി ഈ മേഖലയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പഠിച്ചു. ഒരു നേരത്തെ ഭക്ഷണം െഹൽത്ത് മിക്സ് ആക്കിയാൽ (100 ഗ്രാം) ശരീരത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്നു പരീക്ഷിച്ചു വിജയിച്ചു. ഇങ്ങനെ 20 ശതമാനം വരെ ഷുഗർ കുറയ്ക്കാമെന്നാണ് കണ്ടെത്തിയത്.

ലളിതമായ നിർമാണരീതി

ലളിതമായ നിർമാണ രീതിയാണ് പിന്തുടരുന്നത്. തിരഞ്ഞെടുത്ത ധാന്യങ്ങൾ ഗുണമേന്മ നോക്കി വാങ്ങുന്നു. ഇതിൽ ശ്രദ്ധിച്ചില്ലെങ്കിൽ വേണ്ടവിധത്തിൽ മുളച്ചുകിട്ടുകയില്ല. ഇങ്ങനെ വാങ്ങുന്നവ വൃത്തിയാക്കി 12 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നു. അതിനുശേഷം 48 മണിക്കൂർ കൊണ്ടു മുളപ്പിക്കുന്നു.

പിന്നീട് ചൂടു ക്രമീകരിക്കാൻ സംവിധാനമുള്ള ഡ്രയർ ഉപയോഗിച്ച് ഉണക്കിയെടുക്കും. തുടർന്ന് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതമായ പൾവറൈസറിൽ പൊടിച്ചെടുക്കുന്നു. യാതൊരു പ്രിസർവേറ്റീവും ചേർക്കാതെയാണ് പായ്ക്കിങ്. ജലാംശം അൽപം പോലും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഈ ഹെൽത്ത് മിക്സ് പുട്ട്, ചപ്പാത്തി, അട, കൊഴുക്കട്ട തുടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കി കഴിക്കാൻ വളരെ നല്ലതാണ്.

15 ലക്ഷം രൂപയുടെ മെഷിനറികൾ

ൈറസ് വാഷർ, ഡിസ്റ്റോണർ, ഡ്രയർ, പൾവറൈസർ, മിക്സിങ് മെഷീൻ, റോസ്റ്റർ, മുളപ്പിക്കാനുള്ള േചംബർ, പായ്ക്കിങ് മെഷീൻ തുടങ്ങിയവ എല്ലാം അടക്കം 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്.

യുവി ട്രീറ്റ് ചെയ്ത െവള്ളമാണ് ഉപയോഗിക്കുന്നത്. നാലു തൊഴിലാളികളാണു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഭാര്യ സാലി സംരംഭത്തിൽ സഹായിക്കുന്നുണ്ട്.

നേരിട്ടുള്ള വിൽപനകൾ

വിൽപനകൾ നേരിട്ടാണു നടത്തുന്നത്. മെഡിക്കൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയാണു കൂടുതലും വിൽക്കുക. നേരിട്ടു പോയി ഓർഡർ പിടിച്ച ശേഷം സപ്ലൈ ചെയ്യുകയാണു പതിവ്. ഈ രംഗത്ത് കിടമത്സരം കുറവാണ്. അതുകൊണ്ടു തന്നെ വലിയൊരു വിപണിസാധ്യതയുണ്ട്. ചിലപ്പോഴൊക്കെ ക്രെഡിറ്റ് വിൽപന ആവശ്യമായി വരാറുണ്ടെങ്കിലും പണം പിരിഞ്ഞു കിട്ടാൻ പ്രയാസം നേരിട്ടിട്ടില്ല.

വിപണിയിൽ ഇറക്കിയിട്ട് ഒരു വർഷം തികഞ്ഞിട്ടില്ലെങ്കിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മറ്റു പ്രദേശങ്ങളിലേക്ക് വിതരണക്കാരെ നോക്കുന്നുണ്ട്.

വിജയരഹസ്യങ്ങൾ

. ഉൽപാദനപ്രക്രിയ തികച്ചും ൈഹജീൻ ആയാണ്.

. നല്ല ഗുണമേന്മയുള്ള ധാന്യങ്ങൾ മാത്രം ഉപയോഗിക്കുന്നു.

. നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്യുന്നു.

. ആകർഷകമായി പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുന്നു.

. ജലാംശം പൂർണമായി കളയാൻ ശ്രദ്ധിക്കുന്നതിനാൽ ഷെൽലൈഫ് കൂടുതൽ ലഭിക്കുന്നു.

. മിതമായ ലാഭം മാത്രം എടുത്തു വിൽക്കുന്നു.

. ഫ്രഷ് ആയി വിതരണം െചയ്യുന്നു.

 . മരുന്ന് എന്നതിനപ്പുറം ഭക്ഷണമായി ഉപയോഗിക്കാം.

രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ പ്രതിമാസ വിൽപന. അതിൽ നിന്നു ശരാശരി 50,000 രൂപയാണ് ഇപ്പോൾ വരുമാനമായി ലഭിക്കുന്നത്. കച്ചവടം വർധിപ്പിച്ചു, വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഡോക്ടർ.

പുതു സംരംഭകർക്ക്

ഇത്തരത്തിലുള്ള ഒരു യൂണിറ്റ് വളരെ കുറഞ്ഞ നിക്ഷേപത്തിൽ തന്നെ തുടങ്ങാം. തുടക്കത്തിൽ ഒരു ഡ്രയർ മാത്രം സ്വന്തമായി സ്ഥാപിച്ച് ബാക്കി ജോലികൾ പുറത്ത് ചെയ്യിപ്പിക്കാം. നല്ല ഭാവിയുള്ള ബിസിനസ് മാതൃകയാണ്. തുടക്കത്തിൽ പോലും പ്രതിമാസം കുറഞ്ഞത് 50,000 രൂപ സമ്പാദിക്കാൻ പ്രയാസം ഉണ്ടാകില്ല.

വിലാസം 

ഡോ. മാത്യു കെ. സാം

അഭയ ഫുഡ് ഇൻഡസ്ട്രീസ്        

എണ്ണക്കാട്, െചങ്ങന്നൂർ, ആലപ്പുഴ    

െമാൈബൽ: 9447486814

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam