Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംരംഭത്തിനായി യുവാവ് കളഞ്ഞത് 50 ലക്ഷം ശമ്പളമുള്ള ജോലി, എന്നിട്ടോ?

Bibin

അഗോർസ ഗൗർമെറ്റ് പ്രൈവറ്റ് ലിമിറ്റഡ്.’ പേരു കേട്ട് പേടിക്കേണ്ട. നമ്മുടെ ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ അരച്ച് കുഴമ്പു രൂപത്തിലാക്കി ടൂത്ത് പേസ്റ്റ് പായ്ക്ക് ചെയ്യുന്നതു പോലെ ട്യൂബിലാക്കി വിൽക്കുന്ന സംരംഭം തുടങ്ങിയപ്പോൾ സ്ഥാപനത്തിനു എബിൻ നൽകിയ പേരാണിത്. ആ വിജയകഥ വായിക്കുക.

പൂർണമായും മെഷിനറി ഉൽപാദനം

ഉൽപാദനം പൂർണമായും മെഷിനറിയുടെ സഹായത്തിലാണ് നടക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ െതാലി കളയുന്നത്, ക്ലീൻ ചെയ്യുന്നത്, അരയ്ക്കുന്നത്, പേസ്റ്റ് രൂപത്തിൽ ആക്കി പായ്ക്ക് ചെയ്യുന്നത് തുടങ്ങി എല്ലാം മെഷിനറികൾ ഉപയോഗിച്ചാണു ചെയ്യുന്നത്. അതുകൊണ്ടു തന്നെ അ‍ഞ്ചു തൊഴിലാളികൾ മാത്രമേ സ്ഥാപനത്തിലുള്ളൂ.

പൂർണമായും യന്ത്രവത്കൃത യൂണിറ്റ് ആക്കിയതോടെ മൂലധന നിക്ഷേപം കാര്യമായി വേണ്ടി വന്നു. ഏകദേശം നാലുകോടി രൂപയുടെ നിക്ഷേപം ആണ് ഇപ്പോൾ ഉള്ളത്.

എല്ലാം മെഷനറികൾ ആയതു കൊണ്ടുതന്നെ ഉൽപാദനവും ഉയർന്ന തോതിൽ നടക്കുന്നുണ്ട്. ഇഞ്ചിയും വെളുത്തുള്ളിയും, രണ്ടും േചർന്ന് ഇപ്പോൾ പ്രതിദിനം മൂന്നു മെട്രിക് ടൺ വരെ പ്രോസസ് ചെയ്യുന്നുണ്ട്. ഇതിൽനിന്നു രണ്ട് മെട്രിക് ടണ്ണിൽ കുറയാതെ പേസ്റ്റ് ലഭിക്കും. ജലാംശം കളയാെത തന്നെയാണ് ഇവ ട്യൂബിലേക്കു നിറയ്ക്കുന്നത്. പേസ്റ്റിനൊപ്പം ഉപ്പു മാത്രമാണ് അധികമായി േചർക്കുന്നത്.

കിടമത്സരം കുറഞ്ഞ വിപണി

. കിടമത്സരം കുറഞ്ഞ വിപണിയാണ്.

. സൂപ്പർമാർക്കറ്റുകളിലൂടെയാണ് പ്രധാന വിൽപനകൾ.

. കയറ്റുമതിയുടെ സാധ്യതകൾ പരിശോധിക്കുന്നു.

. വിൽപനയുടെ കാര്യങ്ങൾ നോക്കാനായി രണ്ടു േപർ ഉണ്ട്. ശമ്പളവും കമ്മിഷൻ വ്യവസ്ഥയിലും അവർ ജോലി ചെയ്യുന്നു.

. നിലവിൽ ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ട്.

. തുടക്കം ആയതുകൊണ്ട് ക്രെഡിറ്റ് വരുന്നു.

. ഫാം ഫ്രഷ് ആയ ഇഞ്ചിയും വെളുത്തുള്ളിയുമാണ് ഉപയോഗിക്കുന്നത്.

. മുന്തിയ ഹോട്ടലുകളിലും നേരിട്ടു സപ്ലൈ ചെയ്യുന്നുണ്ട്.

. ഓൺലൈൻ മാർക്കറ്റിങ്ങും നടന്നു വരുന്നു.

3 copy

െകഎസ്ഐഡിസി പ്രോജക്ട്

െകഎസ്ഐഡിസിയാണ് ഈ സംരംഭത്തിനു വേണ്ട വായ്പ അനുവദിച്ചു നൽകിയിരിക്കുന്നത്. വായ്പാ തിരിച്ചടവു കൃത്യമായി തന്നെ നടക്കുന്നു. ഭാര്യ ഷെൽനയും പിതാവും ബിസിനസിൽ സഹായിക്കുന്നുണ്ട്.

ഇലക്ട്രോണിക്സിൽ ബി െടക് നേടിയ ആളാണ് എബിൻ. കുറച്ചുകാലം ജർമനിയിെല ഒരു ഓട്ടമേഷൻ കമ്പനിയിൽ ജോലി ചെയ്തു. പ്രതിവർഷം അമ്പതുലക്ഷം രൂപ ശമ്പളവും മറ്റ് അലവൻസുകളും അവിടെ ലഭിച്ചിരുന്നു. ആ ജോലി ഉേപക്ഷിച്ചാണ് സ്വന്തമായൊരു സംരംഭം എന്ന ലക്ഷത്തിലേക്ക് ഇറങ്ങിയത്. അതുകൊണ്ടുതന്നെ ബിസിനസിൽ വിജയിച്ചേ മതിയാകൂവെന്ന വാശിയുണ്ട്. അത് ഇവിടം വരെ കൊണ്ടെത്തിച്ചു.

എന്തുകൊണ്ട് ഈ സംരംഭം?

ലോകത്തിൽ ഏറ്റവും നല്ല ഇഞ്ചി വിളയുന്ന പ്രദേശമാണ് വയനാട്. അത് ഉപയോഗപ്പെടുത്തി ഒരു സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യം. ഇവ ട്യൂബ് രൂപത്തിൽ നൽകുന്ന സ്ഥാപനങ്ങൾ കുറവാണ്. അതു പ്രയോജനപ്പെടുത്താനും ഇത്തരം ഉൽപന്നങ്ങൾക്കു ഡിമാൻഡ് സൃഷ്ടിക്കാനുമായിരുന്നു ശ്രമം. രണ്ടു വർഷം ഇതിനെക്കുറിച്ചു പഠിച്ചു. േകന്ദ്രസർക്കാർ സ്ഥാപനത്തിൽനിന്നു ടെക്നോളജിയും ലഭിച്ചു. അങ്ങനെ ആറു മാസം മുൻപു യൂണിറ്റ് ആരംഭിച്ചു.

20 ശതമാനം വരെ അറ്റാദായം

തുടങ്ങിയിട്ട് അധികകാലമാകാത്തതിനാൽ അറ്റാദായം കണക്കാക്കാൻ സമയം ആയിട്ടില്ല. എന്നിരുന്നാലും 20 ശതമാനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രതിമാസം ശരാശരി പത്തു ലക്ഷം രൂപയുടെ വ്യാപാരമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ അതു 25–30 ലക്ഷം രൂപയിലേക്ക് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവസംരംഭകൻ.

ഇതോടൊപ്പം ഉൽപന്ന വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ടൊമാറ്റോ െകച്ചപ്പ്, പീനട്ട് ബട്ടർ എന്നിവയുടെ ഉൽപാദനം അടിയന്തരമായി തുടങ്ങാൻ പരിപാടിയുണ്ട്. നിലവിലുള്ള സംവിധാനത്തിൽത്തന്നെ ഇവ ചെയ്യാൻ കഴിയുമെന്നതാണ് നേട്ടം. വലിയ പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ മുന്നോട്ടു പോകുന്നത്.

വിലാസം: 

എബിൻ  കുര്യാക്കോസ്

അഗോർസ ഗൗർമെറ്റ് പ്രൈവറ്റ് ലിമിറ്റ‍ഡ്

മീനങ്ങാടി, വയനാട്

മൊൈബൽ: 7025841650