ഉയരം കൂടിയ സ്ത്രീകളോട് പുരുഷന്മാർക്ക് ആകർഷണം; ഡോണ സമ്പാദിക്കുന്നത് കോടികൾ!

Mail This Article
ഒരിക്കൽ തന്റെ അമിത ഉയരത്തെക്കുറിച്ചോർത്തു സങ്കടപ്പെട്ടിരുന്ന യുവതി ഇപ്പോൾ അതേ ഉയരത്തിന്റെ പേരിൽ കോടികൾ സമ്പാദിക്കുന്നു. യുകെ സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ 36-കാരി ഡോണ റിച്ച് 6-അടി-1 ഇഞ്ച് ഉയരത്തെ അനുഗ്രഹമായി കാണുകയാണ്. ഉയരം കൂടുതലുള്ള സ്ത്രീകളോട് പുരുഷൻമാർക്ക് ആകർഷണം കൂടുതലാണെന്നാണ് ഡോണയുടെ പക്ഷം. അതുകൊണ്ടു തന്നെ തന്റെ ഉയരത്തെ അടിസ്ഥാനമാക്കി ഒരു ഓൺലൈൻ പ്ലാറ്റ്ഫോമും തുടങ്ങിയിരിക്കുകയാണ് യുവതി.
മൂന്ന് വർഷം മുമ്പ് സമൂഹമാധ്യമ ഇടങ്ങളിൽ ഡോണ വിഡിയോകൾ പങ്കുവയ്ക്കാന്‍ തുടങ്ങി. തുടക്കത്തിൽ കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ലങ്കിലും പതുക്കെ കാഴ്ചക്കാർ വർധിച്ചു. ഉയരമുള്ള സ്ത്രീകളോട് പ്രത്യേക ആകർഷണം ഉള്ള, ഉയരം കുറഞ്ഞ പുരുഷന്മാരുടെ അതുല്യമായ ഫാന്റസികൾ നിറവേറ്റുന്നതിനായി തന്റെ കണ്ടന്റുകൾ പെയ്ഡ് രീതിയിലേക്ക് ഡോണ മാറ്റി.
ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പങ്കിട്ട ഒരു പോഡ്‌കാസ്റ്റിൽ, ഉയരം കുറഞ്ഞ പല പുരുഷന്‍മാരും ഉയരമുള്ള സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും അതിനായി എത്ര പണം ചെലവഴിക്കാനും അവർ തയാറാണെന്നും ഡോണ വിശദീകരിച്ചു. ഓൺലൈൻ കണ്ടന്റുകളിൽ നിന്ന് 6 കോടി രൂപ സമ്പാദിച്ചെന്നാണ് ഡോണ വ്യക്തമാക്കുന്നത്. ബിസിനസ്സ് വളരുമ്പോൾ, ഒരുകാലത്ത് അരക്ഷിതാവസ്ഥയുടെ ഉറവിടമായിരുന്ന ഉയരം ഇപ്പോൾ വിജയത്തിന്റെ പ്രധാന ഭാഗമാണെന്ന് അറിയുന്നതിൽ ഡോണ സന്തോഷവതിയാണ്.
പലപ്പോഴും സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഡോണയുടെ ഉയരം വലിയ പ്രശ്നമായിരുന്നു. എന്നാൽ ഇന്ന്, ഡോണ തന്റെ ഉയരത്തെ അഭിമാനത്തോടെ സ്വീകരിക്കുന്നു. തനിക്കും കുടുംബത്തിനും ആഡംബര ജീവിതം നയിക്കാൻ സമൂഹമാധ്യമത്തിലൂടെയുള്ള വരുമാനം സഹായിക്കുന്നതായും ഡോണ കൂട്ടിച്ചേർത്തു.