‘അവളുടെ കണ്ണുകൾ ഹൃദയം കവർന്നു’, മഹാകുംഭമേളയിലെ അതിസുന്ദരിയാര്? മറുപടി ചെറുപുഞ്ചിരി
Mail This Article
സമൂഹമാധ്യമ ഉപയോക്താക്കളുടെ മനംകവരുകയാണ് നക്ഷത്രക്കണ്ണുള്ള ഒരു സുന്ദരി. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാലവിൽപനക്കാരിയായ പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തവിട്ടുനിറത്തിലുള്ള അവളുടെ ചര്‍മവും ചാരക്കണ്ണുകളും മുക്കിന്റെ ഭംഗിയുമാണ് ചർച്ചയാകുന്നത്. പെൺകുട്ടിയെ കാണാൻ ലിയണാഡോ ഡാവിഞ്ചിയുടെ മൊണാലിസയെ പോലെയുണ്ടെന്നാണ് പലരും പറയുന്നത്.
സ്വർണനിറത്തിലുള്ള നീളൻ മുടി മെടഞ്ഞിട്ടിരിക്കുന്നു. ചിത്രങ്ങളും വിഡിയോയും പകർത്തുന്നതിന് അവൾക്കു ചുറ്റിലും നിരവധിപേരാണ് എത്തുന്നത്. എവിടെ നിന്നാണ് വരുന്നതെന്ന് ഒരു വ്ലോഗർ അവളോട് ചോദിക്കുന്നുണ്ട്. എന്നാൽ ഒരു ചെറുപുഞ്ചിരി മാത്രമാണ് അവളുടെ മറുപടി.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ അവളുടെ സൗന്ദര്യത്തെ വർണിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. അവൾ എന്തൊരു സുന്ദരിയാണ്, മനോഹരം എന്നാണ് പലരും കമന്റ് ചെയ്തത്. ‘അവളുടെ കണ്ണുകൾ ഹൃദയം കവർന്നു’– എന്നും പലരും കമന്റ് ചെയ്തു. അതേസമയം അവളെ ഇങ്ങനെ ശല്യം ചെയ്യരുത് എന്നിങ്ങനെയുള്ള കമന്റുകളും എത്തി.
മഹാകുംഭമേളയിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി കാഴ്ചകൾ എത്തുന്നുണ്ട്. ഐഐടി ബാബ എന്നറിയപ്പെടുന്ന ബാബ അഭയ് സിങ്ങിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഐഐടി–ബോംബെയിലെ പൂർവവിദ്യാർഥിയും എയറോസ്പേസ് എൻജിനീയറുമായിരുന്നു ബാബ അഭയ് സിങ്. തുടർന്ന് ആത്മീയപാത തിരഞ്ഞെടുക്കുകയായിരുന്നു.