ഇത് നമ്മുടെ രജിഷ തന്നെയോ? മനോഹരമായ ശരീരഘടനയുമായി താരം – വൈറലായി ചിത്രങ്ങൾ

Mail This Article
ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം രജിഷ വിജയൻ. ഇപ്പോഴിതാ തന്റെ ‘അവർ ഗ്ലാസ്’ ശരീര ഘടന വ്യക്തമാക്കി കൊണ്ടുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് രജിഷ പങ്കുവയ്ക്കുന്നത്. കറുപ്പ് ക്രോപ്പ് ടോപ്പും ലൂസ്ഫിറ്റ് ട്രൗസേഴ്സും ധരിച്ച് ബോള്‍ഡ് ലുക്കിലാണ് രജിഷ.
ഫുൾസ്ലീവ് ഹൈനെക്ക് ക്രോപ്പ് ടോപ്പിനിണങ്ങുന്ന വിധം പോണി ടെയിൽ ഹെയർ സ്റ്റൈലാണ്. തന്റെ അവർ ഗ്ലാസ് ശരീരഘടന വ്യക്തമാക്കം വിധമാണ് രജിഷ ഓരോ ചിത്രത്തിനും പോസ് ചെയ്തിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. അപർണ ബാലമുരളി, ദീപ്തിസതി, ഗൗതമി, നൈല ഉഷ, മമിത ബൈജു, ശ്രിന്ദ, റീനു മാത്യൂസ്, ഗണപതി, അനിഖ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങളും കമന്റുമായി എത്തി. ‘ഹോട്ടീ’ എന്നാണ് അനിഖ സുരേന്ദ്രൻ ചിത്രത്തിനു താഴെ കുറിച്ചത്.
രജിഷയുടെ ചിത്രങ്ങൾക്ക് താരങ്ങളടക്കം നിരവധിപേരുടെ കമന്റുകളും എത്തി. രജിഷയുടെ ശരീരഘടനയെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു മിക്ക കമന്റുകളും. ‘ശരീരം ഒതുങ്ങി കൂടുതൽ സുന്ദരിയായിരിക്കുന്നു’ എന്നാണ് ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്തത്. ഇതിലും വലിയ മാറ്റം സ്വപ്നങ്ങളിൽ മാത്രം, ഈ സമൂഹമാധ്യമ പേജ് യഥാർഥമാണോ എന്നു പോലും ഒരു നിമിഷം ചിന്തിച്ചു എന്നിങ്ങനെയുള്ള കമന്റുകളും എത്തി.