ADVERTISEMENT

‘നിങ്ങളുടെ പ്രവൃത്തികളിലൂടെ ആളുകളെ അനുകമ്പയുള്ളവാരാക്കുക എന്നതാണ് ഈ ലോകത്തോട് ചെയ്യാവുന്ന ഏറ്റവും നല്ലകാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു.’–  എഴുപത്തിരണ്ടാമത് ലോകസുന്ദരി കിരീടം അണിഞ്ഞുകൊണ്ട് തായ്‌ലൻഡ് സുന്ദരി ഒപൽ സുചത തിക​ഞ്ഞ ആത്മവിശ്വാസത്തോടെ ലോകത്തോട് പറഞ്ഞ വാക്കുകൾ. ‘നിങ്ങളാരാണെന്നതിലോ നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്നതിലോ ഏതു പദവിയിലിരിക്കുന്ന വ്യക്തിയാണെന്നതിലോ കാര്യമില്ല. എപ്പോഴും നിങ്ങളെ ശ്രദ്ധിക്കുന്ന ആരെങ്കിലും ചുറ്റിലുമുണ്ടാകും. അത് ചിലപ്പോൾ ഒരു കുട്ടിയാകാം, യുവാവാകാം, അല്ലെങ്കിൽ മാതാപിതാക്കള്‍ തന്നെയായിരിക്കാം. ആരുമായിക്കോട്ടെ, നിങ്ങളുടെ പ്രവൃത്തിയിലൂടെ അവർ നന്മയിലേക്കു നയിക്കപ്പെടുന്നെങ്കിൽ അതാണ് നമുക്ക് ജനങ്ങൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം’– സുചത പറഞ്ഞു.

തായ്‌ലൻഡിന്റെ ആദ്യത്തെ മിസ് വേൾഡ് എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തിയൊന്നുകാരി ഒപല്‍ സുചത. 2003 സെപ്റ്റംബർ 30ന് തായ്‌ലൻഡിലെ ഫുകേതിലാണ് സുചത ജനിച്ചത്. സുക്സ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തായ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവിണ്യം നേടി. മനഃശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലും താത്പര്യമുള്ള സുചത നിലവിൽ ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദ വിദ്യാർഥിയാണ്. 

opal-sp
Image Credit: poppybeauty_9, suchaaata/ Instagram
opal-sp
Image Credit: poppybeauty_9, suchaaata/ Instagram

ഉക്കുലേലെ എന്ന സംഗീതോപകരണം വായിക്കുന്നതിലും സുചത കഴിവുതെളിയിച്ചിട്ടുണ്ട്. മൃഗസ്നേഹിയായ സുചതയ്ക്ക് നിരവധി വളർത്തുമൃഗങ്ങളുണ്ട്. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് ഒപല്‍ സുചത. പതിനാറാം വയസ്സിൽ മാറിടത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് സുചത ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. സ്വന്തം അനുഭവത്തിൽ നിന്നാണ് സ്ത്രീകൾ‍ക്കിടയിൽ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി സംസാരിക്കാന്‍ തുടങ്ങിയതെന്ന് സുചത നേരത്തേ പറഞ്ഞിരുന്നു. 

opal-sp1
Image Credit: @supasit.k, suchaaata/ Instagram
opal-sp1
Image Credit: @supasit.k, suchaaata/ Instagram

സ്തനാർബുദം സംബന്ധിച്ച് സ്ത്രീകൾക്കിടയിൽ ബോധവത്കരണം നടത്തന്നതിനായി ‘ഒപൽ ഫോർ ഹെർ’ എന്ന പദ്ധതിയും ആവിഷ്കരിച്ചു. മിസ് വേൾഡ് പദവി ലഭിച്ചത് ഭാവിയിൽ ഇത്തരം ബോധവത്കരണ പരിപാടികളിലൂടെ ജനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്കു വേണ്ടി ജീവിക്കുന്നതിനൊപ്പം ചുറ്റിലുമുള്ളവരുടെ ജീവിതം കൂടി മനോഹരമാക്കാന്‍ സാധിക്കുന്നതാണ് ജീവിതത്തിന്റെ വിജയമെന്ന് വിശ്വസിക്കുന്നതായും സുചത പറഞ്ഞു. 

2025 ഏപ്രില്‍ 22നാണ് മിസ് തായ്‌ലൻഡായി ഒപൽ സുചതയെ തിരഞ്ഞെടുത്തത്. 2024ലെ മിസ് യൂണിവേഴ്സ് മത്സരത്തിലും സുചത തായ്‌ലൻഡിനെ പ്രതിനീധികരിച്ചു. ഈ മത്സരത്തിൽ തേഡ് റണ്ണറപ്പായിരുന്നു. 

English Summary:

Thailand's First Miss World Makes History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com