Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയറ്റ് രഹസ്യം തുറന്ന് പറഞ്ഞ് പി വി സിന്ധു

PV Sindhu പി വി സിന്ധു

ഇന്ത്യയുടെ ബാഡ്മിന്റന്‍ സെന്‍സേഷനാണ് പി വി സിന്ധു. വന്‍വിപണി മൂല്യമുള്ള താരത്തെ തേടി നിരവധി ആഗോള ബ്രാന്‍ഡുകളാണ് എത്തുന്നത്. അടുത്തിടെയാണ് പെപ്‌സിക്കോ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സിന്ധുവിനെ തെരഞ്ഞെടുത്തത്. ബാഡ്മിന്റണ്‍ താരം എന്നതിനൊപ്പം തന്നെ സിന്ധുവിന്റെ ലുക്‌സിനും ഈ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്. 

മോഡലിങ്ങിലുള്ള സിന്ധുവിന്റെ ടേസ്റ്റും വിപണിയില്‍ അവരുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ ഇത്ര തിരക്കേറിയ ബാഡ്മിന്റൻ താരത്തിന്റെ ഡയറ്റ് എന്തായിരിക്കുമെന്നാണ് പലപ്പോഴും നിരവധി പേര്‍ ചോദിച്ചിരുന്നത്. സിന്ധു ആ രഹസ്യം കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞു. ഇതാ സിന്ധുവിന്റെ ഡയറ്റ് പ്ലാന്‍

sindhu-2 ഇന്ത്യയുടെ ബാഡ്മിന്റന്‍ സെന്‍സേഷനാണ് പി വി സിന്ധു. വന്‍വിപണി മൂല്യമുള്ള താരത്തെ തേടി നിരവധി ആഗോള ബ്രാന്‍ഡുകളാണ് എത്തുന്നത്...

നന്നായി ഭക്ഷണം കഴിക്കുക

പ്രോട്ടീന്‍ റിച്ച് ബ്രേക്ഫാസ്റ്റിലാണ് സിന്ധുവിന്റെ ദിവസം തുടങ്ങുന്നത്. രാവിലെ മുട്ടയും പാലും കഴിക്കും, നല്ല ഇലക്കറികളും ചിക്കനും കൂട്ടിയാണ് ഉച്ചഭക്ഷണം. എന്നാല്‍ അതിനനുസരിച്ച് വര്‍ക്ക് ഔട്ടും ചെയ്ത് ബാലന്‍സ് ചെയ്യും.

ഡെസ്സര്‍ട്ട് ഇല്ല കേട്ടോ

ഒരു അത്‌ലെറ്റിനെ സംബന്ധിച്ചിടത്തോളം ഐസ്‌ക്രീമും ചോക്ലേറ്റും അത്ര നന്നല്ല എന്നാണ് സിന്ധുവിന്റെ പക്ഷം. കൂടുതല്‍ എണ്ണയുള്ള ഭക്ഷണവും സിന്ധുവിന് അത്ര പ്രിയമുള്ളതല്ല.

sindhu-3 അടുത്തിടെയാണ് പെപ്‌സിക്കോ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സിന്ധുവിനെ തെരഞ്ഞെടുത്തത്. ബാഡ്മിന്റണ്‍ താരം എന്നതിനൊപ്പം തന്നെ സിന്ധുവിന്റെ ലുക്‌സിനും ഈ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്...

വിശ്രമം

ദിനംപ്രതിയുള്ള ബാഡ്മിന്റൻ പരിശീലനം സിന്ധുവിന് ഒരു ഭാരമായി തോന്നാറേ ഇല്ല. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ ഭാരമായി തോന്നില്ലെന്നാണ് സിന്ധുവിന്റെ ചിന്ത. എന്നാല്‍ ഒരു ടൂര്‍ണമെന്റ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഒരു ദിവസം വിശ്രമം എടുക്കും. തൊട്ടടുത്ത ദിവസം മുതല്‍ പ്രാക്റ്റീസ് തുടങ്ങും.

കായികരംഗത്ത് വനിതകള്‍ സുസ്ഥിരമായി വെന്നിക്കൊടി പാറിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. എന്നാല്‍ ഇതിനു തന്നെ പ്രാപ്തയാക്കുന്നത് മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയാണെന്നും സിന്ധു പറയുന്നു. 

Your Rating: