Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാടിന് കടുത്ത താടി പ്രണയം, പിന്നിൽ അനുഷ്ക?

Anushka Sharma Virat Kohli വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും

ബോളിവുഡ് ബ്യൂട്ടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും തമ്മിൽ പ്രണയമാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇടയ്ക്ക് ഇരുവരും പിരിഞ്ഞുവെന്നു വാര്‍ത്തകൾ വന്നിരുന്നുവെങ്കിലും അവയെയെല്ലാം കാറ്റിൽ പറത്തി വിരാടും അനുഷ്കയും ഒന്നിച്ചു പാർട്ടികളിലും മറ്റു പൊതുപരിപാടികളിലുമൊക്കെ പങ്കെടുത്തതോടെ ആ പ്രചരണങ്ങളും അവസാനിച്ചു. പരസ്യമായി അംഗീകരിച്ചിട്ടെങ്കിലും അനുഷ്കയ്ക്ക് വിരാടിനോട് പ്രണയം തന്നെയാണ്, ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ ആ താടിയോടാണ് അനുഷ്കയുടെ അടങ്ങാത്ത പ്രണയം.  

വാലന്റൈൻസ് ദിനത്തിലും വിമൻസ് ഡേയിലുമെല്ലാം അനുഷ്കയ്ക്കു വേണ്ട‌ി സ്പെഷൽ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്ത വിരാടിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ചർച്ചയായിരിക്കുന്നത്. താനിനിയും താ‌ടി കളയാൻ തയാറല്ലെന്ന കാപ്ഷൻ നൽകി ഹോട്ട്ലുക്കിലുള്ള ഫോട്ടോയാണ് വിരാട് നൽകിയത്. ഇതിനു കീഴെ അനുഷ്ക കമന്റ് ചെയ്തതോടെയാണ് സംഗതി ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത്. യൂ കനോട്ട് ( നിനക്കതിനു കഴിയില്ല) എന്നതായിരുന്നു അനുഷ്കയുടെ കമന്റ്. ഇതോടെ  അനുഷ്കയാണ് വിരാടിന്റെ താടിഭ്രമത്തിനു പിന്നിലെന്ന് ആരാധകർ പാട്ടാക്കിത്തുടങ്ങി. 

അടുത്തൊന്നും വിരാടിനെ താടികളഞ്ഞുള്ള മേക്ഓവറിൽ കാണാൻ കഴിയില്ലെന്നു ഉറപ്പ്. തിരക്കുകള്‍ക്കിടയിലും പരസ്പരം സമയം കണ്ടെത്താൻ വിരാടും അനുഷ്കയും ശ്രമിക്കാറുണ്ട്. എന്തായാലും അധികം വൈകാതെ മറ്റൊരു സിനിമാ–ക്രിക്കറ്റ് താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.