Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോയെടുത്തത് കാമുകിക്കൊപ്പം; പതിഞ്ഞത് പ്രേതം

Selfie that appears to show a woman with two faces

ഈ സെൽഫിയിലേക്കൊന്നു സൂക്ഷിച്ചു നോക്കിക്കേ... എന്തെങ്കിലും കുഴപ്പം ഉണ്ടോ... മണിച്ചിത്രത്താഴിലെ പപ്പു ഡയലോഗ് പോലൊരു ചിത്രമാണ് ആൻഡി ഫ്യൂന്റസ് പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയവരൊക്കെ ശരിക്കും വിറച്ചു പോയി. സെൽഫിയിൽ നമ്മളെ നോക്കി ചിരിക്കുന്ന അതേ പെൺകുട്ടി പിന്നിലെ കണ്ണാടിയിലും നോക്കി ചിരിക്കുന്നു. അമ്മേ പ്രേതം എന്നു പറഞ്ഞു ട്വിറ്റർ ലോകം വിറയ്ക്കാൻ അധികം താമസം വേണ്ടിവന്നില്ല. മണിക്കൂറുകൾക്കുള്ളിൽ ലൈക്കുകളും ഷെയറുകളും ലക്ഷങ്ങളിലെത്തി. 

 “I love my girlfriend even if she’s a gemini”. എന്ന ക്യാപ്ഷനോടെയാണ് ആൻഡി ഫ്യൂന്റസ് ചിത്രം പോസ്റ്റ് ചെയ്തത്. രണ്ടു തലകളുള്ള ജന്മനക്ഷത്രമാണ് ജെമിനി. ഇരു തലകളുണ്ടെങ്കിലും പെണ്ണേ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നു സാരം. അപ്പോഴാണ് ആളുകൾ ആ ചിത്രം ശ്രദ്ധിക്കുന്നത്. പിന്നിൽ കണ്ണാടിയിൽ പതിഞ്ഞ ചിത്രത്തിൽ കാമുകിക്കു മുൻപിലും പിന്നിലും മുഖം. ആ ചിരിയിൽ ഒരു യക്ഷിച്ചിരി കണ്ടെത്താൻ ഒന്നുകൂടി നോക്കേണ്ടി വന്നില്ല. അങ്ങനെ ആളുകളെ പേടിപ്പിച്ചു പേടിപ്പിച്ചു ചിത്രം വൈറലായി. ഫോട്ടോ ഡിലീറ്റ് ചെയ്യൂ, കുട്ടികളെ ചിത്രം കാണിക്കരുതേ തുടങ്ങിയ കമന്റുകൾ പ്രവഹിച്ചു. പ്രേതത്തെ തളയ്ക്കാൻ കുരിശുമായി നിൽക്കുന്ന മാന്ത്രികനെ വച്ച് ജിഫ് വിഡിയോ വരെ ചെയ്തു. 

കുറച്ചു കഴിഞ്ഞാണ് സംഗതി ഫോട്ടോഷോപ് ആണെന്നു പോലും മനസിലായത്. കാമുകിയുടെ ചിരിക്കുന്ന മുഖം അതേപടി വെട്ടിയെടുത്തു തലയുടെ ഭാഗത്ത് വച്ചിരിക്കുന്നു. കാമുകന്റെ തല കണ്ണാടിയിൽ അതേപോലെതന്നെ. അങ്ങനെ ഇരു തലകളുള്ള കാമുകി സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ പേടിച്ചതൊക്കെ വെറുതെ ആയില്ലേ എന്നു കമന്റുകൾ പ്രവഹിച്ചു തുടങ്ങി. പക്ഷേ പേടിച്ചവർ അതു സമ്മതിക്കുന്നില്ല. ഫോട്ടോഷോപ് ആണെങ്കിലെന്ത് എന്തൊരു ഭാവന എന്നു പറ‍ഞ്ഞു ചമ്മൽ മറയ്ക്കുന്നു.