ബെല്ലിഡാൻസ് പഠിപ്പിക്കാൻ കാവ്യ എത്തുന്നു

കാവ്യ

നടി റിമ കല്ലിങ്കലിന്റെ നൃത്ത സംരംഭമായ മാമാങ്കം നൃത്തപ്രേമികൾക്കായി ഇതാ ഒരു സുവര്‍ണാവസരം ഒരുക്കുന്നു. കേരളക്കരയിൽ അധികമൊന്നും പരിചിതമല്ലാത്ത ബെല്ലിഡാൻസ് വർക്‌ഷോപ് നടത്തുകയാണ് മാമാങ്കം സ്കൂൾ ഓഫ് ഡാന്‍സ്. പ്രശസ്ത ബെല്ലിഡാൻസറായ കാവ്യയാണ് വര്‍ക്‌ഷോപ്പിനു നേതൃത്വം നൽകുന്നത്. ജൂൺ പത്ത്, പതിനൊന്ന് തീയതികളിലായാണ് വർക്‌ഷോപ് നടത്തുന്നത്.

ഓരോ സ്റ്റൈലും അനായാസാം വഴങ്ങുന്ന കാവ്യ ലോകത്തിലെ തന്നെ പ്രഗൽഭരായ ബെല്ലി ഡാൻസർമാരിൽ ഒരാളാണ്...

ഓരോ സ്റ്റൈലും അനായാസാം വഴങ്ങുന്ന കാവ്യ ലോകത്തിലെ തന്നെ പ്രഗൽഭരായ ബെല്ലി ഡാൻസർമാരിൽ ഒരാളാണ്. നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടുതന്നെ ബംഗളൂരുവിൽ മർത്യ എന്ന പേരിൽ ഒരു ഡാൻസ് സ്കൂളും ഡാൻസ് കമ്പനിയും കാവ്യ നടത്തുന്നുണ്ട്. ബെല്ലിഡാൻസിനു പുറമെ യോഗ, ബാലെ, കണ്ടംപററി, ജാസ് തുടങ്ങിയവയിലും കാവ്യ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. എല്ലാ തലത്തിലുള്ള വിദ്യാർഥികൾക്കും ന‍ൃത്തത്തെപ്പറ്റിയുള്ള സകല വിവരങ്ങളും ലഭ്യമാക്കാൻ ഉതകുന്ന ക്ലാസുകളാണ് കാവ്യയുടേത്. അപ്പോൾ ബെല്ലിഡാൻസിൽ തിളങ്ങണമെന്നുണ്ടെങ്കിൽ വൈകാതെ കാവ്യയുടെ വർക്‌ഷോപ്പിൽ പങ്കുചേര്‍ന്നോളൂ...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 9744210101