Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിയന്മാർ ഈ ബോളിവുഡ് താരങ്ങൾ

Bollywood stars

സ്‌ലിം ബ്യൂട്ടികളും മസിൽമാൻമാരുമായ ബോളിവുഡ് താരങ്ങൾ എന്താണു കഴിക്കുക. ഒന്നും കഴിക്കാതെ പട്ടിണി കിടക്കുകയാണെന്നെന്നും കരുതേണ്ട. ഉഗ്രൻ കൊതിയന്മാരാണിവർ. ഇഷ്ട വിഭവം എന്തും കഴിക്കും. പക്ഷേ ഇഷ്ടം പോലെ കഴിക്കില്ലെന്നു മാത്രം. 

വെറും ബിരിയാണി പോര അമ്മ സൽമ ഉണ്ടാക്കുന്ന ബിരിയാണിയാണ് മസിൽമാൻ സൽമാൻ ഖാന് ഏറെയിഷ്ടം. മസാലയും നെയ്മണവും ചേർന്ന ബിരിയാണി കിട്ടിയാൽ സൽമാൻ ഒറ്റയിരിപ്പിന് അകത്താക്കും. ഗ്രിൽഡ് ചിക്കൻ കിട്ടിയാൽ ഷറൂഖ് ഖാൻ ഹാപ്പി. ചിക്കൻ ടിക്കയാണ് സഞ്ജയ് ദത്തിന് ഏറ്റവും ഇഷ്ടം.  അമ്മയുണ്ടാക്കുന്ന ചിക്കൻ ബട്ടർ മസാല ഇഷ്ടംപോലെ കഴിക്കുന്ന അനുഷ്ക ശർമയാണ് ചിക്കന്റെ മറ്റൊരു ആരാധിക. ജുംഗിലി മട്ടൺ കറിയോടാണു രൺബീർ കപൂറിന് ഇഷ്ടം. 

Bollywood stars

മീൻ വിട്ടൊരു കളിയില്ല മാധുരി ദീക്ഷിതിന്. ക്രീം ഫിഷ് ആണ് ഏറെയിഷ്ടം. രുചിയോ മെച്ചം. പണിയോ തുച്ഛം. 

ഐസ്ക്രീം, ചോക്കലേറ്റ് 

പഞ്ചാബിയായ സോനം കപൂറിന് എന്തായിരിക്കും ഏറെയിഷ്ടം. ദാൽ, ചപ്പാത്തി എന്നൊക്കെ പറയാൻ വരട്ടെ. ഏറെയിഷ്ടം ചോക്കലേറ്റ്. പിന്നെ പാവ് ബജി. പിന്നെ ബംഗാളി ഡിഷ് ചോലാർ ദാൽ.  സൗന്ദര്യവും ഫിഗറും നിലനിർത്താൻ ഒഴിവാക്കേണ്ട വിഭവത്തിൽ ആദ്യത്തേതായി വരും ഐസ്ക്രീം. പക്ഷേ ഐസ്ക്രീം വിട്ടൊരു കളിയുമില്ല കത്രീനയ്ക്ക്. അതിൽത്തന്നെ ചോക്കലേറ്റ് ഐസ്ക്രീം. ഐസ്ക്രീം എത്ര കഴിച്ചാലും വർക്ഔട്ട് ചെയ്താൽ പോരെ തടി വയ്ക്കില്ലല്ലോ എന്നാണു കത്രീനയുടെ പക്ഷം.   

∙സമൂസ കൊതിയൻ 

പലഹാരപ്രിയനാണു ഋതിക് റോഷൻ. ഒറ്റയിരിപ്പിനു 10 സമൂസ വരെ കഴിച്ച സംഭവങ്ങളുണ്ട്. നാലു മണിയായാൽ ചായയ്ക്കൊപ്പം സമൂസ. അതു മസ്റ്റ്. 

പഞ്ചാബി ഭക്ഷണമെന്നു കേട്ടാൽ ഡയറ്റ് മറക്കും പ്രിയങ്ക ചോപ്ര. നെയ്യിൽ ചുട്ടെടുത്ത റോട്ടിയും വെജിറ്റബിൾ കറിയുമാണ് ഏറെയിഷ്ടം. ചെറുപ്പം മുതൽക്കേ കഴിച്ച ചോറിനോടാണ് ബിപാഷ ബസുവിന് ഏറെയിഷ്ടം. പിന്നെ വീട്ടിലുണ്ടാക്കിയ ബംഗാളി വിഭവം എന്തും കഴിക്കും.  ബിരിയാണി മുതൽ വെജിറ്റബിൾ കറി വരെ എന്തും മുഗളായി റെസിപിയിൽ കിട്ടിയാൽ ആമിർഖാന്റെ വയർ നിറയും. 

Bollywood stars

∙പീറ്റ്സ, പാസ്ത 

ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഷാഹിദ് കപൂർ ഒന്നാന്തരം കുക്ക് കൂടിയാണ്. വെജിറ്റേറിയനാണ് ഏറെയിഷ്ടം. അതിൽതന്നെ ചൈനീസ്, ഇറ്റാലിയൻ ഭക്ഷണം. മഴക്കാലത്ത് മധുരമിട്ട ചായയും സമൂസയും കിട്ടിയാൽ വിടില്ല, എത്ര വേണമെങ്കിലും അകത്താക്കും. പാസ്തയുടെയും പീറ്റ്സയുടെയും ആരാധികയാണു കരീന കപൂറും. അതു വീട്ടിൽ തയ്യാറാക്കിയതെങ്കിൽ ഇഷ്ടം കൂടും. സാലഡും ജ്യൂസും കൂടി കിട്ടിയാൽ ജീവിതം പിന്നെ ആഘോഷമായി. 

∙ഇഡ്ഡലി, പൂരി 

 ഇഡ്ഡലി മുതൽ പൂരി വരെ മെഡിറ്ററേനിയൻ ക്യുസീൻ മുതൽ കടൽ വിഭവങ്ങൾ വരെ എന്തും കഴിക്കും ദീപിക പദുക്കോൺ. അതിൽത്തന്നെ ചെറുപ്പത്തിൽ ഏറെക്കഴിച്ച സൗത്ത് ഇന്ത്യൻ ഫുഡിനോടാണ് ഇഷ്ടക്കൂടുതൽ. തായ് ഗ്രീൻ കറിയാണ് അക്ഷയ് കുമാറിന്റെ ഫേവറിറ്റ്. വീട്ടിലുണ്ടാക്കിയ മൂങ് ദാൽ കറിയുമായി ഷൂട്ടിങ് ലൊക്കേഷനിൽ പോകുന്ന ഒരു താരമുണ്ട് നമുക്ക്. അതു സാക്ഷാൽ അമിതാഭ് ബച്ചൻ. 

Read more : Lifestyle, Style