Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് താരങ്ങളായി അനുഷ്കയും വിരാടും, ബ്യൂട്ടി ക്വീൻസായി സൈനയും സിന്ധുവും!

Sports Honours Award അനുഷ്കയും വിരാ‌‌ടും പിവി.സിന്ധുവും സൈന നെഹ്‌വാളും സാനിയ മിർസയും സ്പോർട്സ് ഓണേഴ്സ് അവാർഡ് ചടങ്ങിനെത്തിയപ്പോൾ

ഇന്ത്യയിൽ നടീനടന്മാർക്കു മാത്രമല്ല കായിക താരങ്ങള്‍ക്കുമുണ്ട് സ്റ്റാർ വാല്യൂ. കളി വേഷത്തിലല്ലാതെ ക്യാമറയ്ക്കു മുന്നിൽ ഇവർ രംഗപ്രവേശം ചെയ്യുന്ന അവസരങ്ങൾ കുറവാണെങ്കിലും ഫാഷൻ വേദികളിൽ ചുവടുവയ്ച്ചപ്പോഴെല്ലാം ഫീൽഡിലെ അതേ മികവ് ഇവർ തെളിയിച്ചിട്ടുണ്ട്. സ്വന്തമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് സൂക്ഷിക്കുന്ന, ഫാഷൻ ഇഷ്ടപ്പെടുന്ന കളിക്കാരിൽ ഭൂരിഭാഗവും കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ലെന്നു ചുരുക്കം.

മുംബൈയിൽ  രണ്ടാഴ്ച മുൻപു നടന്ന സ്പോർട്സ് ഓണേഴ്സ് അവാർഡ് ചടങ്ങ് മികവിന്റെയും സൗന്ദര്യത്തിന്റെയും വേദിയായപ്പോൾ റെഡ് കാർപ്പറ്റിൽ ബോളിവുഡ് താരങ്ങളെ കടത്തിവെട്ടിയത്  കളിക്കാർ തന്നെ. ഹോട്ട് താരങ്ങളായി അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും കൈകോർത്തപ്പോൾ ബ്യൂട്ടി ക്വീൻസായി കയ്യടി വാങ്ങി സൈനയും സിന്ധുവും.  

ലവ് യു വിരുഷ്ക

സ്റ്റൈലിഷ് സെലിബ്രിറ്റി ജോഡികളായ അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും എത്തിയത് മലയാളിയായ ഡിസൈനർ നിഖിൽ തമ്പിയുടെ പവർ സ്യൂട്ടിലാണ്. ബാക്‌ലെസ് റെഡ് ബ്ലെയ്സർ പാന്റ്സ്യൂട്ടിൽ അനുഷ്കയെ ഒരുക്കിയെടുത്തത് സ്റ്റൈലിസ്റ്റ് ആലിയ അൽ റുഫൈയാണ്. റെഡ് ബെൽറ്റും ഫ്ലെയേഡ് പാന്റുമായിരുന്നു ഡ്രസിലെ ഹൈലൈറ്റ്. കഴുത്തിനഴകായി ലെയേഡ് ഡയമണ്ട് നെക്‌ലേസ്, അഴിച്ചിട്ട ചുരുൾമുടിയും ബോൾഡ് റെഡ് ലിപ്സുമായി മിനിമം മെയ്ക്ക് അപ്. അനുഷ്കയുമായി മാച്ച് ചെയ്യുന്ന ഓഫിഷ്യൽ സ്യൂട്ടായിരുന്നു കോഹ്‌ലിയുടേത്.  നേവി ബ്ലൂ സ്യൂട്ട്– വെള്ള ഷർട്ട്– ബ്ലൂ ടൈ  കോംപിനേഷനിൽ കോഹ്‌ലി ഹോട്ട് ഹീറോ തന്നെ.

എലഗന്റ് സൈന

സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിലെ വനിതാ കിരീടത്തിളക്കം റെഡ് കാർപ്പറ്റിലുമുണ്ടായിരുന്നു സൈനയിൽ. എലഗൻസും സ്റ്റൈലും ഒത്തു ചേർന്ന നീത ലുല്ല ഗൗണിൽ ഇന്ത്യയുടെ ബാഡ്മിന്റൻ സൗന്ദര്യം നിറഞ്ഞു നിന്നു. ഷിയർ ഫാബ്രിക്കിൽ സീക്വൻ എംബല്ലിഷ്മെന്റ് ചെയ്ത ഒഴുകി കിടക്കുന്ന  ഗൗണിന് അഴകു കൂട്ടി സെൽഫ് കളേഡ് ബെൽറ്റ്. ബോട്ട് നെക് നൽകിയ ഗൗണിന് ആക്സസറീസായി വലിയ സ്റ്റഡ് കമ്മൽ. മിനിമൽ മെയ്ക്ക് അപ്പിൽ താരമായതു സൈന തന്നെ

സ്റ്റൈലിഷ് സിന്ധു

ബാ‍ഡ്മിന്റൺ കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടം ഫാഷനോടാണെന്ന് തുറന്നു പറഞ്ഞിട്ടുള്ളയാണ് സിന്ധു. ഫാഷൻ വേദികളിൽ തിളങ്ങി തന്റെ പാഷൻ നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. വൺ ഷോൾഡർ ബീജ് പ്ലീറ്റഡ് ഗൗണിലാണ് ഇന്ത്യയുടെ സിന്ദൂരതിലകം പി. വി. സിന്ധു റെഡ് കാർപ്പറ്റിലെത്തിയത്. ഷോൾഡറിലെ സീക്വിൻ എംബല്ലിഷ്മെന്റായിരുന്നു ഫുൾ ലെങ്ത് ഗൗണിന്റെ ഹൈലൈറ്റ്. ആക്സസറീസിൽ മാലയും വളയും  ഒഴിവാക്കിയപ്പോൾ വലിയ ഹാങ്ങിങ് കമ്മലാണ് സിന്ധു അണിഞ്ഞത്. മെയ്ക്ക് അപ് മിനിമൽ. 

മെറ്റാലിക് സാനിയ

ടെന്നിസിൽ മാത്രമല്ല ഫാഷൻ സെൻസിന്റെ കാര്യത്തിലും താനൊരു പുലിക്കുട്ടിയാണെന്ന് സാനിയ മിർസ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.  ടോപ്  ഷോപ് മെറ്റാലിക് സ്യൂട്ടിലാണ് സ്പോർട്സ് ഓണേഴ്സ് അവാർഡ് ചടങ്ങിനായി സാനിയ എത്തിയത്. മെറ്റാലിക് സ്യൂട്ട്  നിരാശപ്പെടുത്തിയെന്ന വാദം ഒരു ഭാഗത്തുള്ളപ്പോഴും  സാനിയയുടെ സൗന്ദര്യത്തിന്റെ മാറ്റിന് കയ്യടിക്കാതെ വയ്യെന്നു പറയുന്നു ഫാഷൻ വിദഗ്ധർ. 

സ്റ്റാർ പെയർ

ഒരേ നിറത്തിലും മെറ്റീരിയലിലുമുള്ള മിക്സ് ആൻഡ് മാച്ച് സ്റ്റൈലിലാണ് സഹീർ ഖാൻ ഭാവിവധു സാഗരിക ഗാഡ്കെയ്ക്കൊപ്പമെത്തിയത്. വെൽവെറ്റ് മെറ്റീരിയലിലുള്ള ബ്ലെയ്സറിൽ സഹീറും ഫ്ലോറൽ പ്രിന്റ് ഗൗണിൽ ചക് ദേ ഗേളും തിളങ്ങി.  സഹീറിന്റെ സ്യൂട്ടിന്റെ അതേ മെറ്റീരിയൽ യോക്കിൽ വരുന്ന ഗൗൺ സാഗരികക്കായി ഒരുക്കിയത് ഡിസൈനർ രോഹിത് ബാലാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam