Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിപിടുത്തം മുതല്‍ ശരീരപ്രദർശനം വരെ!! വമ്പൻ ശമ്പളത്തിൽ ഇങ്ങനെയും ജോലി!!

Hugging ഇങ്ങനെയും ജോലിയടുത്ത് ജീവിക്കുന്നവരുണ്ട് നമുക്കിടയില്‍.

രാവിലെ കുളിച്ചൊരുങ്ങി  ഒൻപത് മണിയ്ക്ക് ജോലിയ്ക്ക് പോയി  വൈകുന്നേരം ക്യത്യം അഞ്ച് മണിയ്ക്ക് തന്നെ ഓഫീസില്‍ നിന്നും ഇറങ്ങുന്നവരാണ് ലോകത്തുള്ള മിക്ക ജോലിക്കാരും. എന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ജോലി ചെയ്ത് ജീവിക്കുന്ന വളരെ ചുരുക്കം ചിലരും ഈ ലോകത്തുണ്ട്. ഒരുപക്ഷെ അവര്‍ ചെയ്യുന്ന ജോലി എന്തെന്ന് കേട്ടാല്‍ തോന്നിയേക്കാം, ഇതൊക്കെ ഒരു തൊഴിലാണോ എന്ന്. എന്നാല്‍ ഇങ്ങനെയും ജോലിയടുത്ത് ജീവിക്കുന്നവരുണ്ട് നമുക്കിടയില്‍. 

ആലിംഗനം തൊഴിലാകുമ്പോള്‍

വല്ലാതെ വിഷമിച്ചിരിക്കുമ്പോള്‍ ആരെയെങ്കിലും ഒന്ന് കെട്ടിപ്പിടിച്ച് കരയാനോ ഒന്ന് മനസ്സുതുറന്ന് സംസാരിക്കാനോ തോന്നാത്തവരായി ആരുമുണ്ടാകില്ല. എങ്കില്‍ യാതൊരു ഉത്തരവാദിത്തങ്ങളും വൈകാരിക കെട്ടുപാടുകളൊന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മറ്റൊരാളുടെ ആശ്ലേഷമോ ആലിംഗനമൊക്കെ ആസ്വദിക്കാം. അവരുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കാം, എത്ര നേരം വേണമെകിലും. മണിക്കൂറിനനുസരിച്ച് പണം കൊടുത്താല്‍ മാത്രം മതി. നമ്മുടെ നാട്ടില്‍ ഇല്ലെങ്കിലും ആലിംഗനവൃത്തി’ ചെയ്ത്  ജീവിക്കുന്ന കുറച്ചധികം തൊഴിലാളികൾ വിദേശരാജ്യങ്ങളിലുണ്ട്. മണിക്കൂറിന് 60 മുതൽ 80 ഡോളർ  വരെയാണ് ഇവർ വാങ്ങിക്കുന്ന തുക. 

ball-finding

കുളത്തില്‍ തപ്പുന്നവര്‍

ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങളിൽ മുങ്ങിപ്പോയ ഗോൾഫ് പന്തുകൾ മുങ്ങിയെടുക്കുന്നതാണ് അടുത്ത ജോലി. കേള്‍ക്കുമ്പോള്‍ ഇത് വളരെ സിംപിളല്ലേ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങൾ യഥാര്‍ത്ഥത്തില്‍ ആകെ കുളമായ അവസ്ഥയിലുള്ളവയാണ്. ചപ്പും ചവറും മുതല്‍ ഇഴജന്തുക്കള്‍ വരെയുള്ള ഈ കുളങ്ങളില്‍ നിന്നും ഗോള്‍ഫ് പന്തുകള്‍ തപ്പിയെടുക്കുക എന്നുപറയുന്നത് എത്രത്തോളം ശ്രമകരമായ ജോലിയായിരിക്കും. ഈ ജോലിചെയ്യാനും ആളുണ്ടെന്ന് പറയുമ്പോഴോ.. 

food-taster

ഇതും ഒരു  ജോലിയാണ്

വീട്ടില്‍ വളര്‍ത്തുന്ന പട്ടിയും പൂച്ചയും മറ്റു മൃഗങ്ങളുമൊക്കെ പോഷകം നിറഞ്ഞ നല്ല ഭക്ഷണമാണോ കഴിക്കുന്നതെന്ന് നിങ്ങൾക്ക്‌ സംശയമുണ്ടോ? എങ്കിൽ അതിനും പരിഹാരമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണങ്ങള്‍ രുചിച്ചുനോക്കുന്നത് ജോലിയായി സ്വീകരിച്ചവരുണ്ട്. ഇവർ വളർത്തുമൃഗത്തിന്റെ ഭക്ഷണപദാർത്ഥങ്ങൾ രുചിച്ച് നോക്കി, അതിന്റെ രുചിയെപ്പറ്റിയും പോഷകഗുണങ്ങളെപ്പറ്റിയുമൊക്കെ കൃത്യമായി പറഞ്ഞുതരും.

sleep

ബെഡ് ടെസ്റ്റര്‍

വെറുതെ കിടന്നാല്‍ മതി പറ്റുമെങ്കില്‍ നന്നായിട്ടൊന്ന് ഉറങ്ങിയാലും കുഴപ്പമില്ല. നല്ല ശമ്പളം കിട്ടും. ഇങ്ങനെയൊരു ജോലികിട്ടിയാല്‍ കൊള്ളാം എന്നുതോന്നുന്നുണ്ടോ. എങ്കില്‍ കേള്‍ക്കുന്ന പോലെ അത്ര എളുപ്പമല്ല ഈ പണിയെടുക്കാന്‍. മെത്ത കമ്പനികളും 5 സ്റ്റാര്‍ ഹോട്ടലുകളുമൊക്കെയാണ് മെത്ത പരിശോധകരുടെ സേവനം തേടുന്നത്.  മെത്തയ്ക്ക് കുഴിയുണ്ടോ, ചെരിവുണ്ടോ, അഗ്രങ്ങൾക്ക് ഘനമുണ്ടോയെന്നൊക്കെ ഇവര്‍ സൂഷ്മമായി പരിശോധിക്കും. കിടന്നും ഉറങ്ങിയുമൊക്കെയാണ് ഈ പണിയെടുക്കുന്നത്.

queue

ക്യൂ നില്‍ക്കാനും കൂലിയ്ക്ക് ആളെ കിട്ടും

ഈ ജോലിയെടുക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത നമ്മുടെ നാട്ടില്‍ തന്നെയാണ്. ബിവറേജസിന്‍റെ മുമ്പിലെ ക്യൂ തന്നെ അതിന് ഉദാഹരണം. ക്യൂ നിന്ന് മടുത്തവര്‍ക്ക് പകരം കൂലിക്ക് ആളെ കിട്ടിയാൽ സന്തോഷമാകും അല്ലേ. എങ്കില്‍  വിദേശത്തേയ്ക്ക് വണ്ടിപിടിച്ചോ. അവിടെ ക്യൂ നില്‍ക്കുന്നത്  ഉപജീവനമാർഗ്ഗമായി ചെയ്യുന്നവരുണ്ട്. ചിലപ്പോൾ 20 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വന്നേക്കാം. വളരെയധികം മടുപ്പുളവാക്കുന്നൊരു ജോലിയാണിതെങ്കിലും ധാരാളം പണം സമ്പാദിക്കാനാകും.

models

കലയ്ക്ക് വേണ്ടി നഗ്നരാകുന്നവര്‍

നഗ്ന മേനി പ്രദർശിപ്പിക്കുന്നത് സദാചാരവിരുദ്ധമായാണ് കാണുന്നത്. എന്നാൽ ചിത്രകലാകാരന്മാർക്കുള്ള മോഡലാകാൻ വേണ്ടിയാണ് ഇവർ നഗ്ന മേനി പ്രദർശിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ പോസ് ചെയ്യുന്ന പോലെ അത്രയെളുപ്പമല്ലിത്. മണിക്കൂറോളം കലാകാരന്മാരുടെ മുൻപിൽ അനങ്ങാതെയിരിക്കേണ്ടി വരും.

വാട്ടർ സ്ലൈഡ് പരിശോധകൻ,  പാമ്പിന്റെ വിഷമെടുക്കുക,  ശരീര ഭാഗങ്ങൾക്ക് വേണ്ടിയുള്ള മോഡൽ,  മണ്ണിരയെ പിടിക്കുന്ന ജോലി, സാഹസിക സ്റ്റണ്ടുകൾ, കക്ഷം മണത്ത് നോക്കുന്നവർ തുടങ്ങി വളരെ ക്ലേശകരമായ ജോലികള്‍ ചെയ്ത് ജീവിക്കുന്നവരുമുണ്ട് നമ്മുടെയിടയിൽ. 

Read more on : Lifestyle Magazine, Viral videos