Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അജു സ്വന്തം ചേട്ടനെപ്പോലെ, സ്വപ്നം വിനീതിനൊപ്പം ഒരു സിനിമ '

Arjun Thomas അർജുൻ തോമസ് അജു വർഗീസിനൊപ്പം

"നീ എത്രമാത്രം എന്നില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുന്നു''. പ്രിയതമനെ യാത്രയാക്കി എയർപോർട്ടിൽ തനിച്ചിരിക്കവേ അവൾ തന്റെ ഡയറിയിൽ കുറിച്ച വരികളാണത്. ശേഷം ഓർമകളെ താലോലിച്ചുകൊണ്ട് പതിയെ കണ്ണടയ്ക്കുകയാണ്. മനസ്സിൽ ഓടിയെത്തുന്നു പരസ്പരം കണ്ട ദിനവും ഇഷ്ടമായിരുന്നിട്ടും പറയാതെ ഉള്ളിൽ ഒളിപ്പിച്ചു നടന്നതും പിന്നീടൊരുനാൾ തന്നെപ്പോലും ഞെട്ടിച്ച് അവൻ ഓസ്ട്രേലിയയിലേക്കു പറന്നതും പെണ്ണുകാണാൻ വന്നതും വിവാഹവുമൊക്കെ.. കഥ അവസാനിക്കുന്നതോടെ അർജുൻ തോമസ് കട്ട് പറയുകയാണ്. സിനിമാക്കഥയല്ല വിവാഹ വിഡിയോയിലെ രംഗങ്ങളാണിത്. സിനിമാക്കഥകൾ പോലെ മനോഹരമായി വിഡിയോ എടുക്കുന്ന ട്യൂസ്ഡൈ ലൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയും ഫൊട്ടോഗ്രാഫറുമായ അർജുൻ േതാമസിനു പറയാനുള്ളത് സിനിമയെപ്പോലും വെല്ലുന്ന ജീവിതകഥ.

എല്ലാം ഒരു കഥപോലെ...

അപ്രതീക്ഷിതമായി ക്ലിക്ക് ചെയ്യുന്നതിന് ഒരു ഭംഗിയുണ്ട്. പണ്ടത്തെപ്പോലെ പോസ് ചെയ്യിക്കുന്ന രീതിയൊക്കെ ഇന്ന് ഔട്ടായി. അങ്ങനെയാണ് ഓരോ വിഡിയോകളും കഥകളുടെ അകമ്പടിയോടെ ചെയ്യാൻ അർജുൻ തീരുമാനിക്കുന്നത്. വിവാഹമോ പിറന്നാൾ ആഘോഷമോ മാമോദീസ ചടങ്ങോ എന്തും ആയിക്കൊള്ളട്ടെ വെറുതെയങ്ങു വിഡിയോ എടുക്കുന്നതിനു പകരം കഥകളായി കാഴ്ചക്കാരനിലേക്ക് എത്തിക്കുകയാണ് സ്റ്റൈൽ. ജൂനിയർ സീനിയർ പ്രണയം, ടു സ്റ്റേറ്റ്സ് പ്രണയം തുടങ്ങി ഓരോ വിഡിയോകൾക്കും  ആ കഥയ്ക്കു യോജ്യമായ പേരും നൽകും. അങ്ങനെയൊരു കഥയായിരുന്നു ജൂനിയർ–സീനിയർ പ്രണയം എന്ന പേരിലും ചെയ്തത്. ഇരുവരും ഒരേ േകാളജിൽ ജൂനിയറും സീനിയറുമായി പഠിച്ചവരായിരുന്നു. പരസ്പരം ഇഷ്ടമായിരുന്നിട്ടും അതു മനസ്സിൽ െകാണ്ടുനടന്നവർ. സൗഹൃദം തുടരുന്നതിനിടെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കാമുകൻ ഓസ്ട്രേലിയയിലേക്കു പോകുന്നു. അതറിയുമ്പോഴാണ് അവൾ താനെത്ര പ്രണയിച്ചിരുന്നു എന്നു തിരിച്ചറിയുന്നത്. പിന്നീട് കക്ഷി ഓസ്ട്രേലിയയിൽ നിന്നും തിരികെയെത്തി പെണ്ണു ചോദിക്കാൻ വന്നതും വിവാഹവുമൊക്കെയാണ് സ്വപ്നം കാണുന്നതുപോലെ അവതരിപ്പിച്ചിരിക്കുന്നത്. 

arjun-thomas-7 അപ്രതീക്ഷിതമായി ക്ലിക്ക് ചെയ്യുന്നതിന് ഒരു ഭംഗിയുണ്ട്. പണ്ടത്തെപ്പോലെ പോസ് ചെയ്യിക്കുന്ന രീതിയൊക്കെ...

ബിടെക്കുകാരൻ ഫൊട്ടോഗ്രഫറായ കഥ...

ബിടെക്കും എംടെക്കും കഴിഞ്ഞ് ഈ ഫീൽഡിലേക്കു വന്നയാളാണ് അർജുൻ. തനിക്കിഷ്ടമില്ലാത്ത ജോലി ചെയ്താൽ ഒരിക്കലും സന്തോഷമോ ഉയർച്ചയോ ഉണ്ടാകില്ലെന്ന തോന്നലിനെത്തുടർന്നാണ് ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞത്. ബിടെക് ചെയ്യുന്ന കാലം തൊട്ടേ വിനീത് ശ്രീനിവാസൻ വലിയൊരു പ്രചോദനമായിരുന്നു. അന്ന് വിനീത് തട്ടത്തിൻ മറയത്ത് എടുത്ത സമയമായിരുന്നു. സിനിമയോടുള്ള പ്രണയം മൂത്ത അർജുൻ മറ്റൊന്നും ചിന്തിക്കാതെ തിരക്കഥ എഴുത്തിലേക്കു തിരിഞ്ഞു. പഠനത്തിന്റെ പോക്കു പാതിവഴിക്കായതൊന്നും അർജുനെ അലട്ടിയില്ല, ഒടുവിൽ ഇരുപത്തിയെട്ടു പേപ്പറിൽ സപ്ലി ആയതോടെയാണ് സപ്ലികളെല്ലാം ​എഴുതി സർട്ടിഫിക്കറ്റ് നേടിയിട്ടേ ഇനി സിനിമ സ്വപ്നം കാണൂ എന്നു തീരുമാനിക്കുന്നത്. ബിടെക് പാസായ സന്തോഷത്തിന് വീട്ടുകാർ വാങ്ങിത്തന്ന ക്യാമറയിലായിരുന്നു ആദ്യപരീക്ഷണങ്ങൾ. 360 ഡേയ്സ് എന്നൊരു പ്രൊജക്റ്റ് ആയിരുന്നു ആദ്യമായി ചെയ്തത്. ഓരോ ദിവസവും ഓരോരുത്തരെ പരിചയപ്പെട്ട് അവരെക്കുറിച്ച് ഒരു വിവരണം നൽകുന്ന രീതിയായിരുന്നു അത്. പതിയെ തന്റെ മേഖല ഇതാണെന്ന് അർജുൻ മനസ്സിലാക്കി. 

വഴിത്തിരിവായത് ജോമോന്റെ വിവാഹം

തനിക്ക് ഈ ഫീൽഡിൽ എന്തെങ്കിലുമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനു വഴിത്തിരിവായത് ഛായാഗ്രാഹകൻ ജോമോൻ ടി ജോണിന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹമായിരുന്നുവെന്നു പറയുന്നു അര്‍ജുൻ. ഇരുവരുടെയും വിവാഹമാണെന്ന് അറിഞ്ഞപ്പോൾ തൊട്ടേ അതിനു പോകണമെന്നു തീരുമാനിച്ചിരുന്നു. വിളിക്കാത്ത കല്യാണത്തിനു പോയി ഭക്ഷണം കഴിക്കണ്ടേ എന്നു പറഞ്ഞ് പലരും കളിയാക്കിയിരുന്നു. താൻ ഭക്ഷണം കഴിക്കാനല്ല ഫോട്ടോകൾ എടുക്കാനാണ് പോകുന്നതെന്നാണ് അവരോടെല്ലാം പറഞ്ഞത്. അവിടെ വച്ച് ജോമോൻ ടി േജാണിന്റെയും ആനിന്റെയും ചിത്രങ്ങൾ എടുക്കുന്നതിനൊപ്പം നടന്മാരായ വിനീത് ശ്രീനിവാസൻ, ധ്യാൻ എന്നിവരുടെയൊക്കെ ചിത്രങ്ങൾ എടുക്കുകയും പരിചയപ്പെടുകയും ചെയ്തു. പലപ്പോഴും ജോമോൻ ഇവനാരപ്പാ എന്ന രീതിയിൽ തന്നെ നോക്കുന്നതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോസ് ചെയ്യാത്ത നാച്ചുറലായിട്ടുള്ള ചിത്രങ്ങളായിരുന്നു അന്നെടുത്തത്. അവ വൈറലായതോടെ ഒരുദിവസം ധ്യാൻ അർജുനെ വിളിച്ചു. തനിക്കു ചിത്രങ്ങള്‍ ഇഷ്ടമായെന്നും തന്റെയൊരു പോർട്ട്ഫോളിയോ തയാറാക്കാമോ എന്നും ചോദിക്കാനായിരുന്നു ആ വിളി. ആ വിളിയോടെ ധ്യാനുമായി സൗഹൃദത്തിലായി. ശേഷമാണ് അർജുൻ വെഡ്ഡിങ് ഫൊട്ടോഗ്രഫിയിലേക്കു കടക്കുന്നത്. 

Arjun Thomas അർജുൻ തോമസ്, ജോമോൻ ടി ജോണും ആൻ അഗസ്റ്റിനും വിവാഹവേളയിൽ –അർജുൻ പകർത്തിയ ചിത്രം

അജു സ്വന്തം ചേട്ടനെപ്പോലെ

ഫൊട്ടോഗ്രഫി കമ്പം തലയ്ക്കു മൂത്തുനടക്കുന്ന സമയത്താണ് വീട്ടിൽ നിന്നും എ​ംടെക് എടുക്കാൻ പറയുന്നത്. അതോടെ തന്റെ സ്വപ്നങ്ങളെല്ലാം അസ്തമിക്കുകയാണെന്നാണ് അർജുനു തോന്നിയത്. ഡെറാഡൂണിൽ എംടെക് പഠിക്കാൻ പോയ സമയത്തും ഫൊട്ടോഗ്രഫി വിടാതെ തുടർന്നു.  ശേഷമാണ് അജു വർഗീസിന്റെ വിവാഹവും പിന്നീട് അദ്ദേഹത്തിന്റെ മക്കളുടെ ചിത്രങ്ങളുമൊക്കെ എടുക്കുന്നത്. എന്നും തനിക്ക് ഓരോ കാര്യങ്ങളും ഉപദേശിച്ച് സഹോദരനെപ്പോലെ കൂടെ നിന്നിട്ടുണ്ട് അജു വർഗീസ് എന്നു പറയുന്നു അര്‍ജുൻ. എംടെക് കഴിയാറായപ്പോഴെക്കും യുഎസ്എയിൽ ജോലി ശരിയായെങ്കിലും സുഹൃത്തുക്കളെല്ലാം പറഞ്ഞത് ഫൊട്ടോഗ്രഫി ഫീൽഡ് വിടേണ്ടെന്നാണ്. ആദ്യം ഒരു പോക്കറ്റ് മണിക്കായി തുടങ്ങിയതാണെങ്കിലും പിന്നീടാണ് ഫയലുകൾക്കുള്ളിൽ കുരുങ്ങാതെ ക്രിയേറ്റിവിറ്റിയുടെ ലോകത്തേക്കു പറക്കാൻ തോന്നലുണ്ടാകുന്നത്. പല ഭാഗ്യങ്ങളും വന്ന ദിവസം ചൊവ്വ ആയതുകൊണ്ട് സംരംഭത്തിന് എന്തു പേരിടും എന്നതിലും രണ്ടാമതൊരാലോചന വന്നില്ല. ട്യൂസ്േഡ ലൈറ്റ്സിന്റെ ജൈത്രയാത്ര അന്നുതൊട്ടു തുടങ്ങിയതാണ്. പിന്നീട് ധ്യാനിന്റെ വിവാഹവും നിവിൻ പോളിയുടെ മകളുടെ മാമോദീസ കവർ ചെയ്യാനും ഭാഗ്യം ലഭിച്ചു. 

arjun-thomas-5 വെഡ്ഡിങ് ഫോട്ടോഗ്രഫി മേഖലയിൽ വ്യത്യസ്തതകൾ സൃഷ്ടിച്ച് വേറിട്ട കാല്‍വെയ്പ്പുമായി മുന്നേറുകയാണ്...

സ്വപ്നം കാണൂ പ്രവർത്തിക്കൂ

ഒരുകാര്യത്തിനു വേണ്ടി അതിതീവ്രമായി ആഗ്രഹിക്കുകയാണെങ്കിൽ ലോകം മുഴുവൻ നമുക്കൊപ്പം നിൽക്കും എന്ന പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിലെ വാക്കുകളെ ഓർമിപ്പിക്കുന്നതാണ് അർജുന്റ‌െ ജീവിതം. പലതും അദ്ഭുതങ്ങൾ പോലെയാണ് മുന്നിലെത്തിയത്. ആഗ്രഹിക്കുകയും സ്വപ്നം കാണുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ ഒരിക്കലും നിരാശനാകേണ്ടി വരില്ലെന്നു പറയുന്നു അർജുൻ. തന്റെ യാത്രയ്ക്ക് കട്ട സപ്പോർട്ടുമായി അനൂപ് എന്ന വിഡിയോഗ്രാഫറും ജീസ് എന്ന ഫൊട്ടോഗ്രഫറും കൂടെയുണ്ട്. 

arjun-thomas-4 തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ദൈവാനുഗ്രഹമാണെന്നു കരുതാനാണ് അർജുനിഷ്ടം. താൻ മനസ്സർപ്പിച്ചു ...

കാൻസർ രോഗികൾക്കൊരു തലോടൽ

തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ദൈവാനുഗ്രഹമാണെന്നു കരുതാനാണ് അർജുനിഷ്ടം. താൻ മനസ്സർപ്പിച്ചു പ്രാർഥിച്ചപ്പോഴെല്ലാം ഓരോവഴിക്ക് ഭാഗ്യങ്ങളായി മുന്നിലെത്തി. അതുകൊണ്ടുതന്നെ വരും വർഷം മുതൽ ട്യൂസ്ഡേ ലൈറ്റ്സ് സമ്പാദിക്കുന്നതിന്റെ പത്തുശതമാനം കാൻസർ രോഗികളുടെ ചികിൽസയ്ക്കായി നൽകാനാണ് അർജുന്റെ തീരുമാനം. നമുക്കു മാത്രം വെളിച്ചം പോരല്ലോ ചെറിയ ജീവിതം കൊണ്ട് ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടാനായാൽ അത്രയും നല്ലതെന്നാണ് അർജുൻ ഇതെക്കുറിച്ചു പറയുന്നത്. 

arjun-thomas-2 വിനീത് ശ്രീനിവാസനെ അങ്ങേയറ്റം ആരാധിക്കുന്ന അർജുന്റെ അടുത്ത സ്വപ്നം വിനീതിനൊപ്പം ഒരു സിനിമയാണ്. ഒരിക്കൽ...

വിനീതേട്ടനൊപ്പം ഒരു സിനിമ

വിനീത് ശ്രീനിവാസനെ അങ്ങേയറ്റം ആരാധിക്കുന്ന അർജുന്റെ അടുത്ത സ്വപ്നം വിനീതിനൊപ്പം ഒരു സിനിമയാണ്. ഒരിക്കൽ തന്നെക്കുറിച്ചു ധ്യാൻ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് വിനീത് വിളിച്ചിരുന്നു. വിനീതേട്ടന്റെ കൂടെ വർക്ക് ചെയ്യണം എന്നത് തന്റെ അടങ്ങാത്ത ആഗ്രഹമാണെന്നും എത്രനാൾ വേണമെങ്കിലും കാത്തിരിക്കാമെന്നും അന്നു പറഞ്ഞു. അന്നു നോക്കാമെന്നു പറഞ്ഞ് അർജുന്റെ യാത്രകള്‍ക്ക് ആശംസകള്‍ നേർന്നാണ് വിനീത് വച്ചത്. എന്തായാലും ഫൊട്ടോഗ്രഫി മേഖലയിൽ നല്ലൊരു വ്യക്തിമുദ്ര പതിപ്പിച്ചതിനു ശേഷമേ സിനിമയിലേക്കുള്ളു എന്നാണ് തീരുമാനം. 

വെഡ്ഡിങ് ഫോട്ടോഗ്രഫി മേഖലയിൽ വ്യത്യസ്തതകൾ സൃഷ്ടിച്ച് വേറിട്ട കാല്‍വെയ്പ്പുമായി മുന്നേറുകയാണ് അർജുൻ തോമസ്. രണ്ടു ചേച്ചിമാരുെട അനുജൻ കൂടിയായ അർജുന്‍ ഫോറൻസിക് ഡിപ്പാർട്ട്മന്റില്‍ ജോലി ചെയ്യുന്ന ടിഎ സെബാസ്റ്റ്യന്റെയും പ്രഫസർ ജെസി തോമസിന്റെയും പുത്രനാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.