Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയൻസ് ട്രെൻഡ്സ് റീറ്റെയ്‌ലിലൂടെ ഇനി ഫ്ലോർമർ ഉൽപന്നങ്ങളും !

Reliance Trends ലോകോത്തര സൗന്ദര്യ വർധക ഉത്പന്ന ബ്രാന്റായ ഫ്ലോർമറും റിലയൻസ് റീറ്റെയ്‌ലും ഒത്തുചേരുകയാണ്...

സൗന്ദര്യസംരക്ഷണത്തിൽ അതീവശ്രദ്ധ പുലർത്തുന്നവർക്കൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ റീറ്റെയ്ൽ ശൃംഖലയായ റിലയൻസ് റീറ്റെയ്‌ൽ.  ലോകോത്തര സൗന്ദര്യ വർധക ഉത്പന്ന ബ്രാന്റായ ഫ്ലോർമറും റിലയൻസ് റീറ്റെയ്‌ലും ഒത്തുചേരുകയാണ്. ഇതോടെ  ഫ്ലോർമറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങൾ  ഇനി മുതൽ ട്രെൻഡ്‌സിലൂടെ  മാത്രം എക്സ്ക്ലൂസീവായി  ഇന്ത്യയിൽ ലഭ്യമാകും. 

reliance-2 ചലച്ചിത്ര താരം വാണി കപൂർ ആണ് ട്രെൻഡ്സിലൂടെയുള്ള ഫ്ലോർമർ ബ്രാൻഡ് വിപണിയിലെത്തിച്ചത്...

ഫാഷനും സൗന്ദര്യ സംരക്ഷണവും അപ്റ്റുഡേറ്റ് ആയി ഫോളോ ചെയ്യുന്നവരെയെല്ലാം പുതിയ വാർത്ത തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ചലച്ചിത്ര താരം വാണി കപൂർ ആണ് ട്രെൻഡ്സിലൂടെയുള്ള  ഫ്ലോർമർ ബ്രാൻഡ്  വിപണിയിലെത്തിച്ചത്. റിലയൻസ് റീറ്റെയ്‌ലുമായുള്ള പുതിയ ബന്ധത്തിൽ തങ്ങൾ  അഭിമാനം കൊള്ളുന്നതായി ഫ്ലോർമർ സി. ഇ. ഓ. സേം  സെൻബേ പറഞ്ഞു. 

reliance-3 ഇതോടെ ഫ്ലോർമറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങൾ ഇനി മുതൽ ട്രെൻഡ്‌സിലൂടെ മാത്രം എക്സ്ക്ലൂസീവായി...

" ഇന്ത്യയടക്കം 104  രാജ്യങ്ങളിൽ ഫ്ലോർമർ സൗന്ദര്യ കോസ്മെറ്റിക് ഉത്പന്നങ്ങൾക്ക് സ്വാധീനമുണ്ട്. ബ്ളഷ്  മുതൽ സ്കിന്നിന് സംരക്ഷണം നൽകുന്ന ഉത്പന്നങ്ങൾ വരെയുള്ള ഫ്ലോർമർ വനിതകളുടെ ദൈനംദിന ജീവിതത്തിനു നൽകുന്ന മൂല്യം ചെറുതല്ല. " സേം  സെൻബേ കൂട്ടിച്ചേർത്തു. 

ഫ്ലോർമറിന്റെ ആഗമനത്തോടെ സൗന്ദര്യവും ഫാഷനും കൈകോർത്തിരിക്കുകയാണെന്ന് ട്രെൻഡ്‌സ് സി ഇ ഓ  അഖിലേഷ് പ്രസാദ് പറഞ്ഞു. "രാജ്യത്തെ 220  നഗരങ്ങളിലെ 434  ട്രെൻഡ്‌സ് ഷോറൂമുകളിലൂടെ മാത്രമാകും ഇനി മുതൽ ഫ്ലോർമർ ഉത്പന്നങ്ങൾ  ലഭ്യമാകുക". അഖിലേഷ് പ്രസാദ് കൂട്ടിച്ചേർത്തു.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam