Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയപ്പെട്ടൊരാളുടെ ചിത്രം വരച്ച ഡ്രസ്സ്, അതാണിഷ്ടാ ട്രെൻ‌ഡ്!

Painting in saree

രവി വർമ ചിത്രം വരച്ചു ചേർത്ത സാരിയോ ദുപ്പട്ടയോ ലഭിച്ചാൽ നിധിപോലെ സൂക്ഷിക്കും ഫാഷനിസ്റ്റകൾ. ഫാഷൻ തന്നെ കലയാണെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ വസ്ത്രങ്ങളിൽ ഒരു ‘പീസ് ഓഫ് ആർട് ’ വരുമ്പോൾ ചാരുതയേറും.  മ്യൂറൽ ആർടും പെയിന്റിങ്ങും  ഇടം പിടിക്കുന്ന വസ്ത്രങ്ങൾ മോഹിക്കാത്തവരില്ല.

ഓണവും വിഷവും വന്നെത്തുമ്പോൾ കളം കീഴടക്കുന്നത് മ്യൂറൽ ചിത്രങ്ങളുള്ള പരമ്പരഗാത വസ്ത്രങ്ങൾ തന്നെ. േകരള സാരിയിലെ   ചിത്രപ്പണികൾ തിരഞ്ഞു സ്ത്രീകൾ ഇറങ്ങുമ്പോൾ പുരുഷന്മാരുടെ സിൽക്ക് കൂർത്തയിലും ഷർട്ടിലും  കുഞ്ഞുങ്ങളുടെ ഉടുപ്പുകളിലും  മ്യൂറൽ തന്നെ ട്രെൻഡിങ്. ആഘോഷാവസരങ്ങളിൽ  മാത്രമല്ല, വസ്ത്രങ്ങളിലെ ആർട് വർക്കുകളോടുള്ള  കമ്പം. അതുകൊണ്ടു തന്നെ ആർട് ബുത്തീക് എന്ന സങ്കൽപ്പത്തിന് പ്രചാരമേറുന്നു.

രവിവർമ ചിത്രം പോലെ

ആർട് ബുത്തീകില്‍ ആവശ്യക്കാരേറെയുള്ളത് മുന്താണിയിൽ ചിത്രംവരച്ചു  മനോഹരമാക്കിയ സാരികൾക്കു തന്നെ. മ്യുറൽ, റിയലിസ്റ്റിക്, അബ്സ്ട്രാക്ട് ചിത്രങ്ങൾ സാരിയിൽ വരയ്ക്കാം.

രവി വർമയുടെ ഹംസ ദമയന്തി, ലേഡി വിത് ഫ്രൂട്ട്സ് ചിത്രങ്ങൾ തുടങ്ങിയവ മുന്താണിയിൽ  പെയിന്റ് ചെയ്തൊരുക്കാം. ഒപ്പം ഫിഗർ ഔട്‌ലൈനിങ്ങും  ഇപ്പോൾ പ്രാധാന്യം നേടുന്നുണ്ട്. പ്രിയപ്പെട്ടൊരാളുടെ  ചിത്രം  വസ്ത്രത്തിൽ വരച്ചെടുക്കാനും  പ്രയാസമില്ലെന്നു ചുരുക്കം.

ഇതിനു പുറമേ റിയലിസ്റ്റിക്  പെയിന്റിങ്ങിലെന്ന  പോലെ പ്രകൃതി ദൃശ്യങ്ങളും കേരളത്തിലെ കെട്ടുവള്ളവും കഥകളിയും െതയ്യവും വസ്ത്രങ്ങള്‍ക്ക് അഴകേറ്റും.

ചിത്രം വരച്ചതു റിവേഴ്സ് ചെയ്തു ധരിക്കാവുന്ന തരത്തിലും വസ്ത്രങ്ങൾ ഒരുക്കാം. 

സിൽക്ക്, ടസർ സിൽക്ക്, റോ സിൽക്ക്, കോട്ടൺ, ലിനൻ, സിൽക്ക് കോട്ടൺ എന്നിവയിൽ ഈ രീതിയിൽ ചിത്രങ്ങൾ വരയ്ക്കാം. സാരിയിൽ മാത്രമല്ല ദുപ്പട്ട, ഷർട്ട് തുടങ്ങി ഏതു േവഷവും  കസ്റ്റമൈസ് ചെയ്തൊരുക്കാം. സാരിയിൽ മുന്താണിയിലാണ്  ചിത്രം വരുന്നത്. ബോർഡറിലും ചെയ്യാം. ദുപ്പട്ടയിലാണെങ്കിൽ ഏതു ഭാഗത്തു വേണമെങ്കിലും  പെയിന്റ് ചെയ്യാമെന്ന സൗകര്യമുണ്ട്.

paintings-in-accessories

ആക്സസറീസ്

വസ്ത്രത്തിൽ ഒരു പെയിന്റിങ് ഉണ്ടെങ്കിൽ അതിനു ചേർന്ന ആക്സസറീസും വേണ്ടേ? ആവശ്യം ന്യായമായതു കൊണ്ടു തന്നെ അതിനു പരിഹാരവുമുണ്ട്.  തെയ്യത്തിന്റെ ചിത്രം വരച്ചു മനോഹരമായ സാരിക്കു വേണ്ടി  ഹാൻഡ് പെയിന്റ് ചെയ്ത ആഭരണങ്ങളും ലഭ്യം. ടെറാകോട്ട ആഭരണങ്ങളാണ് രംഗത്തുള്ളത്. വസ്ത്രത്തിലെ ഡിസൈനും ചിത്രങ്ങളും നോക്കി അതു തന്നെ ആഭരണങ്ങളിലും പെയിന്റ് ചെയ്യാം.

ഇതിനൊപ്പം ബാഗുകളിലും ക്ലച്ചസുകളിലും  ഈ സൗകര്യം ലഭ്യമാണ്. ജ്യൂട്ട്, ഫാബ്രിക് ബാഗുകളിലാണ്  പെയിന്റ് ചെയ്യാനാകുക. 

വസ്ത്രങ്ങളിൽ മാത്രമല്ല വീട്ടകങ്ങൾ വ്യത്യസ്തതയോടെ ഒരുക്കാൻ കുഷ്യൻ കവറുകളിലും ഭാവനയനുസരിച്ച്  പെയിന്റ് ചെയ്യാം.  പോട്ട് പെയിന്റിങ് പോലെ മറ്റ് അലങ്കാര സാമഗ്രികളും ഈ രീതിയിൽ ഒരുക്കാം.

വിവരങ്ങൾ: സുബിത റാണി, 

സാരംഗ് ആർട് ബുത്തീക്, ഇടപ്പിള്ളി

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam