Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിൽ കുളിരുപകരും ഈ വേഷങ്ങൾ, ട്രൈ ചെയ്യൂ!

Summer Fashion

വേനൽച്ചൂടിൽ കുളിരു പകരുന്നു, എത്‌നിക് കോട്ടൺ വസ്ത്രങ്ങൾ. ഈ കാലാവസ്ഥയിൽ സുഖം കോട്ടൺ തന്നെ എന്നതിനൊപ്പം  എത്‌നിക് തുണിത്തരങ്ങളും  പ്രിന്റുകളും ചേരുമ്പോൾ  അഴകും ട്രെൻഡി ലുക്കും ഉറപ്പ്. 

കോട്ടണിൽ തന്നെ  മൽ കോട്ടൺ , ലിനൻ കോട്ടൺ, ഹാൻഡ്‌ലൂം കോട്ടൺ തുണിത്തരങ്ങളിലാണ്  എത്‌നിക്, ഇന്തോ– വേസ്റ്റേൺ വസ്ത്രങ്ങളുടെ വ്യത്യസ്തത. നിറങ്ങളിൽ ബ്രൈറ്റ് പാലറ്റിനാണ് മുൻതൂക്കം. അതേ സമയം ഇൻഡിഗോ, ഷിബോറി തുടങ്ങി പാരമ്പര്യവും ഗരിമയും സമ്മേളിക്കുന്ന വ്യത്യസ്തതകളും  എർതി ടോണുകളും  രംഗത്തുണ്ട്.

ഡ്രസ്

അടുത്തിടെ  ഫാഷൻ കളം പിടിച്ചടക്കിയതാണ്  ഡ്രസുകൾ. വേനൽക്കാലമായതു കൊണ്ടു ഡ്രസിനോടുള്ള കമ്പം കൂടിയെന്നു മാത്രം. കുർത്തിയുടേതു പോലെ ലെഗ്ഗിങ്ങിന്റെയും ജീൻസിന്റെയും അസ്വസ്ഥതപ്പെടുത്തുന്ന അകമ്പടിയില്ലാതെ  അലസഗമനത്തിനു പറ്റിയ േവഷം എന്നതാണു ഡ്രസിന്റെ പ്രിയമേറാൻ കാരണം. 

പൊതുവേ ഗാതേഡ് പാറ്റേണിലാണ്  ഡ്രസ് കൂടുതലായി  കാണാറുള്ളതെങ്കിലും  പാനൽ കട്ട് ഡ്രസ് രംഗത്തെത്തിയതോടെ  സംഭവം ഹിറ്റ് ലിസ്റ്റിൽ ഇടംനേടി. കാരണം കാഷ്വലായും  ഫോർമലായും ധരിക്കാമെന്നതു തന്നെ.  ജീൻസിന്റെ കൂട്ടുപിടിച്ച്  ഓഫിസിലേക്ക് ധരിക്കാം. വൈകിട്ട് ഔട്ടിങ്ങിനോ ഡിന്നറിനോ ഡ്രസിന്റെ മനോഹാരിത ചോരാതെ  കൂൾ കൂളായി പാറിനടക്കാം. 

ഗാതേഡ് പാറ്റേണിൽ ഈ മൾട്ടിപർപ്പസ് സൗകര്യം ലഭിച്ചിരുന്നില്ലല്ലോ!

മാക്സി ഡ്രസ് 

ഡ്രസ് ധരിക്കാൻ അൽപം മടിച്ചു നിൽക്കുന്നവർ പോലും  മാക്സി ഡ്രസിനടുത്തേക്ക് ഓടിയെത്തുന്നു. വീട്ടിലിടുന്ന മാക്സിയെന്നു പരിഹസിച്ചു മാറി നിൽക്കാനാകില്ല ഈ ട്രെൻഡി വേഷത്തിൽ നിന്ന്. ഇപ്പോൾ ഓഫിസിലേക്കു വരെ മാക്സി ഡ്രസിൽ കയറിച്ചെല്ലാൻ പെൺകൊടികൾക്കു  മടിയില്ല. 

കാഷ്വലായും സെമി ഫോർമലായും ഉപയോഗിക്കാമെന്നു വന്നതോടെ മാക്സി ഡ്രസ് മോസ്റ്റ് വാണ്ടഡ് ആയി.

പാർട്ടി വെയർ

ഈ ചൂടുകാലത്ത്  ആഘോഷങ്ങളിലോ  ചടങ്ങുകളിലോ പങ്കെടുക്കാൻ  ഹെവി മെറ്റീരിയലുകളിലുള്ളള  ഡിസൈനർ പാർട്ടിവെയർ ധരിച്ചു പോയിട്ടുള്ളവർക്കറിയാം  അത് എട്ടിന്റെ പണിയാണെന്ന്. വിയർത്തു കുളിച്ചു ഉള്ളും പുറവും പൊള്ളും. എങ്ങനെയെങ്കിലും  പാർട്ടി തീർന്നു വീട്ടിലെത്തിയാൽ മതിയെന്നാകും മനസിൽ. 

ഇതിനു പരിഹാരമായി  കോട്ടണിലും   പാർട്ടി വെയർ രംഗത്തെത്തിക്കഴിഞ്ഞു. എത്‌നിക് പ്രിന്റുകളില്‍ ഒരുങ്ങുന്ന  അനാർക്കലിയിലും  കുർത്തിയിലും  ഹെവി വർക്കുകൾ ചേരുമ്പോൾ മികച്ച പാർട്ടിവെയർ പീസുകളായി. 

മറ്റു ഡിസൈനർ വെയറിൽ എന്ന പോലെ കോട്ടൺ പാർട്ടിവെയർ വസ്ത്രങ്ങളിലും ആരി വർക്ക്, ബീഡ്സ് വർക്ക്, സർദോസി എന്നിവയാണ്  അഴകേറ്റുന്നത്. 

അമിതഭാരമില്ലാതെ സുഖകരമായി ഇനി ആഘോഷവേളകൾക്കു വേണ്ടി ഒരുങ്ങാം. 

(ഡിസൈൻ: രേവതി ഉണ്ണികൃഷ്ണൻ,

ജുഗൽബന്ദി, വൈറ്റില)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam.