Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാരിയർ ഇന്റർനാഷണലിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ

jayasurya

ലോക വിപണിയിലെ കരുത്തരായ 'വാരിയർ' ഡെനിം ആൻഡ് ക്യാഷുവൽസിന്റെ  ബ്രാന്‍ഡ് അംബാസിഡറായി നടൻ ജയസൂര്യ കരാർ ഒപ്പുവച്ചു.  റിപ്പോർട്ടുകൾ പ്രകാരം വൻതുക നൽകിയാണ് കമ്പനി ജയസൂര്യയുമായി കരാറിലെത്തിയത്. ഇന്ത്യന്‍ വിപണിയിലെത്തുന്ന വാരിയർ പ്രീമിയം ഷര്‍ട്ടുകളുടെയും ഡെനിം ജീൻസ് ഇനങ്ങളുടെയും അംബാസിഡറാണ് ജയസൂര്യ.

സിനിമകൾ തുടര്‍ച്ചയായി വൻവിജയം നേടുന്നതും യുവാക്കൾക്കിടയിലുള്ള സ്വീകാര്യതയുമാണ് ജയസൂര്യയെ ബ്രാൻഡ് അംബാസിഡറായി വാരിയർ ഇന്റർനാഷണൽ പരിഗണിക്കാൻ കാരണമായത്. തുടർന്നു നടന്ന ചർച്ചകളിൽ വൻതുകയ്ക്ക് കരാറിലെത്തുകയായിരുന്നു. സിനിമകൾക്കു വേണ്ടി ജയസൂര്യ നടത്തുന്ന മെയ്ക് ഓവറുകൾ ശ്രദ്ധേയമാണ്. മെയ്ക് ഓവറുകളുടെ പേരിൽ ജയസൂര്യയെ തേടി പലപ്പോഴും പ്രശംസകളെത്താറുണ്ട്. ആട്–2 വിലെ ഷാജി പാപ്പന്റെ മുണ്ട് കേരളക്കരയിൽ തരംഗമായിരുന്നു. പ്രേതം സിനിമയിൽ ജയസൂര്യ ഉപയോഗിച്ച ജുബ്ബകളും ജനപ്രീതി നേടി. അവസാനം ജയസൂര്യയുടേതായി പുറത്തിറങ്ങിയ ‍ഞാൻ മേരിക്കുട്ടിയിലെ ട്രാൻസ്ജൻഡർ വേഷം ദേശീയ തലത്തിൽ ശ്രദ്ധക്കപ്പെട്ടിരുന്നു.

വസ്ത്രധാരണത്തിൽ എപ്പോഴും പ്രത്യേകശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് ജയസൂര്യ. ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രെജേഷ്സെൻ ആണ് വാരിയറിനു വേണ്ടി ജയസൂര്യയുടെ പരസ്യചിത്രങ്ങൾ തയാറാക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഫോട്ടോ ഷൂട്ടുകൾ സംഘടിപ്പിക്കാനാണു കമ്പനി പദ്ധതിയിടുന്നത്.